കങ്കാരുമടയിൽ ഇന്ത്യൻ പടയോട്ടം

virat-kohli

പെർത്തിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഒഴിച്ചുനിർത്തിയാൽ ഇന്ത്യക്ക് ആേഘാഷിക്കാൻ മാത്രമുള്ളതായിരുന്നു ആസ്േടലിയക്കെതിരായ പരമ്പര. അതോടൊപ്പം, അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റ് മുതൽ തുറന്നുവെക്കേണ്ടിവന്ന റെക്കോർഡ് പുസ്തകം ഇന്ത്യയുടെ നേട്ടങ്ങൾകൊണ്ട് നിറഞ്ഞു. ആസ്ട്രേലിയക്കാകെട്ട, പര്യടനത്തിന് മുമ്പുതന്നെ പരമ്പര തോറ്റുകഴിഞ്ഞപോലെയായിരുന്നു. 

സർവസന്നാഹവുമായി എത്തുന്ന ഇന്ത്യയോട് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാനാവുമോ എന്നതിൽ അവർ ഒതുങ്ങി. നാല് ടെസ്റ്റിൽ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാതെ നാട്ടുകാരുടെ മുന്നിൽ തലകുമ്പിടേണ്ടിവന്നു, ആസ്ട്രേലിയക്ക്. ബാറ്റിങ്ങിലെ പോരായ്മ ബോളിങ്ങിലൂടെ പരിഹരിക്കാനുള്ള ഒാസീസ് ശ്രമവും വിജയം കണ്ടില്ല. ക്യാപ്റ്റൻ വിരാട് കോഹ്ലി മുതൽ പുതുമുഖം മായങ്ക് അഗർവാൾ വരെ ‘ക്ലാസ്’ തെളിയിച്ചു.

AUSTRALIA-TEST-SQUAD


വ്യക്തിഗത പ്രകടനങ്ങളിലെ താരതമ്യം

ഒാപണർമാരായ മുരളി വിജയും ലോകേഷ് രാഹുലും നിറംമങ്ങിയ ആസ്ട്രേലിയയിൽ ബാറ്റിങ്ങിൽ ഇന്ത്യ എതിരാളികളെ ബഹുദൂരം കടത്തിവെട്ടി. സന്നാഹമത്സരത്തിൽ മുരളി വിജയ് സെഞ്ച്വറിയും രാഹുൽ അർധസെഞ്ച്വറിയും നേടി കരുത്തറിയിച്ചെങ്കിലും മികവ് തുടരാനായില്ല. പകരമെത്തിയ മായങ്ക് അഗർവാൾ രണ്ട് മത്സരങ്ങളിൽ രണ്ട് അർധസെഞ്ച്വറിയുമായി ടീമിൽ ഇടമുറപ്പിച്ചു. മറ്റൊരു ഒാപണർ പൃഥി ഷാക്ക് പരുക്ക്മൂലം പരമ്പര തന്നെ നഷ്ടപ്പെട്ടു.

റൺവേട്ടയിൽ ചേതേശ്വർ പൂജാര (521) മുന്നിൽനിന്ന് നയിച്ചപ്പോൾ, വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (350), കോഹ്ലിയും (282), അജിങ്ക്യ രഹാനയും (217) മികച്ച പിന്തുണ നൽകി. രണ്ട് ടെസ്റ്റിൽ കളിച്ച രോഹിത് ശർമക്കും ഹനുമ വിഹാരിക്കും വേണ്ടത്ര മികവ് പുലർത്താനായില്ല. കഴിവ് തെളിയിച്ചിട്ടും അവസാന ഇലവനിൽ ഇടംകിട്ടാതിരുന്ന രവീന്ദ്ര ജഡേജ, മുൻതാരങ്ങളുടെ മുറവിളികൾക്കൊടുവിൽ രണ്ട് ടെസ്റ്റിന് ശേഷം ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് കാട്ടി. പൂജാരയും (മൂന്ന്), പന്തും കോഹ്ലിയും (ഒന്നുവീതം) നേടിയ അഞ്ച് സെഞ്ച്വറികളാണ് ബാറ്റിങ്ങിൽ ഇന്ത്യയെ ആസ്ട്രേലിയയിൽനിന്ന് വേർതിരിച്ചുനിർത്തുന്നത്. 

india3

അർധസെഞ്ചറികളുെട കാര്യത്തിൽ ഇരുടീമുകളും തുല്യം -എട്ടുവീതം. മാർക്കസ് ഹാരിസ്, ട്രെവിസ് ഹെഡ് (രണ്ടുവീതം), ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, പാറ്റ് കമ്മിൻസ്, ആരോൺ ഫിഞ്ച് (ഒന്നുവീതം) എന്നിവരാണ് അർധസെഞ്ച്വറിക്ക് ഉടമകൾ. പരമ്പരയുെട താരമാകുമെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പ്രവചിച്ച ഉസ്മാൻ ഖവാജയാണ് ആസ്ട്രേലിയയെ നിരാശപ്പെടുത്തിയത്. പിടിച്ചുനിൽക്കാൻ ശ്രമിച്ച അവസരങ്ങളിലെല്ലാം ഇന്ത്യൻ ബോളർമാർ ഖവാജയെ സമ്മർദത്തിലാക്കി വിക്കറ്റ് വീഴ്ത്തി. നിലവിലെ ടീമിൽ 40ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള ഏക ബാറ്റ്സ്മാനാണ് ഖവാജ. ഒരുവർഷത്തിനിടെ ആസ്ട്രേലിയക്കുവേണ്ടി ടെസ്റ്റിൽ കൂടുതൽ റൺസും അദ്ദേഹത്തി​​​​െൻറ പേരിലാണ്, 32.88 ശരാശരിയിൽ 592 റൺസ്. എന്നാൽ, ഇൗ പരമ്പരയിൽ മാത്രം പൂജാര അഞ്ഞൂറ് കടന്നെന്ന് (ശരാശരി 74.43) അറിയുേമ്പാഴാണ് ആസ്ട്രേലിയയിൽ ഇന്ത്യൻ ബാറ്റിങ്ങി​​​​െൻറ ആഴം വ്യക്തമാകുന്നത്. ഒാസീസ് നിരയിൽ ഇൗ പരമ്പരയിൽ ആർക്കും 40 ശരാശരി കണ്ടെത്താനായില്ല. 36.86 ശരാശരിയോടെ ഒാപണർ മാർക്കസ് ഹാരിസാണ് മുന്നിൽ. 


ഏതൊരു ക്യാപ്റ്റനും സ്വപ്നം കാണുന്ന 20 വിക്കറ്റും വീഴ്ത്താൻ കഴിയുന്ന ബോളർമാരായി മാറി ഇന്ത്യൻ പേസർമാർ. നാല് ടെസ്റ്റിലെ ഏഴ് ഇന്നിങ്സിലും ആസ്ട്രേലിയയെ ഒാൾഒൗട്ടാക്കി ഇവർ. രണ്ട് ഇന്നിങ്സിൽ മാത്രമാണ് ഒാസീസിന് 300 കടക്കാൻ കഴിഞ്ഞത്. സിഡ്നിയിലെ അവസാന ടെസ്റ്റിൽ മഴ മൂലം കളി തടസ്സപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്ത്യ ഒാസീസിനെ പരമ്പരയിൽ സമ്പൂർണമായി ഒാൾഒൗട്ടിേലക്ക് തള്ളിയിേട്ടനെ. മുമ്പ്, ബാറ്റ്സ്മാന്മാർ തിളങ്ങിയിട്ടും ആസ്ട്രേലിയയിൽ ഇന്ത്യക്ക് തോൽവികൾ നേരിട്ടത് മികച്ച ബോളർമാരുടെ അഭാവത്തിലാണെന്ന് വീരേന്ദ്ര സേവാഗ് ഒാർമപ്പെടുത്തൽ മുഖവിലക്കെടുത്തായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം. 

ബോളിങ്ങിൽ ജസ്പ്രീത് ബുംറ മുന്നിൽനിന്ന് നയിച്ചപ്പോൾ ഒന്ന് ചെറുത്തുനിൽക്കാൻ പോലും ആസ്ട്രേലിയ പാടുപെട്ടു. മുഹമ്മദ് ഷമിയുടെ സ്ഥിരതയും ഇഷാന്ത് ശർമയുടെ കഠിനാധ്വാനവും ഇന്ത്യക്ക് മുതൽക്കൂട്ടായി. മൂവരുംകൂടി നാല് ടെസ്റ്റിൽ നേടിയത് 48 വിക്കറ്റ് ^ബുംറ 21, ഷമി 16, ഇഷാന്ത് 11. ബുംറക്കും ഷമിക്കും ഒാരോ ആറ് വിക്കറ്റ് പ്രകടനവുമുണ്ട്. ഇതോടെ 2018ൽ ഇൗ മൂവർ സംഘം വീഴ്ത്തിയത് 136 വിക്കറ്റ്. മറ്റൊരു ബോളിങ് സംഘവും ഇതുവരെ എത്തിപ്പിടിക്കാത്ത നേട്ടം. 1980 കളിൽ ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായിരുന്ന വെസ്റ്റിൻഡീസി​​​​െൻറ മാൽക്കം മാർഷൽ, മൈക്കൽ ഹോൾഡിങ്, ജോയൽ ഗാർനർ ത്രയത്തിന് 1984ൽ ലഭിച്ച 130 വിക്കറ്റാണ് ഇതിനോടടുത്ത പ്രകടനം. 

indian-test-team

സ്പിന്നർമാരാകെട്ട, ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തി. പരിക്ക് മൂലം ആദ്യടെസ്റ്റിന് ശേഷം പിൻവാങ്ങിയ സ്റ്റാർ സ്പിന്നർ ആർ. അശ്വി​​​​െൻറ പ്രകടനം (ആറ് വിക്കറ്റ്) ആ ടെസ്റ്റിൽ നിർണായകമായി. അവസാന രണ്ട് ടെസ്റ്റുകൾക്കിറങ്ങിയ ജഡേജയുടെ നേട്ടം ഏഴ് വിക്കറ്റാണ്. അവസാന ടെസ്റ്റിൽ ഒരിന്നിങ്സിൽ മാത്രം എറിഞ്ഞ് ചൈനമാൻ ബോളർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 

ബോളിങ്ങിൽ ആസ്ത്രേലിയക്ക് അൽപം ആശ്വാസമായത് നതാൺ ലിയോണാണ്. 21 വിക്കറ്റോടെ ബുംറക്കൊപ്പം വിക്കറ്റ്വേട്ടയിൽ ഒന്നാമതെത്തി ലിയോൺ. എന്നാൽ, ഒന്നാംനമ്പർ ബൗളർ മിച്ചൽ സ്റ്റാർക്ക് ഒാസീസിനെ നിരാശപ്പെടുത്തി, നാല് മത്സരങ്ങളിൽ 13 വിക്കറ്റ് മാത്രം. 14 വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസി​​​​െൻറയും പ്രകടനം ശരാശരിയിൽ താഴെയായി. പക്ഷേ, ബാറ്റിങ്ങിൽ കമ്മിൻസ് വാലറ്റത്തെ ചെറുത്തുനിൽപ് കണ്ണിയായി. ഇൗ നാല് ബോളർമാരെ കൊണ്ട് ശക്തമായ ബാറ്റിങ് നിരയെ തളക്കാമെന്ന ഒാസീസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബാറ്റിങ് നിരയുടെ ദൗർബല്യം അഞ്ചാമതൊരു ബൗളറെ ഇറക്കാൻ ആസ്ട്രേലിയക്ക് വിഘ്നമായെന്നും പറയാം. 


കോഹ്ലിയെന്ന പടനായകൻ
ടീമിെനയൊന്നാകെ കൊണ്ടുനടക്കുന്ന ക്യാപ്റ്റൻ, ഒാരോരുത്തരുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവസരോചിതമായി ഉപയോഗിക്കുേമ്പാഴാണ് മികവ് തെളിയിക്കുന്നത്. ഇതിന് പുറമെ, ടീമിനെ മുന്നിൽനിന്ന് നയിച്ച് പ്രോൽസാഹനമാകാനും കഴിയുന്നതോടെ പല ഗുണവിശേഷങ്ങൾ ഒത്തുചേരുകയാണ് വിരാട് കോഹ്ലിയിൽ. ആസ്ട്രേലിയയിൽ കളിയുടെ ഗതിക്കനുസരിച്ച് കോഹ്ലിയെടുത്ത തീരുമാനങ്ങൾ പലതും ടീമിന് അനുഗുണമാകുകയായിരുന്നു. ടീം തെരഞ്ഞെടുപ്പിലും കളിക്കാർക്ക് അവസരങ്ങൾ നൽകുന്നതിലും കോഹ്ലി വേറിട്ട് നിൽക്കുന്നു. എന്നാൽ, പല തീരുമാനങ്ങളിലും പോരായ്മയുമുണ്ടായി.

പെർത്തിലെ വേഗമേറിയ വിക്കറ്റിൽ സ്പെഷലിസ്റ്റ് സ്പിന്നറെ ഒഴിവാക്കി നാല് ഫാസ്റ്റ് ബോളർമാരെയാണ് കോഹ്ലി ഇറക്കിയത്. ഇൗ ടെസ്റ്റിൽ ടീം പരാജയപ്പെട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും കോഹ്ലി പരീക്ഷണങ്ങൾ തുടർന്നു. ആദ്യ രണ്ട് ടെസ്റ്റിലും നിറംമങ്ങി മൂന്നാം ടെസ്റ്റിൽ മാറ്റി നിർത്തിയ ലോകേഷ് രാഹുലിന് നാലാം ടെസ്റ്റിൽ വീണ്ടും അവസരം നൽകി. ഹനുമ വിഹാരിയെ ഒാപണർ സ്ഥാനത്തേക്ക് കൊണ്ടുവന്നത് മറ്റൊരു തീരുമാനമാണ്. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ക്രീസിൽ പിടിച്ചുനിന്ന് കളിക്കാൻ കേളീശൈലിയിൽ സ്വയംമാറ്റം വരുത്താനും കോഹ്ലി തയാറായി. അതുകൊണ്ടുതന്നെ ഇൗ പരമ്പര നേട്ടം കോഹ്ലിക്കും കൂടി അവകാശപ്പെട്ടതാണ്. 

india2

വിക്കറ്റിന് പിന്നിലാണ് കാര്യം

വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും ഇരട്ടദൗത്യം നിർവഹിച്ച ഋഷഭ് പന്താണ് പരമ്പരയിൽ ഇന്ത്യയുടെ ഫീൽഡിലെ താരം. ആദ്യ മൂന്ന് ടെസ്റ്റിൽതന്നെ 20 പുറത്താക്കലുകളിൽ പങ്കാളിയായി പന്ത് ഇന്ത്യൻ റെക്കോർഡ് മറികടന്നു. അവസാന ടെസ്റ്റിലെ ഉജ്വല സെഞ്ച്വറി പ്രതിഭയുടെ പൊൻതിളക്കവുമായി. മുൻ ഇന്നിങ്സുകളിൽ 25,  28, 30, 36, 39, 33 എന്നിങ്ങനെയാണ് പന്തി​​​​െൻറ സ്കോർ. അവസാന ടെസ്റ്റിൽ ജഡേജക്കൊപ്പം ഏഴാംവിക്കറ്റിൽ 204 റൺസി​​​​െൻറ െറക്കോർഡ് കൂട്ടുകെട്ടാണ് പന്ത് പടുത്തുയർത്തിയത്. 

ക്രീസിന് പിറകിലെ കളിയിലാണ് പിന്നെ, പന്ത് ‘മികവ്’ കാട്ടിയത്. ത​​​​െൻറ എതിർപകർപ്പായ ടിം പെയ്നിനുമായി കൊണ്ടും കൊടുത്തും പന്ത് മുന്നേറി. സ്റ്റംപ് ഫോണിലൂടെ പന്തി​​​​െൻറ വാക്കുകൾ ലോകം മുഴുവൻ കേട്ടതോടെ മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. ഒാസീസ് മുൻതാരങ്ങൾ, അെതാരു സ്പോർട്സ്മാൻ സ്പിരിറ്റായി കണ്ടാൽമതിയെന്ന് വ്യക്തമാക്കി പന്തിനൊപ്പം ചേർന്നു. വാക്പോരിനിടെ, ടിം പെയ്നിനെ പന്ത് വിശേഷിപ്പിച്ചത് ‘താൽക്കാലിക ക്യാപ്റ്റൻ’ എന്നാണെങ്കിൽ, പരമ്പര അവസാനിക്കുേമ്പാൾ തോന്നുക, ഇൗ ആസ്ട്രേലിയ ഒരു ‘താൽക്കാലിക ടീം’ തന്നെയല്ലേ എന്നാണ്. 

പിൻകുറിപ്പ്:

ആസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിക്കുന്നത് ആദ്യം, ബോക്സിങ് ഡേ ടെസ്റ്റിൽ ജയിക്കുന്നതും ആദ്യം, പരമ്പരയിൽ രണ്ട് ടെസ്റ്റ് ജയിക്കുന്നത് 40 വർഷത്തിന് ശേഷം....ഇങ്ങനെ റെക്കോർഡുകൾ ഒരുപാടുണ്ട്, ഇൗ ടെസ്റ്റ്് പരമ്പരയിൽ ഇന്ത്യക്ക് പറയാൻ. 

Loading...
COMMENTS