Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകളിക്കാരൻ തന്നെ...

കളിക്കാരൻ തന്നെ പന്തുതിരയണം; കൗതുകമായി കൊറോണ കാലത്തെ ക്രിക്കറ്റ്​

text_fields
bookmark_border
കളിക്കാരൻ തന്നെ പന്തുതിരയണം; കൗതുകമായി കൊറോണ കാലത്തെ ക്രിക്കറ്റ്​
cancel

സിഡ്​നി: നാട്ടിൻപുറത്തെ വയലിലും സ്​കൂൾ​ മൈതാനത്തും അരങ്ങേറുന്ന ക്രിക്കറ്റ്​ മത്സരങ്ങളിൽ പന്ത്​ തിരയാൻ പോക ുന്നതും കിട്ടാതിരിക്കുന്നതും പതിവ്​ കാഴ്​ചയാണ്​. എന്നാൽ അന്താരാഷ്​ട്ര ​ക്രിക്കറ്റിൽ അങ്ങനെ സംഭവിച്ചാലോ?

കൊറോണ വ്യാപനത്തെ തുടർന്ന് സിഡ്​നി സ്​റ്റേഡിയത്തിലെ ആളൊഴിഞ്ഞ ഗാലറിയിൽ അ​​​​രങ്ങേറിയ​​ ആസ്​ട്രേലിയ-ന്യൂ സിലൻഡ്​ ഏകദിന മത്സരത്തിലാണ്​ അത്യപൂർവ്വ കാഴ്​ചകൾ ​ദൃശ്യമായത്​. ഗാലറിയിലിരിക്കുന്ന കാണികളുടെ വില കളിക്കാർ ശരിക്കും മനസ്സിലാക്കി.

എതിർ ടീം പടുകൂറ്റൻ സിക്​സറുകൾ പറത്തു​േമ്പാൾ പന്ത്​ തിരയാനായി കളിക്കാർ ഗാലറിയിലേക്ക്​ ഓടുന്ന ദൃശ്യം മത്സരത്തിൽ പലകുറികണ്ടു. പന്ത്​ തിരയുന്ന ലോക്കി ഫെർഗൂസ​​െൻറയും ആഷ്​ടൺ ആഗറി​​െൻറയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ടോ​സി​നെ​ത്തി​യ​പ്പോ​ൾ ക്യാ​പ്​​റ്റ​ൻ​മാ​രാ​യ കെ​യ്​​ൻ വി​ല്യം​സ​നും ആ​രോ​ൺ ഫി​ഞ്ചും കൈ​കൊ​ടുക്കാനിരുന്നതും ചിരിപടർത്തി. കൈകൊടുക്കുന്നതിനിടയിൽ ഇരുവർക്കും ‘ഹ​സ്​​ത​ദാ​ന’ വി​ല​ക്ക്​ ഓ​ർ​മ​വ​ന്ന​തോടെ ​ കൈ ​മു​ട്ട്​ പ​ര​സ്​​പ​രം മു​ട്ടി​ച്ച്​ അ​ഭി​വാ​ദ്യം ചെ​യ്യുകയായിരുന്നു. മത്സരം ആസ്​ട്രേലിയ 71റൺസിന്​ വിജയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australianewzealandCricket News
News Summary - australia newzealand cricket football
Next Story