വേദനയുടെ ട്രാക്കിൽ പ്രഥമ ദ്രോണര്‍

  • കോ​ച്ച് ഒ.​എം. ന​മ്പ്യാ​ര്‍ അ​സു​ഖ ബാ​ധി​ത​നാ​യി ദു​രി​ത​ക്കി​ട​ക്ക​യി​ൽ

Coach-OM-Nambiar
മു​ൻ അ​ത്​​ല​റ്റ്​ ഡോ. ​ടി.​പി ആ​മി​ന ഭ​ർ​ത്താ​വ്​ അ​ബ്​​ദു​ൽ ഖാ​ദ​റി​നൊ​പ്പം കോ​ച്ച്​ ​ഒ.​എം ന​മ്പ്യാ​രെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

വ​ട​ക​ര: ക​ളി​ക്ക​ള​ത്തി‍​െൻറ ആ​ര​വ​മി​ല്ലാ​ത്ത ലോ​ക​ത്താ​ണി​പ്പോ​ള്‍ കാ​യി​ക​കേ​ര​ള​ത്തി‍​െൻറ അ​ഭി​മാ​ന​മാ​യ കോ​ച്ച് ഒ.​എം. ന​മ്പ്യാ​ര്‍. വേ​ദ​ന​ക​ള്‍ തി​ന്ന് ക​ഴി​യു​ക​യാ​ണ​ദ്ദേ​ഹം. 85കാ​ര​നാ​യ ന​മ്പ്യാ​ര്‍ക്ക്, 2016ല്‍ ​പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ കി​ട​ക്ക​യി​ല്‍ നി​ന്ന്​ താ​ഴെ വീ​ണു. ഇ​തോ​ടെ, ഇ​ട​തു കാ​ലി‍ന്‍റെ ഇ​ടു​പ്പി​ന് പൊ​ട്ട​ലു​ണ്ടാ​യി തീ​ര്‍ത്തും കി​ട​പ്പി​ലാ​യി.

ത​ന്നെ കാ​ണാ​​നെ​ത്തു​ന്ന​വ​ര്‍ക്ക് മു​ന്നി​ല്‍, ഒ​രു ​കാ​ല​ത്തി​​െൻറ ക​ളി ഓ​ര്‍മ​ക​ള്‍ മു​ഴു​വ​ന്‍ പേ​റി കി​ട​ക്കു​ക​യാ​ണ് ന​മ്പ്യാ​ര്‍. പി.​ടി. ഉ​ഷ​യെ​ന്ന ഇ​തി​ഹാ​സ താ​ര​ത്തെ ലോ​ക​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ ന​മ്പ്യാ​ർ രാ​ജ്യ​ത്തെ മി​ക​ച്ച പ​രി​ശീ​ല​ക​ന്​ ന​ൽ​കു​ന്ന ദ്രോ​ണാ​ചാ​ര്യ പു​ര​സ്​​കാ​രം പ്ര​ഥ​മ വ​ർ​ഷം ത​​ന്നെ നേ​ടി​യ കോ​ച്ചാ​ണ്. 

കു​ടും​ബം ഒ​ന്ന​ട​ങ്കം ഈ ​അ​തു​ല്യ​പ്ര​തി​ഭ​ക്ക്​ കാ​വ​ലി​രി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ, വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ​ടി​വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴും ഗു​രു​നാ​ഥ​​െൻറ വി​വ​ര​ങ്ങ​ള്‍ തേ​ടി നി​ര​വ​ധി കാ​യി​ക പ്ര​തി​ഭ​ക​ളാ​ണ് കോ​ഴി​ക്കോ​ട്, വ​ട​ക​ര മ​ണി​യൂ​ര്‍ മീ​ന​ത്തു​ക​ര​യി​ലെ മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍ എ​ന്ന ഒ.​എം. ന​മ്പ്യാ​രെ കാ​ണാ​െ​ന​ത്തു​ന്ന​ത്. 2017ലെ ​ഓ​ണ​നാ​ളി​ല്‍ ക​ണ്ണൂ​ര്‍ സ്പോ​ട്സ് ഡി​വി​ഷ​നി​ലെ ആ​ദ്യ​ബാ​ച്ചി​ലെ 13 താ​ര​ങ്ങ​ള്‍ ന​മ്പ്യാ​ര്‍ക്കൊ​പ്പ​മാ​ണ് ഓ​ണ​മു​ണ്ട​ത്. പി.​ടി. ഉ​ഷ അ​ട​ങ്ങു​ന്ന ഈ ​ബാ​ച്ച് അ​ന്നു​തൊ​ട്ട് ഇ​ന്നോ​ളം ന​മ്പ്യാ​രെ വി​ടാ​തെ പി​ന്തു​ട​രു​ന്നു​ണ്ട്.

കെ. ​സ്വ​ര്‍ണ​ല​ത, ഡോ. ​ടി.​പി. ആ​മി​ന, സി.​ടി. ബി​ല്‍ക്ക​മ്മ, പി.​ജി. ത്രേ​സ്യാ​മ്മ, വി.​വി. മേ​രി, എ. ​ല​താം​ഗി, ത്രേ​സ്യാ​മ്മ ജോ​സ​ഫ് എ​ന്ന സി​സ്​​റ്റ​ര്‍ സാ​നി​റ്റ, വി.​വി. ഉ​ഷ, എ​ലി​സ​ബ​ത്ത് ജോ​ര്‍ജ്, ജ​മ്മ ജോ​സ​ഫ്, മോ​ളി ജോ​സ​ഫ്, പി. ​സ​ബി​ത എ​ന്നി​വ​ര്‍ ന​മ്പ്യാ​രു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണ​ന്ന് വീ​ട്ടി​ല​ത്തെി​യ​ത്. ഇ​വ​രി​ല്‍ പ​ല​രും ന​മ്പ്യാ​രു​ടെ വീ​ട്ടി​ലെ സ​ന്ദ​ര്‍ശ​ക​രാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഡോ.​ടി.​പി. ആ​മി​ന​യും ഭ​ര്‍ത്താ​വ് അ​ബ്​​ദു​ല്‍ഖാ​ദ​ര്‍ മു​ണ്ടോ​ലും ന​മ്പ്യാ​രെ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. 

Loading...
COMMENTS