Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകാരുണ്യം കടലായി;...

കാരുണ്യം കടലായി; അനസി​െൻറ ജഴ്‌സി 1,55,555രൂപക്ക്​ സഹോദരങ്ങൾ സ്വന്തമാക്കി

text_fields
bookmark_border
കാരുണ്യം കടലായി; അനസി​െൻറ ജഴ്‌സി 1,55,555രൂപക്ക്​ സഹോദരങ്ങൾ സ്വന്തമാക്കി
cancel

കൊ​ണ്ടോ​ട്ടി: കാ​രു​ണ്യ​ത്തി​​െൻറ ക​രു​ത​ലാ​വാ​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക സ​മ്മാ​നി​ച്ച ജ​ഴ്​​സി​ക്ക്​ ലേ​ല​ത്തി​ലൂ​ടെ ല​ഭി​ച്ച​ത് 1,55,555 രൂ​പ. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​ണ് അ​ന​സ് ആ​ദ്യ​മാ​യി ഇ​ന്ത്യ​ക്കു​വേ​ണ്ടി​യ​ണി​ഞ്ഞ​ 22ാം ന​മ്പ​ർ ജ​ഴ്സി കൈ​മാ​റി​യ​ത്. 

കൊ​ണ്ടോ​ട്ടി​യി​ലെ കെ.​എ​ൻ.​പി എ​ക്‌​സ്‌​പോ​ർ​​ട്ടേ​ഴ്സ് ഉ​ട​മ​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ സു​ഫി​യാ​ൻ കാ​രി​യും അ​ഷ്ഫ​ർ സാ​നു​വു​മാ​ണ് ജ​ഴ്‌​സി സ്വ​ന്ത​മാ​ക്കി​യ​ത്. ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ റീ​സൈ​ക്കി​ൾ കേ​ര​ള പ്രോ​ഗ്രാ​മി​​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​ന​സ്​ ക​ഴി​ഞ്ഞ 18ന് ​കൊ​ണ്ടോ​ട്ടി മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക്​​ ജ​ഴ്​​സി കൈ​മാ​റി​യ​ത്. 2017 മാ​ർ​ച്ച്​ 22നാ​ണ് അ​ന​സ് ആ​ദ്യ​മാ​യി ഇ​ന്ത്യ​ക്കു​വേ​ണ്ടി ഏ​ഷ്യ ക​പ്പി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. 

അ​തി​നാ​ലാ​ണ് 22ാം ന​മ്പ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത്. താ​യ്​​ല​ൻ​ഡു​മാ​യു​ള്ള ആ​ദ്യ​മ​ത്സ​ര​ത്തി​ൽ 4-1ന് ​ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ഈ ​ജ​ഴ്​​സി​യാ​ണ്​ സു​ഫി​യാ​ൻ കാ​രി​യും അ​ഷ്ഫ​ർ സാ​നു​വും പൊ​ന്നും​വി​ല കൊ​ടു​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് കൊ​ണ്ടോ​ട്ടി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​ഴ്‌​സി ഇ​വ​ർ​ക്ക്​ കൈ​മാ​റും. 

അ​ന​സ് എ​ട​ത്തൊ​ടി​ക, ഡി.​വൈ.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. മു​ബ​ഷീ​ർ, പ്ര​സി​ഡ​ൻ​റ്​ ശ്യാം ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anas Edathodikamalayalam newssports news
News Summary - anas edathodika jersey for recycle kerala malayalam news
Next Story