അച്യുതക്കുറുപ്പ്: മേലാളന്മാർ തഴഞ്ഞ ദ്രോണാചാര്യൻ

  • കളത്തിനു​ പുറത്ത്​ സ്​നേഹത്തി​െൻറ സ്​മാഷുമുതിർത്ത പരിശീലകനായിരുന്നു അദ്ദേഹം

1986 സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ വോളി ടീമിനൊപ്പം അച്യുതക്കുറുപ്പ്​ (നിൽക്കുന്നവരിൽ മധ്യത്തിൽ)
കോ​ഴി​ക്കോ​ട്​: പ്ര​തി​ഭ​യു​ടെ ക​ര​സ്​​പ​ർ​ശം​കൊ​ണ്ട്​ ഇ​ന്ത്യ​ൻ വോ​ളി​ബാ​ളി​ന്​ അ​ഭി​മാ​ന​മു​ഹൂ​ർ​ത്തം സ​മ്മാ​നി​ച്ച പ​രി​ശീ​ല​ക​നാ​യി​രു​ന്നു അ​ന്ത​രി​ച്ച അ​ച്യു​ത​ക്കു​റു​പ്പ്. ക​ളി​യി​ലും പ​രി​ശീ​ല​ന​ത്തി​ലും കാ​ർ​ക്ക​ശ്യ​വും ക​ള​ത്തി​നു​ പു​റ​ത്ത്​ സ്​​നേ​ഹ​ത്തി​​െൻറ സ്​​മാ​ഷു​മു​തി​ർ​ത്ത പ​രി​ശീ​ല​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.  കോ​ച്ചെ​ന്ന​നി​ല​യി​ൽ ഇ​ന്ത്യ​യു​െ​ട സ്വ​പ്​​ന​സം​ഘ​മാ​യ പു​രു​ഷ ടീ​മി​നെ 1986 സോ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ല​നേ​ട്ട​ത്തി​ലേ​ക്കു​യ​ർ​ത്തി​യ​ത്​ വ​ട​ക​ര ഒാ​ർ​ക്കാ​േ​ട്ട​രി​ക്ക​ടു​ത്ത്​ വെ​ള്ളി​ക്കു​ള​ങ്ങ​ര തെ​ക്കേ അ​മി​ഞ്ഞി​യി​ൽ അ​ച്യു​ത​ക്കു​റു​പ്പെ​ന്ന അ​തി​കാ​യ​നാ​യി​രു​ന്നു. പി​ന്നീ​ട്​ മൂ​ന്നു പ​തി​റ്റാ​ണ്ട്​ ക​ഴി​ഞ്ഞി​ട്ടും ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​െ​ട നേ​ട്ടം വ​ട്ട​പ്പൂ​ജ്യ​മാ​ണ്. 

1989ല്‍ ​ജ​പ്പാ​നി​ല്‍ ന​ട​ന്ന ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഫ്ര​ൻ​ഡ്​​ഷി​പ്​ വോ​ളി​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ വെ​ള്ളി നേ​ടി​യ​ത് അ​ച്യു​ത​ക്കു​റു​പ്പി‍​െൻറ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നി​ട്ടും മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള ദ്രോ​ണാ​ചാ​ര്യ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ച്യു​ത​ക്കു​റു​പ്പി​നെ നി​ർ​ദേ​ശി​ക്കാ​ൻ വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യി​ലെ (വി.​എ​ഫ്.​െ​എ) മേ​ലാ​ള​ന്മാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. 1982ല്‍ ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത വോ​ളി​ബാ​ള്‍ ടീ​മി‍​െൻറ പ​രി​ശീ​ല​ക​സ്ഥാ​ന​വും ഇ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. 87, 89 വ​ര്‍ഷ​ങ്ങ​ളി​ലെ സാ​ഫ് ഗെ​യിം​സി​ല്‍ പു​രു​ഷ ടീ​മി‍നും ത​​ന്ത്ര​ങ്ങ​േ​ളാ​തി. 90 ബെ​യ്​​ജി​ങ്​ ഗെ​യിം​സി​നാ​യി ടീ​മി​നെ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ഫെ​ഡ​റേ​ഷ​ൻ ടീ​മി​നെ അ​യ​ച്ചി​ല്ല. 

1986ലെ ​സോ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ടീ​മാ​യി​രു​ന്നു അ​ച്യു​ത​ക്കു​റു​പ്പി​ന്​ ഏ​റെ ഇ​ഷ്​​ടം. മ​ല​യാ​ളി​യാ​യ സി​റി​ൽ സി. ​വെ​ള്ളൂ​ർ ന​യി​ച്ച ടീ​മി​ൽ ജി​മ്മി ജോ​ർ​ജ്, ഉ​ദ​യ​കു​മാ​ർ, ജി.​ഇ. ശ്രീ​ധ​ർ, അ​ബ്​​ദു​ൽ ബാ​സി​ത്, പി.​വി. ര​മ​ണ, മെ​ഹ​ർ സി​ങ്, സ​ന്ദീ​പ്​ ശ​ർ​മ, ക​രി​മു​ല്ല തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു കു​റു​പ്പ്​ സാ​റി​​െൻറ ശി​ഷ്യ​ർ. വ്യ​ക്​​തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല​ട​ക്കം ശ്ര​ദ്ധി​ച്ചി​രു​ന്ന​താ​യി സി​റി​ൽ സി. ​വെ​ള്ളൂ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. മ​ര​ണം വ​​രെ അ​ടു​പ്പം തു​ട​ർ​ന്നി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലു​ള്ള അ​ച്യു​ത​ക്കു​റു​പ്പി​നെ തി​ങ്ക​ളാ​ഴ്​​ച ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, പി​ന്നീ​ട്​ കേ​ൾ​ക്കു​ന്ന​ത്​ മ​ര​ണ​വാ​ർ​ത്ത​യാ​ണ്. നാ​ട്ടു​കാ​ര​നെ​ന്ന നി​ല​യി​ലും 86ലെ ​ഇ​ന്ത്യ​ൻ ടീ​മി​ലെ സ​ഹ​പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ലും ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ച്ച​തി​​​െൻറ ഒാ​ർ​മ​യാ​ണ്​ പ്ര​ശ​സ്​​ത പ​രി​ശീ​ല​ക​നാ​യ വി. ​സേ​തു​മാ​ധ​വ​നു​ള്ള​ത്. ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​യി ര​ണ്ടു​ വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക്യാ​മ്പ്​ ന​ട​ത്തി​യ​പ്പോ​ൾ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി സേ​തു​മാ​ധ​വ​നു​മു​ണ്ടാ​യി​രു​ന്നു. സി​റി​ലും ശ്രീ​ധ​റു​മ​ട​ക്കം പ്ര​മു​ഖ​ർ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ്​ വ​ട​ക​ര​യി​​ൽ എ​ത്തി​യി​രു​ന്നു.

വ​ട​ക​ര മ​ട​പ്പ​ള്ളി ഹൈ​സ്​​കൂ​ളി​ൽ കു​ഞ്ഞ​പ്പ മാ​ഷി​ൽ​നി​ന്ന്​ ക​ളി പ​ഠി​ച്ച അ​ച്യു​ത​ക്കു​റു​പ്പ്​ പ​ത്താം ക്ലാ​സി​നു​ശേ​ഷം 10 വ​ർ​ഷ​ത്തോ​ളം നേ​വി​യി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പോ​ർ​ട്​​സി​ലും സാ​യി​യി​ലും പ്ര​വ​ർ​ത്തി​ച്ച​ത്. ഡ​ൽ​ഹി സം​സ്​​ഥാ​ന ടീ​മി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​ബു​കാ​രി കു​സു​മി​നെ മി​ന്നു​കെ​ട്ടി​യ​ത്​ വോ​ളി കോ​ർ​ട്ടി​ൽ ക​ണ്ട് ഇ​ഷ്​​ട​െ​പ്പ​ട്ടാ​യി​രു​ന്നു. 
COMMENTS