Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകപിൽ ദേവി​െൻറ...

കപിൽ ദേവി​െൻറ ഏഴയലത്ത്​ വരില്ല പാണ്ഡ്യ; ബുംറ ലോകോത്തര താരം -അബ്​ദുൽ റസാഖ്​

text_fields
bookmark_border
bumrah-pandya
cancel

ന്യൂഡൽഹി: ഹർദിക്​ പാണ്ഡ്യ മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായി കപിൽ ദേവി​​െൻറ ഏഴയലത്ത്​ പോലുമില്ലെന്ന്​ മുൻ പാകിസ്​താൻ ഒാൾറൗണ്ടർ അബ്​ദുൽ റസാഖ്​. ഹർദിക്​ പാണ്ഡ്യക്ക് കപിൽ ദേവിനെ പോലെ ഒരു ലോകോത്തര താരമാകാൻ ഇനിയും ഒരുപാട്​ അധ്വാനിക്കേണ്ടി വന്നേക്കുമെന്നും താരം പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

സമീപ കാലത്തെ മികച്ച പ്രകടനത്തെ തുടർന്നാണ്​ ഹർദിക്​ പാണ്ഡ്യയെ ചിലർ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഒാർറൗണ്ടറായ കപിൽ ദേവുമായി താരതമ്യം ചെയ്യാൻ തുടങ്ങിയത്​. ഫിറ്റ്​ന്​സ്​ പ്രശ്​നങ്ങളോട്​ മല്ലിടുന്ന പാണ്ഡ്യ കഠിനാധ്വാനം ചെയ്യുന്നില്ലെന്നും റസാക്​ പറഞ്ഞു. കപിൽ ദേവും ഇമ്രാൻ ഖാനും ലോകോത്തര ഒാൾറൗണ്ടർമാരാണ്​. ഹർദിക്​ ഒരിക്കലും അവരുടെ ലീഗിലുള്ള താരമല്ല. ഞാനും ഒരു ഒാൾറൗണ്ടറാണ്​ എന്ന്​ കരുതി, ഇമ്രാൻ ഖാനുമായി എന്നെ താരതമ്യം ചെയ്യാൻ തുനിയാറില്ല. റസാക്​ പറഞ്ഞു.

പാണ്ഡ്യ മികച്ച ക്രിക്കറ്ററാണ്​. അ​ദ്ദേഹത്തിന്​​ നല്ല ഒാൾറൗണ്ടറായി മാറാൻ സാധിച്ചേക്കും. എന്നാൽ അതിന്​ കഠിനാധ്വാനം ചെയ്യണം. ക്രിക്കറ്റിന്​ കൂടുതൽ സമയം നിങ്ങൾ ചിലവഴിച്ചില്ലെങ്കിൽ അത്​ നിങ്ങളിൽ നിന്ന്​ അകന്നുപോകും. പാണ്ഡ്യ സമീപകാലത്തായി ഏറെ തവണ പരിക്കി​​െൻറ പിടിയിലായി. ഒരുപാട്​ പണം സമ്പാദിക്കാൻ തുടങ്ങിയാൽ കൂടുതൽ നേരം വിശ്രമിക്കാൻ തോന്നും. എല്ലാ താരങ്ങൾക്കും അത്​ ഒരുപോലെയാണ്​. പാകിസ്​താ​​െൻറ മുഹമ്മദ്​ ആമിർ കഠിനാധ്വാനം ചെയ്യാത്തതിനെ തുടർന്നാണ്​ അവ​​െൻറ പ്രകടനം മങ്ങിത്തുടങ്ങിയത്​ -റസാഖ്​ അഭിപ്രായപ്പെട്ടു. 

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായ ബുംറയെ ബേബി ബൗളർ എന്ന്​ വിളിച്ചതിന്​ വിവാദത്തിലായ റസാഖ്​ അതിനും വിശദീകരണം നൽകി. ബുംറയെ കുറിച്ച്​ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റിധരിക്കപ്പെട്ടുവെന്നാണ്​ താരം പറയുന്നത്​. ത​​െൻറ കാലത്തെ ഫാസ്റ്റ്​ ബൗളർമാരുമായി താരതമ്യം ചെയ്തായിരുന്നു ബുംറയെ റസാഖ്​ ബേബി ബൗളർ എന്ന്​ വിളിച്ചത്​. എന്നാൽ, ഇന്ത്യൻ താരം നിലവിൽ ലോകോത്തര താരം തന്നെയാണെന്നും റസാഖ്​ വ്യക്​തമാക്കി.

എനിക്ക്​ ബുംറയുമായി യാതൊരു പ്രശ്​നവുമില്ല. ഞാൻ വിഖ്യാത ബൗളർമാരായ ശുഹൈബ്​ അക്​തർ, ഗ്ലെൻ മഗ്രാത്ത്​, കർട്ട്​ലി ആംബ്രോസ്​, വസീം അക്രം എന്നിവരുമായി ബുംറയെ താരതമ്യം ചെയ്യുകയായിരുന്നു. നമ്മളൊക്കെ കളിക്കുന്ന സമയത്തെ ബൗളർമാർ ഇതിലും ഒരുപാട്​ കഴിവുള്ളവരായിരുന്നു. അക്കാര്യത്തിൽ ആർക്കും തർക്കിക്കാൻ കഴിയില്ല. ഇപ്പോൾ ക്രിക്കറ്റി​​െൻറ സ്​റ്റാൻഡേർഡ്​ വളരെ അധികം കുറഞ്ഞു. പണ്ടത്തെ പേസർമാരെ നേരിടുന്ന സമ്മർദം ഇപ്പോൾ ഇല്ല. 15 വർഷങ്ങൾക്ക്​ മുമ്പുള്ളത്​ പോലെയുള്ള ലോകോത്തര താരങ്ങളെ ഇപ്പോൾ നമുക്ക്​ വളർത്തിക്കൊണ്ടുവരാൻ സാധിക്കുന്നില്ല. ടി20 ക്രിക്കറ്റാണ്​ എല്ലാത്തിനും കാരണമെന്നും താരം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik pandyajasprit bumrahsports newsAbdul Razzaq
News Summary - Abdul Razzaq lauds Jasprit Bumrah but insists Hardik Pandya needs to work harder-sports news
Next Story