Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right​വിശ്വസിക്കുക.....

​വിശ്വസിക്കുക.. ഡിവി​േ​ല്ലഴ്​സ്​​ പടിയിറങ്ങിയിരിക്കുന്നു

text_fields
bookmark_border

''ചെ​​േങ്കാലും കിരീടവും നഷ്​ടപ്പെട്ട രാജകുമാര​​​​​െൻറ കഥ ഇവിടെ പൂർണ്ണമാകുന്നു'' സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടി​​​​​െൻറ വിഖ്യാത ചിത്രമായ ചെ​േങ്കാൽ സിനിമ അവസാനിക്കുന്നത്​ ഇൗ വാചകത്തോടെയാണ്​. എബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴ്​്​സ്​ എന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തി​​​​​െൻറ ക്രിക്കറ്റ്​ ജീവിതവും ഒറ്റ വാചകത്തിൽ ഇങ്ങനെയവസാനിപ്പിക്കാം.

മുപ്പത്തിനാലാം വയസ്സിൽ ഡിവില്ലേഴ്​സ്​ കണ്ണീരി​േൻറയും നിർഭാഗ്യത്തി​േൻറയും കഥമാത്രം പറയാനുള്ള ദക്ഷിണാഫ്രിക്കൻ ജഴ്​സി അഴിച്ചുവെക്കുന്നു​. ഒരു ക്രിക്കറ്റ​റുടെ ശരാശരി വിരമിക്കൽ പ്രായമനുസരിച്ച്​ കരിയറിൽ ഏതാനും വർഷങ്ങൾകൂടി ഇനിയും ബാക്കിയുണ്ട്​.അവസാനിക്കാറായ ​െഎ.പി.എൽ സീസണിൽ ബാഗ്ലൂരിനുവേണ്ടി ത​​​​​െൻറ ആവനാഴിയിൽ ഇനിയും ആയുധങ്ങളും വേണ്ടി വന്നാൽ ബ്രഹ്​മാസത്രം വരെ ബാക്കിയുണ്ടെന്ന്​ അദ്ദേഹം തെളിയിച്ചതാണ്​.

സൺറൈസേഴ്​സ്​ ഹൈദരാബാദി​​​​​െൻറ അലക്​സ്​ ഹെയ്​ൽസ്​ സിക്​സെന്നുറപ്പിച്ച്​ അടിച്ചകറ്റിയ പന്ത്​ വായുവിൽ ഉയർന്നുപൊങ്ങി കൈക്കുള്ളിലാക്കി പോയവാരം ക്രിക്കറ്റ്​ ലോകത്തെ ഞെട്ടിച്ച ഡിവില്ലേഴ്​സ്​ എന്തിനാണ്​ പെ​െട്ടന്ന്​ അന്താരാഷ്​ട്ര ക്രിക്കറ്റിനോട്​ വിടചൊല്ലിയത്​? തൃപ്​തികരമായ ഉത്തരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ക്രിക്കറ്റി​​​​​െൻറ ജന്മനാട്ടിൽ നടക്കുന്ന 2019 ലോകകപ്പ്​ വരെയെങ്കിലും ഡിവില്ലേഴ്​സിനെ പ്രതീക്ഷിച്ചവ​രാണ്​ ക്രിക്കറ്റ്​ ​പ്രേമികളിലേറെയും. ജോഹന്നാസ്​ബർഗിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റി​​​​​െൻറ ആസ്​ഥാനത്ത്​ ലോകകപ്പ്​ എത്തിക്കാനാകുമെന്ന്​ മഴവിൽരാജ്യം സ്വപ്​ന കണ്ട ഒരു ഇതിഹാസം കൂടി നിസ്സഹായകനായി പടിയിറങ്ങുന്നു. ചാമ്പ്യൻസ്​​​ട്രോഫിയോ എന്തിന്​ ഒരു ​െഎ.പി.എൽ കിരീടം പോലും ഇതുവരേക്കും മുത്തമിടാൻ ഡിവി​േ​ല്ലഴ്​സിനായിട്ടില്ല. ഒളിച്ചോട്ടമെന്നോ വീര ചരമമെന്നോ വിളിക്കാം... പക്ഷേ വിശ്വസിക്കുക.. ഡിവി​േ​ല്ലഴസ്​പടിയിറങ്ങിയിരിക്കുന്നു.


സമ്പൂർണ്ണൻ

'' ഡിവില്ലേഴ്​സിനെ ഡി.എൻ.എ ടെസ്​റ്റിന്​ വിധേയമാക്കണമെന്ന്​ ഞാൻ ആവ​ശ്യപ്പെടുന്നു. കാരണം ഇൗ കളി മനുഷ്യർക്കുമാത്രമുള്ളതാണ്​'' വെസ്​റ്റിൻഡീസിനെതിരെ വേഗതയേറിയ 150 റൺസ്​ കുറിച്ചതിന്​ പിന്നാലെ മുൻ ഇന്ത്യൻ ഒാപ്പണർ ആകാശ്​ ചോപ്ര പറഞ്ഞതാണിത്​. അമാനുഷികനെന്ന്​ തോന്നും വിധമുള്ള കളിചരിത്രവും ജീവിതവും തന്നെയാണ്​ ഡിവി​േല്ലഴ്​സിനുള്ളത്​. ദക്ഷിണാഫ്രിക്കയിലെ ബെലാബെലയിലാണ്​ ഡിവി​േ​ല്ലഴ്​സി​​​​​െൻറ ജനനം. ക്രിക്കറ്റിനു പുറമേ ഗോൾഫ്​, ഹോക്കി, ടെന്നീസ്​, സ്വിമ്മിംഗ്​, അത്​ലറ്റിക്ക്​ എന്നിവയിലെല്ലാം ചെറുപ്പം മുതൽ ​അഗ്രഗണ്യനാണ് ഡിവില്ലേഴ്​സ്​.

ഡിവില്ലേഴ്​സി​​​​​െൻറ മറ്റുകളിക​ളിലെ നേട്ടങ്ങളെക്കുറിച്ചും പങ്കാളിത്തത്തെകുറിച്ചും പല മിത്തുകളും ഇൻറർ​െനറ്റിൽ പ്രചരിപ്പിക്കുന്നുണ്ട്​ എങ്കിലും ത​​​​​െൻറ ആത്മകഥയായ 'Besides cricket'ൽ ഇതിൽ പലതും ഡിവില്ലേഴസ്​ നിഷേധിക്കുന്നു​. എന്നിരുന്നാലും സ്വിമ്മിംഗിലും ടെന്നീസിലും ഹോക്കിയിലും സ്​കൂൾതലത്തിൽ ഡിവി​േ​ല്ലഴ്​സ്​ ഒരു ചാമ്പ്യൻതാരം തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ അക്കാദമിക നഗരമായ പ്രി​േട്ടാറിയയിലെ സ്​കൂൾ ജീവിതമാണ്​ ഡിവില്ലേഴ്​സി​​​​​െൻറ ക്രിക്കറ്റ്​ ജീവിതത്തിന്​ വഴിതുറന്നത്​. നിലവിലെ ദക്ഷിണാഫ്രിക്കൻ ക്യാപ്​റ്റൻ ഫാഫ്​ ഡു​പ്​ളെസിസ്​ സ്​കൂൾടീമിൽ ഡിവില്ലേഴ്​സി​​​​​െൻറ സഹതാരമായിരുന്നു.

Make Your Dream Come True എന്നപേരിൽ ഒരു മ്യൂസിക്​ ആൽബവും ഡിവില്ലേഴ്​സി​േൻതായി പുറത്ത്​വന്നിട്ടുണ്ട്​. പഠനത്തിലും മിടുക്കനായ ഡിവില്ലേഴ്​സ്​ സ്​കൂൾ ലെവലിൽ നെൽസൺ മണ്ഡേലയിൽ നിന്നും പ്രൊജക്​ടിൽ സ്വർണ്ണമെഡൽ നേടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ക്രിക്കറ്റിലെത്തിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ദക്ഷിണാഫ്രിക്കയുടെ ജഴ്​സിയിൽ തന്നെ മറ്റൊരു കളിയിൽ ഡിവില്ലേഴ്​സ്​ ലോകത്തിനുമുന്നിൽ ഉണ്ടാകുമായിരുന്നു.

ശരാശരിക്കാരനിൽ നിന്നും സൂപ്പർമാനിലേക്ക്​

കരിയറി​​​​​െൻറ ആദ്യവർഷങ്ങളിൽ പേരുകേട്ട ​ദക്ഷിണാഫ്രിക്കൻ ടീമിലെ ബാറ്റിംഗ്​ നിരയിലെ നിഴൽ മാത്രമായിരുന്നു ഡിവില്ലേഴ്​സ്​. ഗ്രയാം സ്​മിത്തും ഹെർഷേൽ ഗിബ്​സും, ജാക്ക്​സ്​ കാലിസുമെല്ലാമടങ്ങിയ കരുത്തുറ്റ ബാറ്റിംഗ്​നിരയിൽ ഡിവി​േ​ല്ലഴ്​സിന്​ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങൾ ഏറു​ന്തോറും മൂർച്ചയേറിവരുന്ന ഡിവില്ലേഴ്​സിനെയാണ്​ ക്രിക്കറ്റ്​ലോകം കണ്ടത്​.

2004 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയാണ്​ ഡിവില്ലേഴ്​സി​​​​​െൻറ ടെസ്​റ്റ്​ അരങ്ങേറ്റം. 2005 ​ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും ഡിവില്ലേഴ്​സ്​ അരങ്ങേറി. അരങ്ങേറ്റ പരമ്പരയിൽ ഏഴാമനായി ഇറങ്ങി നേടിയ സെഞ്ചുറിയിലൂടെ ഡിവില്ലേഴസ്​ ത​​​​​െൻറ വരവറിയിച്ചു. 2005ൽ തന്നെയുള്ള ദക്ഷിണാഫ്രിക്കയുടെ ഒാസ്​ട്രേലിയൻ പര്യടനത്തിൽ സ്​പിൻമാന്ത്രികൻ ഷെയ്​ൻവോണിനെതിരെയുളള പ്രകടനം ഏറെ ​ശ്രദ്ധിക്കപ്പെട്ടു.

ജോണ്ടിറോഡ്​സ്​ ഒഴിച്ചിട്ടുപോയ ദക്ഷിണാഫ്രിക്കയുടെ മേജർ ഫീൽഡിംഗ്​ പൊസിഷനുകളിൽ ഡിവില്ലേഴ്സ്​ സ്​ഥിരം സാനിധ്യമായി. റോഡ്​സിനെപ്പോലെ വായുവിൽ ശരീരം ബാലൻസ്​ ചെയ്യാനുള്ള കഴിവും ഉന്നം തെറ്റാത്ത ത്രോയിംഗ്​ മികവും വേഗതയേറിയ ഒാട്ടക്കാരനെന്ന ഖ്യാതിയും ഡിവില്ലേഴ്​സിനെ റോഡ്​സി​​​​​െൻറ പിൻഗാമിയാക്കി എബിയെ മാറ്റി.

2007 ക്രിക്കറ്റ്​ലോകകപ്പിൽ ഡിവില്ലേഴ്​സി​​​​​െൻറ പ്രകടനം ആശാവഹമായിരുന്നില്ല. എങ്കിലും ഡിവില്ലേഴസ്​ ടീമിൽ തുടർന്നു.​ ടെസ്​റ്റിലും ഏകദിനത്തിലും സ്ഥിരതയാർന്ന പ്രകടനത്തോടെ ഡിവില്ലേഴ്​സ്​ ടീമി​​​​​െൻറ നെടുന്തൂണായി മാറി. 2011 ലോകകപ്പാകു​േമ്പാഴേക്കും ഡിവില്ലേഴസ്​ ഒരു സൂപ്പർതാരമായി മാറിയിരുന്നു. ദക്ഷിണാഫ്രിക്കൻ ടീം ലോകകപ്പിൽ ഏറെ മുന്നോട്ട്​പോയില്ലെങ്കിലും തുടർച്ചയായി നേടിയ സെഞ്ചുറികളും മൂന്ന്​ മാൻ ഒാഫ്​ ദി മാച്ച്​ അവാർഡുകളും അടക്കം ഡിവില്ലേഴ്​സ്​ ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ചു നിന്നു. മധ്യനിരയിലെ വിശ്വസ്​തൻ എന്ന നിലയിൽ നിന്നും വെടി​ക്കട്ട്​ ബാറ്റ്​സ്​മാൻ എന്നനിലയിലേക്കും ഫിനിഷർ എന്നനില​യിലേക്കും ഡിവില്ലേഴ്​സ്​ മാറി.

2012 ൽ ദക്ഷിണാഫ്രിക്കൻ ടീമി​​​​​െൻറ ഏകദിന ക്യാപ്​റ്റൻ എന്നമുൾക്കിരീടം ഡിവില്ലേഴസ്​ ഏറ്റെടുത്തു. തങ്ങളുടെ ഇരുണ്ടഭൂതകാലം തിരുത്തിയെഴുതാൻ വന്ന വിമോചകനായി ദക്ഷിണാഫ്രിക്കൻ ആരാധകർ ഡിവില്ലേഴ്​സി​നെ കരുതി. ത​​​​​െൻറ കീഴിലിറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീം ഒരു പിടി പരമ്പരകൾ സ്വന്തമാക്കിയെങ്കിലും ലോക ടുർണമ​​​​െൻറുകളിൽ പടിക്കൽ കലമുടക്കുന്നവരെന്ന ദക്ഷിണാഫ്രിക്കൻ ജാതകം തിരുത്താൻ ഡിവില്ലേഴ്​സിനുമായില്ല.

2015 ലോകകപ്പിൽ ന്യൂസിലൻറിനോട്​ സെമിയിൽ തോറ്റ്​ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മടങ്ങിയ ഡിവില്ലേഴ്സ്​ ക്രിക്കറ്റി​​​​​െൻറ ഹൃദങ്ങളിൽ ഇന്നും നീറ്റലായുണ്ട്​. ഏകദിനത്തിലെ മികച്ച കളിക്കാരനുള്ള ​െഎസിസി അവാർഡ്​ 2010, 2014, 2015 വർഷങ്ങളിൽ സ്വന്തമാക്കിയ ഡിവില്ലേഴ്​സ്​ ഏകദിനത്തിലും ടെസ്​റ്റിലും ഏറെക്കാലം ഒന്നാം സ്​ഥാനം നിലനിർത്തി. 2015ൽ വെസ്​റ്റ്​ ഇൻഡീസിനെതിരെ 31പന്തിൽ നേടിയ റെക്കോർഡ്​ സെഞ്ചുറി അദ്ദേഹത്തി​​​​​െൻറ ​പ്രതിഭയുടെ മൂർത്തീഭാവമായിരുന്നു.


വിക്കറ്റ്​ കീപ്പറായി, മൂന്നാമനായി, മധ്യനിരക്കാരനായി, ഫിനിഷറായി പലവേഷങ്ങളിൽ നിറഞ്ഞാടി ഒടുവിൽ എബി മടങ്ങുകയാണ്​. കരിയറിൽ വില്ലനായെത്തിയ പരിക്കിനോടും വിമർശനങ്ങളോടും പടവെട്ടി 114 ടെസ്​റ്റുകളിൽ നിന്നും 22 സെഞ്ചുറികളടക്കം 50.66 ശരാശരിയിൽ 8765 റൺസും 228 ഏകദിനങ്ങളിൽ നിന്നും 25 സെഞ്ചുറിയടക്കം 53.50 ശരാശരിയിൽ 9577 റൺസും, 78 ട്വൻറികളിൽ നിന്നും 1672 റൺസും കുറിച്ചിട്ടുണ്ട്​.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എബി

മാന്യൻമാരുടെ കളിയായ ക്രിക്കറ്റിലെ അത്രമാന്യരല്ലാത്ത കാണികളെന്നറിയപ്പെടുന്നവരാണ്​ ഇന്ത്യൻ ആരാധകർ. ഇന്ത്യൻ താരങ്ങൾക്കു വേണ്ടി ആർത്തുവിളിക്കുന്ന ആരാധകൂട്ടം വിദേശതാരങ്ങ​െള അധികം വാഴിക്കാറില്ല. പോണ്ടിംഗും ഫ്​ളി​േൻറാഫും അഫ്രീദിയും എല്ലാം ഇന്ത്യൻ ആരാധകരുടെ പ്രതിഷേധങ്ങളറിഞ്ഞവരാണ്​​. ഇന്ത്യൻ ആരാധകർ ഏറ്റവുമധികം നെഞ്ചിലേറ്റിയ വീദേശതാരം ആരെന്ന ചോദ്യത്തിന്​ ഒരൊറ്റ ഉത്തരമേയുള്ളൂ. എബി ഡിവില്ലേഴ്​സ്​. ഗാലറിയിൽ തിരമാലയുടെ ഇരമ്പലുപോലുയരുന്ന എ.ബി.ഡി വിളികളുടെ അന്തരീക്ഷത്തിൽ ശാന്തനായി മൈതാനത്തിറങ്ങുന്ന ഡിവില്ലേഴ്​സി​​​​​െൻറ കാഴ്​ച ലോകക്രിക്കറ്റിലെ അവശേഷിക്കുന്ന മനോഹരകാഴചകളിലൊന്നാണ്​.


​െഎ.പിഎല്ലിലെ പ്രകടനങ്ങളും കളിക്കളത്തിലെ മാന്യതയുമാണ്​ എബിയെ ഇന്ത്യക്കാരുടെ പ്രിയങ്കരനാക്കിയത്​. 2008 മുതൽ 2010 വരെ ഡെൽഹി ഡെയർഡെവിൾസ്​ താരമായിരുന്ന ഡിവില്ലേഴ്​സ്​ 2011ൽ ബാംഗ്ലൂർ റോയൽ ചാല​ഞ്ചേഴ്​സിനുവേണ്ടി ജഴ്​സിയണിഞ്ഞതോടെയാണ്​ ത​​​​​െൻറ വിശ്വരൂപം പുറത്തെടുത്തത്​. ഗ്രൗണ്ടി​​​​​െൻറ 360 ഡിഗ്രിയിലും ഷോട്ട്​പായിക്കാൻ അസാമാന്യപാടവമുള്ള ഡിവില്ലേഴ്​സി​​​​​െൻറ മഴവില്ലഴകുള്ള ​േ​ഷാട്ടുകളും മത്സ്യത്തി​​​​​െൻറ വടിവോടെയുള്ള ഉഗ്രൻ ക്യാച്ചുകളും വഴി എബി ഇന്ത്യൻ മനസ്സുകളിലേക്ക്​ ഇടിച്ചുകയറി.

ഡിവില്ലേഴ്​സി​​​​​െൻറ ചിറകിലേറി മാത്രം റോയൽചലഞ്ചേഴ്​സ്​ റാഞ്ചിയെടുത്ത മത്സരങ്ങൾ ഒട്ടനവധിയാണ്​. കൊടിയിറങ്ങാറായ ഇൗ ​െഎ.പി.എല്ലിലും റൺവേട്ടയിൽ എബി ​ മുന്നിൽ തന്നെയുണ്ട്​. സീസണിലെ ഏറ്റവും നീളംകൂടിയ സിക്​സും ക്രിക്കറ്റ്​ലോകത്തെ കണ്ണഞ്ചിപ്പിച്ച ഉഗ്രൻ ക്യാച്ചുമടക്കം ഡിവില്ലേഴ്​സിസം ക്രിക്കറ്റ്​ലോകം കണ്ടതാണ്​. 11 ​െഎ.പി.എൽ സീസണുകളിൽ കളത്തിലിറങ്ങിയെങ്കിലും ​െഎ.പി.എൽ കിരീടത്തിൽ ഒരിക്കൽപോലും മുത്തമിടാനായില്ലെന്ന സങ്കടം അപ്പോഴും ബാക്കിനിൽക്കുന്നു. അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ​െഎ.പി.എല്ലിൽ ആർപ്പുവിളികൾ സൃഷ്​ടിക്കാൻ എബി എത്തുമെന്ന്​ തന്നെയാണ്​ ആരാധകർ കരുതുന്നത്​.

ക്രിക്കറ്റിലെ പരമ്പരാഗത ക്ലാസിക്​ ശൈലിക്കും അക്ര​മണോത്സുകമായ വെടിക്കെട്ട്​ ശൈലിക്കും ഇടയിലാണ്​ ഡിവില്ലേഴ്​സി​​​​​െൻറ ബാറ്റിംഗ്​ ശൈലി. ​െഎസ്​ കട്ടപോലെ തണുത്തുറയാനും ഒാളങ്ങൾ വെട്ടുന്ന ശൈലിയിൽ തുഴഞ്ഞുനീങ്ങാനും തിരമാലകൾ പോലെ ആർത്തിരമ്പാനും എബിഡിക്ക്​ കഴിയും. കളിയെ ഉന്മാദത്തോളം എത്തിച്ച ഒരു പ്രതിഭകൂടി തിരിഞ്ഞുനടക്കു​േമ്പാൾ ക്രിക്കറ്റ്​ ഇൗ വലിയ നഷ്​ടത്തെ എങ്ങനെ അതിജീവിക്കുമെന്ന്​ കണ്ടറിയണം. ക്രിക്കറ്റി​​​​​െൻറ കാവ്യനീതി ഒരിക്കൽ പോലും കടാക്ഷിക്കാത്ത ടീമിലെ ഇൗ അസാധാരണ താരം വരും തലമുറകൾക്കും ഉത്തേജനം നൽകി നിലനിൽക്കുകതന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaab de villiersmalayalam newssports newsde villiers retirement
Next Story