ഡിവില്ലിയേഴ്​സ്​ പറഞ്ഞു വരാം; ദക്ഷിണാഫ്രിക്ക പറഞ്ഞു വേണ്ട

23:21 PM
06/06/2019
di villers

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തു​േ​മ്പാ​ൾ ഏ​തൊ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ആ​രാ​ധ​ക​നും ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​വും, ‘അ​ബ്ര​ഹാം ഡി​വി​ല്ലി​യേ​ഴ്​​സ്​ ടീ​മി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ’. എ​ന്നാ​ൽ, ലോ​ക​ക​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ഡി​വി​ല്ലി​യേ​ഴ്​​സി​ന്​ ത​ന്നെ​യും ആ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ നോ ​പ​റ​ഞ്ഞു. ഇ​ന്ത്യ​യോ​ടു​ള്ള തോ​ൽ​വി​ക്കു​പി​ന്നാ​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ഒ​രു വ​ർ​ഷം മു​മ്പ്​ ഏ​ക​ദി​ന​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ചി​രു​ന്ന ഡി​വി​ല്ലി​യേ​ഴ്​​സ്​ ലോ​ക​ക​പ്പ്​ ടീം ​പ്ര​ഖ്യാ​പ​ന​ത്തി​ന്​ 24 മ​ണി​ക്കൂ​ർ മു​മ്പാ​ണ്​ തി​രി​ച്ചു​വ​ര​വി​ന്​ ത​യാ​റാ​ണെ​ന്ന്​ ടീം ​ക്യാ​പ്​​റ്റ​ൻ ഫാ​ഫ്​ ഡു​പ്ല​സി​സി​നെ​യും കോ​ച്ച്​ ഒാ​ട്ടി​സ്​ ഗി​ബ്​​സ​ണി​നെ​യും ചീ​ഫ്​ സെ​ല​ക്​​ട​ർ ലി​ൻ​ഡ സോ​ൻ​ഡി​യെ​യും അ​റി​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ അ​ത്​ ത​ള്ളു​ക​യാ​യി​രു​ന്നു. ര​ണ്ട്​ കാ​ര​ണ​ങ്ങ​ളാ​ണ്​ അ​തി​ന്​ അ​വ​ർ പ​റ​ഞ്ഞ​ത്. ഒ​ന്ന്, 2018 മേ​യി​ൽ വി​ര​മി​ച്ച ഡി​വി​ല്ലി​യേ​ഴ്​​സ്​ ഒ​രു വ​ർ​ഷ​മാ​യി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലോ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ലോ ക​ളി​ച്ചി​ട്ടി​ല്ല. ര​ണ്ട്, ഡി​വി​ല്ലി​യേ​ഴ്​​സി​‍​െൻറ അ​ഭാ​വ​ത്തി​ൽ ടീ​മി​ലെ​ത്തി​യ താ​ര​ങ്ങ​ളോ​ടു​ള്ള അ​നീ​തി​യാ​വും. ലോ​ക​ക്രി​ക്ക​റ്റി​ലെ മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ഡി​വി​ല്ലി​യേ​ഴ്​​സ്​ 228 ഏ​ക​ദി​ന​ങ്ങ​ളി​ൽ 53.50 ശ​രാ​ശ​രി​യി​ൽ 9577 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്. 
 

Loading...
COMMENTS