Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right‘ഏ​റ്റ​വും...

‘ഏ​റ്റ​വും മി​ക​ച്ച​വ​ർ’: ബ്ര​സീ​ലി​െൻറ 1970 ​ലോ​ക​ക​പ്പ്​ കി​രീ​ട വി​ജ​യ​ത്തി​ന്​ 50 വ​യ​സ്സ്​ VIDEO

text_fields
bookmark_border
‘ഏ​റ്റ​വും മി​ക​ച്ച​വ​ർ’: ബ്ര​സീ​ലി​െൻറ 1970 ​ലോ​ക​ക​പ്പ്​ കി​രീ​ട വി​ജ​യ​ത്തി​ന്​ 50 വ​യ​സ്സ്​ VIDEO
cancel

ഇ​റ്റ​ലി​ക്കാ​ര​ൻ അ​േ​ൻ​റാ​ണി​യോ ജൂ​ലി​യാ​നോ​യു​ടെ ബൂ​ട്ടി​ൽ നി​ന്നും റാ​ഞ്ചി​യെ​ടു​ത്ത പ​ന്തു​മാ​യി ബ്ര​സീ​ൽ സ​​െൻറ​ർ​ബാ​ക്ക്​ വി​ൽ​സ​ൻ പി​യാ​സ ന​ൽ​കി​യ തു​ട​ക്കം, ജേ​ഴ്​​സ​നും, ​​േക്ലാ​ഡോ​ൾ​ഡോ​യും റി​വെ​ല്ലി​ന്യോ​യും, ജെ​ഴ്​​സീ​ന്യോ​യും ക​ട​ന്ന്​ പെ​ലെ​യി​ലെ​ത്തി. ഇ​റ്റാ​ലി​യ​ൻ പോ​സ്​​റ്റി​ലേ​ക്ക്​ പെ​ലെ​യു​ടെ ബൂ​ട്ടി​ൽ നി​ന്നും ഷോ​ട്ട്​ പ്ര​തീ​ക്ഷി​ക്കു​േ​മ്പാ​ഴാ​ണ്​ മൃ​ദു​സ്​​പ​ർ​ശ​ന​ത്തി​ലൂ​ടെ പ​ന്ത്​ ബോ​ക്​​സി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. അ​തു​വ​രെ ഫ്രെ​യി​മി​ലൊ​ന്നു​മി​ല്ലാ​​ത്ത ഒ​രു മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ര​ൻ ആ​കാ​ശ​ത്തു​നി​ന്നും ഞെ​ട്ട​റ്റു​വീ​ണു. ഒ​രു നി​മി​ഷം കാ​ഴ്​​ച​ക്കാ​രും അ​മ്പ​ര​ന്നു. അ​ഭ്യാ​സി​യെ​പോ​ലെ ചാ​ടി​വീ​ണ അ​യാ​ളു​ടെ ഷോ​ട്ടി​ന്​ റോ​ക്ക​റ്റ്​ വേ​ഗം. അ​ടി​തെ​റ്റി​വീ​ണ ഇ​റ്റാ​ലി​യ​ൻ ഗോ​ളി ആ​ൽ​ബ​ർ​ടോ​സി​​ക്കും കൂ​ട്ടു​കാ​ർ​ക്കും കാ​ര്യം​പി​ടി​കി​ട്ടും മു​േ​മ്പ പ​ന്ത്​ വ​ല​ക്ക​ണി​ക​ളി​ൽ  പ്ര​ക​മ്പ​നം തീ​ർ​ത്ത്​ വി​ശ്ര​മി​ച്ചു.

1970 ലോ​ക​ക​പ്പി​​​െൻറ ഫൈ​ന​ലി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ ബ്ര​സീ​ലി​​​െൻറ നാ​ലാം ഗോ​ളാ​യി​രു​ന്നു കാർലോസ്​ ആ​ൽ​ബ​ർ​​ട്ടോ എ​ന്ന നാ​യ​ക​​​െൻറ ബൂ​ട്ടി​ൽ നി​ന്നും പി​റ​ന്ന​ത്. ബ്ര​സീ​ലി​നും പെ​ലെ​ക്കും മൂ​ന്നാം ലോ​ക കി​രീ​ടം. മു​തി​ർ​ന്ന ത​ല​മു​റ ആ​രാ​ധ​ക മ​ന​സ്സി​ൽ ഇ​ന്നു​മ​തൊ​രു രോ​മാ​ഞ്ച​മാ​ണ്. പു​തു​ത​ല​മു​റ​ക്കാ​വ​​ട്ടെ, മു​ത്ത​ശ്ശി​ക്ക​ഥ​പോ​ലെ കേ​ട്ടു​പ​തി​ഞ്ഞ വീ​ര​ക​ഥ​യും. മെ​ക്​​സി​കോ​യി​ലെ അ​സ്​​റ്റെ​ക സ്​​റ്റേ​ഡി​യ​ത്തി​ൽ കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞു​വീ​ശി​യ അ​ദ്​​ഭു​ത​പ്പി​റ​വി​ക്ക്​ ഇ​ന്ന്​ 50 വ​യ​സ്സ്​ തി​ക​യു​ന്നു. ​

ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ ബ്ര​സീ​ലി​​​െൻറ നാ​ലാം ഗോ​ൾ നേ​ടി​യ കാ​ർ​ലോ​സ്​ ആ​ൽ​ബ​ർ​​ട്ടോ
 

ഏ​റ്റ​വും മി​ക​ച്ച​വ​ർ
ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ തേ​ടി​യ​​പ്പോ​ൾ ഉ​ത്ത​രം ഒ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ​ക​ളി​യെ​ഴു​ത്തു​കാ​രും, ഫു​ട്​​ബാ​ൾ ച​രി​ത്ര​കാ​ര​ൻ​മാ​രും, പ​ണ്ഡി​റ്റു​ക​ളെ​ല്ലാം അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്. പെ​ലെ, ടോ​സ്​​റ്റാ​വോ, ​​റി​വെ​ല്ലി​ന്യോ, ജെ​ഴ്​​സി​ന്യോ, ജേ​ഴ്​​സ​ൺ, ​േക്ലാ​ഡോ​ൾ​ഡോ, എ​വ​റാ​ൾ​ഡോ, പി​യാ​സ, ബ്രി​​ട്ടോ, കാ​ർ​ലോ​സ്​ ആ​ൽ​ബ​ർ​ടോ, ഫെ​ലി​ക്​​സ്​ എ​ന്നി​വ​രു​ടെ 1970ലെ ​ബ്ര​സീ​ൽ. 

ക​ളി​ക്കാ​ര​നും (1958, 1962) പ​രി​ശീ​ല​ക​നു​മാ​യി ലോ​ക​കി​രീ​ട​മ​ണി​ഞ്ഞ മ​രി​യോ സാ​ഗോ​ള​യു​ടെ കു​ട്ടി​ക​ൾ. മെ​ക്​​സി​കോ​യി​ൽ ന​ട​ന്ന ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ളി​ച്ച ആ​റി​ൽ ആ​റും ജ​യി​ച്ചാ​ണ്​ പെ​ലെ​യും സം​ഘ​വും ച​രി​ത്ര​ത്തി​ലേ​ക്ക്​ ഇ​ട​മു​റ​പ്പി​ച്ച​ത്. ഫൈ​ന​ലി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ പെ​ലെ (18), ജേ​ഴ്​​സ​ൻ (66), ജേ​ഴ്​​സി​ന്യോ (71) എ​ന്നി​വ​രാ​ണ്​ ആ​ദ്യ മൂ​ന്ന്​ ഗോ​ൾ നേ​ടി​യ​ത്. 4-1ന്​ ​ജ​യി​ച്ച്​ ബ്ര​സീ​ലി​​​െൻറ മൂ​ന്നാം ലോ​ക​ക​പ്പ്​ കി​രീ​ട​മാ​യി മാ​റി. 

പെ​ലെ​യു​ടെ​യും യു​ൾ​റി​മെ ക​പ്പി​​​െൻറ​യും വി​ട​വാ​ങ്ങ​ൽ. നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ്​ വി​ശ്വ​മേ​ള ജ​ർ​മ​നി​യി​ലെ​ത്തി​യ​പ്പോ​ൾ യു​ൾ​റി​മെ ക​പ്പി​ന്​ പ​ക​രം, ഇ​ന്ന്​ കാ​ണു​ന്ന ക​പ്പാ​യി​മാ​റി. നി​റ​മു​ള്ള ടെ​ലി​വി​ഷ​നി​ലെ സം​പ്രേ​ഷ​ണ​വും,  വെ​ള്ള​യും ക​റു​പ്പും നി​റ​ത്തി​ലെ പ​ന്തി​​​െൻറ അ​വ​ത​ര​ണ​വും, ചു​വ​പ്പും മ​ഞ്ഞ​യും കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി മാ​റ്റ​ങ്ങ​ൾ ഏ​റെ ഉ​ൾ​ക്കൊ​ണ്ട ചാ​മ്പ്യ​ൻ​ഷി​പ്. 
ഒ​രു കി​രീ​ട​വി​ജ​യം എ​ന്ന​തി​ന​പ്പു​റം, ലോ​ക​മെ​ങ്ങു​മു​ള്ള പു​തു​ത​ല​മു​റ​യി​ലേ​ക്ക്​ ഫു​ട്​​ബാ​ൾ എ​ന്ന ല​ഹ​രി പ​ട​ർ​ന്നു ന​ൽ​കി​യ ജൈ​ത്ര​യാ​ത്ര​യാ​യാ​ണ്​ ഈ ​ഇ​തി​ഹാ​സ സം​ഘ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കാ​ർ​ലോ​സ്​ ആ​ൽ​ബ​ർ​​ട്ടോ​യു​ടെ ഗോ​ളി​ലെ ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളാ​യും എ​ണ്ണ​പ്പെ​ട്ടു.

Show Full Article
TAGS:123089 12812 39845 39354 
News Summary - The 50-Year Legacy of the 1970 World Cup and Brazil's Historic Triumph -sports news
Next Story