Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right2021ൽ മാറ്റിവെക്കാൻ...

2021ൽ മാറ്റിവെക്കാൻ എത്ര കളികൾ?

text_fields
bookmark_border
olympic
cancel

ല​ണ്ട​ൻ: ന​ട​പ്പു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലെ ക​ളി​ക​ളി​ലേ​റെ​യും നി​ർ​ണാ​യ​ക സ​മ​യ​ത്ത്​ കൊ​റോ​ണ വൈ​റ​സ്​ കൊ​ണ്ടു​പോ​യ​പ്പോ​ൾ അ​ടു​ത്ത വ​ർ​ഷം നോ​ക്കാ​മെ​ന്ന ​പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചാ​ണ്​ എ​ല്ലാം നീ​ട്ടി​വെ ​ച്ച​ത്. പ​ക്ഷേ, നേ​ര​ത്തെ കാ​യി​ക ക​ല​ണ്ട​ർ സ​ജ്ജ​മാ​യ 2021ൽ ​ഒ​ളി​മ്പി​ക്​​സും കോ​പ അ​മേ​രി​ക്ക​യും യൂ​റോ ക ​പ്പു​മു​ൾ​പ്പെ​ടെ വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ അ​ധി​ക​മാ​യി എ​ത്തു​േ​മ്പാ​ൾ എ​ന്താ​കും സ്​​ഥി​തി?

ഒ​ളി​മ്പി​ക്​​സ്​ ജൂ​ലൈ-​
ആ​ഗ​സ്​​റ്റി​ൽ?

2020 ജൂ​ലൈ 24 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തു​വ​രെ ന​ട​ക്കേ​ണ്ട ഒ​ളി​മ്പി​ക്​​സ്​ സ​മ്മ​ർ​ദ​ങ്ങ​​ൾ​ക്കൊ​ടു​വി​ൽ ഒ​രു വ​ർ​ഷം നീ​ട്ടി​വെ​ക്കാ​ൻ ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ സം​ഘാ​ട​ക സ​മി​തി​യും രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യും തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ മി​ക്ക​വാ​റും അ​ടു​ത്ത വ​ർ​ഷം അ​തേ തീ​യ​തി​യി​ൽ ത​ന്നെ ന​ട​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം തീ​യ​തി ഉ​റ​പ്പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ക്ഷേ, ഇ​തി​ന്​ തൊ​ട്ടു​മു​മ്പും​ ശേ​ഷ​വു​മാ​യി ടെ​ന്നി​സി​ൽ സു​പ്ര​ധാ​ന​മാ​യ വിം​ബി​ൾ​ഡ​ണും യു.​എ​സും ഓ​പ​ണും ന​ട​​ക്കാ​നു​ണ്ട്. വിം​ബി​ൾ​ഡ​ൺ ജൂ​ലൈ മ​ധ്യ​ത്തോ​ടെ​യാ​ണെ​ങ്കി​ൽ യു.​എ​സ്​ ഓ​പ​ൺ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്.

ജ​പ്പാ​നി​ലെ ഫു​കു​വോ​ക​യി​ൽ ന​ട​ക്കേ​ണ്ട രാ​ജ്യാ​ന്ത​ര നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്​​ ജൂ​ലൈ 16 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ വ​രെ​യും അ​ത്​​ല​റ്റി​ക്​​സ്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​​ ആ​ഗ​സ്​​റ്റ്​ ആ​റ്​ മു​ത​ൽ 15 വ​രെ​യും ന​ട​ക്കാ​നു​ണ്ട്. ഇ​വ ത​മ്മി​ൽ സം​ഘ​ട്ട​ന​മു​ണ്ടാ​ക​രു​തെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി അ​റി​യി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ങ്കി​ൽ 2022ലേ​ക്ക്​ നീ​ട്ടാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ സം​ഘ​ട​ന മേ​ധാ​വി സെ​ബാ​സ്​​റ്റ്യ​ൻ കോ ​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളും നീ​ളു​മെ​ന്നു​റ​പ്പാ​ണ്. ആ​ഗ​സ്​​റ്റി​ൽ യൂ​റോ ഹോ​ക്കി നാ​ഷ​ൻ​സും നെ​ത​ർ​ലാ​ൻ​ഡ്​​സി​ൽ ന​ട​​ക്കാ​നു​ണ്ട്. പ​ക്ഷേ, ഒ​ളി​മ്പി​ക്​​സ്​ തീ​രു​മാ​നി​ച്ചാ​ൽ അ​തും മാ​റ്റ​ണം. വ​നി​ത​ക​ളു​ടെ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​​ ജൂ​ലൈ ഏ​ഴു മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​വ​രെ​യാ​ണ്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​തും നീ​ളു​മെ​ന്നു​റ​പ്പ്.

കോ​പ അ​മേ​രി​ക്ക-–യൂ​റോ​ക​പ്പ്​​
അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടി​യ മ​റ്റു ര​ണ്ട്​ പ്ര​ധാ​ന കാ​യി​ക ഇ​ന​ങ്ങ​ളാ​ണ്​ കോ​പ ​അ​മേ​രി​ക്ക, യൂ​റോ ക​പ്പ്​​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ. അ​ർ​ജ​ൻ​റീ​ന​യും കൊ​ളം​ബി​യ​യും സം​യു​ക്​​ത​മാ​യി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന കോ​പ അ​മേ​രി​ക്ക ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 11 വ​രെ​യാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ തീ​യ​തി​ക​ളി​ൽ ത​ന്നെ യൂ​റോ​പ്പി​ലെ 12 വേ​ദി​ക​ളി​ലാ​യി യൂ​റോ ക​പ്പും ന​ട​ക്ക​ണം. ഇ​വ കാ​ര​ണം മ​റ്റു​ള്ള​വ മു​ട​ങ്ങു​മോ എ​ന്ന​തും അ​റി​യാ​നി​രി​ക്കു​ന്നേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newscorona virus
News Summary - 2021 Sports events-Sports news
Next Story