Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോ​ക​ക​പ്പ്​ ചെ​സ്​:...

ലോ​ക​ക​പ്പ്​ ചെ​സ്​: ആ​ന​ന്ദ്, ഹ​രി​കൃ​ഷ്​​ണ  ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ലോ​ക​ക​പ്പ്​ ചെ​സ്​: ആ​ന​ന്ദ്, ഹ​രി​കൃ​ഷ്​​ണ  ര​ണ്ടാം റൗ​ണ്ടി​ൽ
cancel
ത്​​ബി​​ലി​സി: ലോ​ക​ക​പ്പ്​ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ ജ​യ​ത്തോ​ടെ തു​ട​ക്കം. നോ​ക്കൗ​ട്ട്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ അ​ഞ്ചു ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്, വി​ധി​ത്​ സ​ന്തോ​ഷ്, ഭാ​സ്​​ക​ര​ൻ അ​ധി​ഭാ​ൻ, പി. ​ഹ​രി​കൃ​ഷ്​​ണ, എ​സ്.​പി. സേ​തു​രാ​മ​ൻ എ​ന്നി​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. യു​ക്രെ​യ്​​​നി​െൻറ ഫി​ഡെ ചാ​മ്പ്യ​ൻ റ​സ്​​ലാ​ൻ പൊ​നോ​മ​റി​യോ​വി​െ​ന അ​ട്ടി​മ​റി​ച്ചാ​ണ്​ മു​ൻ ഏ​ഷ്യ​ൻ ചാ​മ്പ്യ​നാ​യ എ​സ്.​പി. സേ​തു​രാ​മ​ൻ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ഹ​രി​കൃ​ഷ്​​ണ​യാ​ണ്​ അ​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ സേ​തു​രാ​മ​​െൻറ എ​തി​രാ​ളി. 

15 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ ലോ​ക​ക​പ്പ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ആ​ന​ന്ദ്​ മ​ലേ​ഷ്യ​ക്കാ​ര​ൻ യി​ഹോ ലി ​ടി​യാ​നെ തോ​ൽ​പി​ച്ച്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. കാ​ന​ഡ​യു​ടെ ആ​ൻ​റ​ൺ കൊ​വ​ലി​യോ​വാ​ണ്​ അ​ടു​ത്ത എ​തി​രാ​ളി. ആ​ദ്യ ഗെ​യിം ജ​യി​ച്ച്​ ഒ​രു പോ​യ​ൻ​റ്​ ലീ​ഡി​ൽ ര​ണ്ടാം ഗെ​യിം തു​ട​ങ്ങി​യ ആ​ന​ന്ദി​നെ മ​ലേ​ഷ്യ​ൻ താ​രം സ​മ​നി​ല​യി​ൽ​പി​ടി​ച്ച്​ ഞെ​ട്ടി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anandmalayalam newssports newsChess World Cup
News Summary - Viswanathan Anand advance to Rd 2 of Chess World Cup- Sports news
Next Story