Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിൽ ചരിത്ര വെള്ളിയുമായി കോഴിക്കോട്ടുകാരി; ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ വിനോദ്

text_fields
bookmark_border
ഏഷ്യൻ ഗെയിംസിൽ ചരിത്ര വെള്ളിയുമായി കോഴിക്കോട്ടുകാരി; ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ വിനോദ്
cancel
camera_alt

വിദർശ കെ വിനോദ്

നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്ര മെഡൽ സ്വന്തമാക്കി മലയാളി താരം വിദർശ.കെ. വിനോദ്. പത്ത് മീറ്റർ വനിത എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയതാണ് താരത്തിന്റെ നേട്ടം. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു മലയാളി വനിത ഷൂട്ടിങ്ങിൽ മെഡൽ കരസ്ഥമാക്കുന്നത്.

വിദർശയുൾപ്പടെ മൂന്ന് പേരടങ്ങുന്ന ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. എലവേനിൽ വാളരിവനും സോനം മസ്‌കറുമാണ് ടീമിലെ മറ്റ് രണ്ട് പേർ. ഇത് ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണ്.

മത്സരത്തിൽ 1898 പോയിന്റുകൾ കരസ്ഥമാക്കിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ടീം ഇനത്തിൽ 634.1 പോയിന്റുകൾ നേടി ഇന്ത്യയുടെ ടോപ് സ്കോററായി. എലവേനിൽ 633.5 പോയിന്റുകളും വിദർശ 630.4 പോയിന്റുകളുമാണ് നേടിയത്. 1904.2 പോയിന്റുകൾ നേടിയ ചൈന സ്വർണ്ണം സ്വന്തമാക്കിയപ്പോൾ 1898 പോയിന്റുകൾ നേടി വെങ്കലം കരസ്ഥമാക്കിയത് ആതിഥേയരായ ജപ്പാനാണ്.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ. ഇത് താരത്തിന്റെ ആദ്യ ഏഷ്യൻ ഗെയിംസാണ്. സെപ്‌റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vidarsha K Vinod becomes first Malayali to win a medal in shooting with the silver at Asian Games
Next Story