Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഅം​ഗീ​കാ​ര​മി​ല്ലാ​ത്ത...

അം​ഗീ​കാ​ര​മി​ല്ലാ​ത്ത വോ​ളി അ​സോ​സി​യേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി കാ​യി​ക​മ​ന്ത്രി !

text_fields
bookmark_border
v abdurahiman
cancel

കോ​ഴി​ക്കോ​ട്: വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ കേ​ര​ള വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി സം​സ്ഥാ​ന കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. വോ​ളി അ​സോ​സി​യേ​ഷ​ന്‍റെ ലെ​റ്റ​ർ പാ​ഡി​ലാ​ണ് മ​ന്ത്രി​യു​ടെ പേ​ര് സ്ഥാ​നം​പി​ടി​ച്ച​ത്. കാ​യി​ക മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വോ​ളി അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​ത്. അ​തേ മ​ന്ത്രി​ത​ന്നെ അ​സോ​സി​യേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​കു​ന്നു​വെ​ന്ന​താ​ണ് വി​ചി​ത്രം.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ലെ ഒ​ന്നാ​മ​ൻ. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​ൻ മ​ന്ത്രി​യും എം.​പി​യും സി.​പി.​ഐ​യു​ടെ നേ​താ​വു​മാ​യ കെ.​ഇ. ഇ​സ്മ​യി​ലും ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. അം​ഗീ​കാ​രം ന​ഷ്ട​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മ​ന്ത്രി​മാ​ർ മാ​റു​ന്ന​ത് കേ​ര​ള കാ​യി​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്.

വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ക്ക് (വി.​എ​ഫ്.​ഐ) 2020 ജൂ​ൺ മു​ത​ൽ കേ​ന്ദ്ര കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം ന​ഷ്ട​മാ​യി​രു​ന്നു. വി.​എ​ഫ്.​ഐ​യു​ടെ കീ​ഴ്ഘ​ട​ക​മാ​യ കേ​ര​ള വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ന് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​ഫി​ലി​യേ​ഷ​ൻ റ​ദ്ദാ​യ​ത്. അ​സോ​സി​യേ​ഷ​നാ​ണ് ജി​ല്ല മു​ത​ൽ സം​സ്ഥാ​ന ത​ലം വ​രെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​ര​മു​ള്ള​ത്. അ​തി​നി​ടെ​യാ​ണ് അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ഭു​വ​നേ​ശ്വ​റി​ൽ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്താ​ൻ വി.​എ​ഫ്.​ഐ തീ​രു​മാ​നി​ച്ച​ത്. കേ​ര​ള വോ​ളി അ​സോ​സി​യേ​ഷ​ൻ ടീ​മി​നെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ അ​സോ​സി​യേ​ഷ​ന്‍റെ ടീ​മി​ൽ കേ​ര​ള പൊ​ലീ​സി​ന്‍റെ​യും കെ.​എ​സ്.​ഇ.​ബി​യു​ടെ​യും താ​ര​ങ്ങ​ളു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു കൗ​തു​കം. രാ​ജ്യ​ത്തെ മു​ൻ നി​ര പു​രു​ഷ​താ​ര​ങ്ങ​ളെ​ല്ലാം ഹൈ​ദ​രാ​ബാ​ദി​ൽ അ​ടു​ത്ത ആ​ഴ്ച തു​ട​ങ്ങു​ന്ന പ്രൈം ​വോ​ളി ലീ​ഗി​ൽ ക​ളി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Volleyball Associationv abdurahiman
News Summary - v abdurahiman minister Kerala Volleyball Association
Next Story