Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഉസൈൻ ബോൾട്ടിന്‍റെ...

ഉസൈൻ ബോൾട്ടിന്‍റെ വീട്ടിൽ 'ഇടിമുഴക്കവും മിന്നൽപ്പിണറും'; ചിത്രം പങ്കുവെച്ച്​ താരം

text_fields
bookmark_border
Usain bolt
cancel

ട്രാക്കിൽ മിന്നൽപ്പിണറായി പാഞ്ഞ്​, ഗാലറികളിൽ ആരവത്തിന്‍റെ ഇടിമുഴക്കം സൃഷ്​ടിച്ചിരുന്ന ഉസൈൻ ബോൾട്ടിന്‍റെ വീട്ടിൽ ഇപ്പോൾ ഇത്​ രണ്ടും ഉണ്ട്​. മിന്നൽപ്പിണറും ഇടിമുഴക്കവും. ലോകത്ത്​ ഏറ്റവും അധികം ആരാധകരുള്ള അത്​ലറ്റായ ഉസൈൻ ബോൾട്ടിന്‍റെ മക്കളുടെ പേരിലാണ്​ ഈ കൗതുകം. ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലെ അതികായനായിരുന്ന ഉസൈൻ ബോൾട്ടിനെ ആരാധകർ ഇഷട്​ത്തോടെ വിശേഷിപ്പിച്ചിരുന്ന വാക്കുകളാണിവ.

അടുത്തിടെയാണ്​ ബോൾട്ടിന്‍റെ പങ്കാളി കാസി ബെന്നറ്റ്​ ഇരട്ടക്കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകിയത്​. കാസി തന്നെയാണ്​ ഈ സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്​. കുട്ടികൾക്കൊപ്പം താനും ഉസൈൻ ബോൾട്ടും ഇരിക്കുന്ന ചിത്രവും കാസി ഇൻസ്റ്റയിൽ പങ്കുവെച്ചു. നവജാതരായ ഇരട്ടക്കുട്ടികൾക്കൾക്ക്​ തണ്ടർ ബോൾട്ട്, സെയിന്‍റ്​ ലിയോ ബോൾട്ട് എന്നിങ്ങനെയാണ് പേര്​ ഇട്ടിരിക്കുന്നത്​. ഒരു വയസ്സുള്ള മകൾക്ക്​ ഇട്ടിരിക്കുന്ന പോര്​ ഒളിമ്പിയ ലൈറ്റ്​നിങ്​ ബോൾട്ട്​ എന്നാണ്​.

തന്‍റെ കുടുംബ ജീവിതത്തിൽ വളരെയേറെ സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്​ടപ്പെടുന്നയാളാണ്​ ബോൾട്ട്. ആദ്യമായാണ് ബോൾട്ടിന്‍റെ മക്കളുടെ ഫോ​ട്ടോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്​. ബോൾട്ടിന്​ ഫാദേഴ്​സ്​ ഡേ ആശംസ നേർന്ന്​ കാസി ആണ്​ മക്കളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​. എന്നാൽ, ഇരട്ടക്കുഞ്ഞുങ്ങൾ എന്നാണ് ജനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 2020 മേയിലാണ്​ ഒളിമ്പിയ ജനിക്കുന്നത്​. പക്ഷേ, രണ്ടുമാസം കഴിഞ്ഞാണ്​ ഈ വിവരം ഉസൈൻ ബോൾട്ട്​ പുറത്തുവിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltusain bolt kids name
News Summary - Usain Bolt has twin boys, their names goes viral in social media
Next Story