യു.എസ് ഓപൺ; ദ്യോകോവിച്ചും അൽകാരസും ക്വാർട്ടറിൽ
text_fieldsനൊവാക് ദ്യോകോവിച്ച്
ന്യൂയോർക്ക്: യു.എസ്ഓപണിൽ തന്റെ 25ാം ഗ്രാൻഡ്സ്‍ലാം കിരീടമോഹവുമായെത്തിയ സെർബിയൻ വെറ്ററൻ താരമായ നൊവാക് ദ്യോകോവിച് ക്വാർട്ടറിലെത്തി. മുപ്പത്തിനാല് വർഷത്തിനിടെ യു.എസ്ഓപൺ പുരുഷ സിംഗിൾസിൽ ക്വർട്ടറിലെത്തുന്ന പ്രായംകൂടിയ താരമെന്ന ബഹുമതിയും മുപ്പത്തിയെട്ടുകാരനുമായ ദ്യോക്കോ സ്വന്തമാക്കി.
പ്രീക്വാർട്ടറിൽ ജർമൻ താരമായ ജാൻ ലെനാർഡ്സ്ട്രഫിനെ (6-3),(6-3),(6-2) നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പ്രായവും പരിക്കുമൊന്നും കളിയെ ബാധിച്ചിട്ടില്ലെന്ന രീതിയിലുള്ള റിട്ടേണുകളുമായി ദ്യോക്കോവിച്ച് കളം നിറഞ്ഞുനിന്നു.
മറ്റൊരു മൽസരത്തിൽ ലോക രണ്ടാം നമ്പർ താരവും സിൻസിനാറ്റി ഓപൺ കിരീടവിജയിയുമായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഫ്രാൻസിന്റെ ആർതർ റിൻഡെർനെച്ചിനെ (7-3),(6-3),(6-4) സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടറിലേക്കുള്ള സീറ്റ് ഉറപ്പിച്ചു.ആദ്യസെറ്റിൽ വെല്ലുവിളിയുയർത്തിയ റിൻഡർനെച്ച് ഫോമിലേക്കുയർന്ന അൽകാരസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

