യു.എ.ഇ നാഷനല്‍ ഗെയിംസിന് തുടക്കമായി
text_fieldsയു.എ.ഇ നാഷനല്‍ ഗെയിംസിന് ദുബൈയിലെ വെല്‍ഫിറ്റ് ജിംനാസ്റ്റിക്‌സ് അക്കാദമിയില്‍ തുടക്കമായപ്പോൾ
ദുബൈ: 2027ല്‍ ചിലിയില്‍ നടക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ട് യു.എ.ഇ നാഷനല്‍ ഗെയിംസിനു തുടക്കമായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം നിശ്ചയദാര്‍ഡ്യ അത്ലറ്റുകളാണ് ഇത്തവണ കായികമേളയില്‍ മാറ്റുരക്കുന്നത്. 2024ല്‍ 600 അത്ലറ്റുകള് പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണ പങ്കാളിത്തം ആയിരം കടന്നത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗെയിംസിന്‍റെ കായിക മത്സരങ്ങള്‍ ദുബൈയിലെ വെല്‍ഫിറ്റ് ജിംനാസ്റ്റിക്‌സ് അക്കാദമിയില്‍ ജിംനാസ്റ്റിക്‌സ് മത്സരങ്ങളോടെയാണ് ആരംഭിച്ചത്. ജൂണ്‍ ആറുമുതല്‍ 10 വരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലും (അഡ്‌നെക്), സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലുമായി ഔദ്യോഗിക മത്സരങ്ങള്‍ അരങ്ങേറും. ബാസ്‌കറ്റ്‌ബാള്‍, ഫുട്‌ബാള്‍, ബാഡ്മിന്‍റണ്‍, പവര്‍ലിഫ്റ്റിങ്, ബൗളിങ്, ബോസെ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

