Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightകൈറ്റ് ബീച്ചിൽ വോളി...

കൈറ്റ് ബീച്ചിൽ വോളി ആരവം

text_fields
bookmark_border
കൈറ്റ് ബീച്ചിൽ വോളി ആരവം
cancel

ദുബൈ: ദുബൈയിലെ വോളിബാൾ പ്രേമികൾക്ക് ആവേശമൊരുക്കി ൈകറ്റ് ബീച്ചിൽ ബീച്ച് പ്രോ ടൂർ വരുന്നു. അടുത്ത മാസമാണ് തൊട്ടടുത്ത ദിവസങ്ങളിൽ രണ്ട് പ്രോ ടൂറുകൾ അരങ്ങേറുന്നത്. ദുബൈയിൽ ആദ്യമായാണ് തുടർച്ചയായ രണ്ട് ബീച്ച് വോളി ടൂറുകൾ നടക്കുന്നത്. ഒക്ടോബർ 22 മുതൽ 25 വരെയും 27 മുതൽ 30 വരെയുമാണ് ടൂർണമെന്‍റുകൾ നടക്കുക. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെയും യു.എ.ഇ വോളിബാൾ ഫെഡറേഷന്‍റെയും സഹകരണത്തോടെ വോളിബാൾ വേൾഡാണ് ടൂർണമെന്‍റ് ഒരുക്കുന്നത്.

24 ലോകോത്തര ടീമുകൾ പങ്കെടുക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ സമയത്താണ് ടൂർണമെന്‍റ് നടക്കുന്നത്. അതിനാൽ ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും അരങ്ങേറും. ബീച്ച് ഫാൻസിനെ ലക്ഷ്യമിട്ടായിരിക്കും ഇവിടെ ഫിറ്റ്നസ് ചലഞ്ച് നടക്കുക. ഉത്സവാന്തരീക്ഷത്തിലായിരിക്കും ടൂർണമെന്‍റെന്ന് വോളി വേൾഡ് സി.ഇ.ഒ ഫിൻ ടെയ്ലർ പറഞ്ഞു. രണ്ട് ടൂർണമെന്‍റുകളുടെയും ലൈനപ്പ് ഈ മാസം 26ന് പ്രഖ്യാപിക്കും.

Show Full Article
TAGS:Dubai Sports Council UAE Volleyball Federation Volleyball World Tournament Volleyball Tournament 
News Summary - Two volleyball tournaments at Kite Beach
Next Story