Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഇൻഫാന്റിനോയെ തൊട്ടാൽ...

ഇൻഫാന്റിനോയെ തൊട്ടാൽ കളി മാറും; ഫിഫ പ്രസിഡന്റിന് പിന്തുണയുമായി ഡോണൾഡ് ട്രംപ്

text_fields
bookmark_border
ഇൻഫാന്റിനോയെ തൊട്ടാൽ കളി മാറും; ഫിഫ പ്രസിഡന്റിന് പിന്തുണയുമായി ഡോണൾഡ് ട്രംപ്
cancel

ന്യൂയോർക്ക്: ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാൻറിനോയെ നീക്കാനുള്ള നീക്കങ്ങൾക്കിടെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇൻഫാൻറിനോയെ മാറ്റാൻ ശ്രമിക്കുന്നത് ഫിഫ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഫിഫയുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാൻറിനോയുടെ നീക്കത്തിനെതിരെ പ്രമുഖ ഫുട്ബാൾ ഫെഡറേഷനുകൾ രംഗത്തെത്തിയതോടെയാണ് ഫിഫയിൽ പ്രതിസന്ധി രൂക്ഷമായത്.

തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ'യായിരുന്നു ട്രംപിൻറെ പ്രതികരണം. "ഏതെങ്കിലും കാരണത്താൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയെ മാറ്റാൻ അവർ ആലോചിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു തെറ്റായിരിക്കും. അദ്ദേഹം മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും വിജയകരവുമായ ലോകകപ്പാണ് അദ്ദേഹം അടുത്തിടെ സംഘടിപ്പിച്ചത്. അദ്ദേഹം പോയാൽ പിന്നീട് ഒരിക്കലും ഫിഫയ്ക്ക് ഇത്രയും ലാഭകരമായ ഒരു ടൂർണമെൻറ് നടത്താൻ സാധിക്കില്ല," ട്രംപ് കുറിച്ചു.

ഫിഫ ടൂർണമെൻറുകളുടെ വാണിജ്യ, നടത്തിപ്പ് അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'ഫിഫ ഫോർവേഡ് എൻറർപ്രൈസ്' എന്ന പുതിയ കമ്പനി രൂപീകരിക്കാനും, അതിൻറെ 20 ശതമാനത്തോളം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുമുള്ള ഇൻഫാൻറിനോയുടെ രഹസ്യ നീക്കമാണ് നിലവിലെ വിവാദങ്ങൾക്ക് അടിസ്ഥാനം. കടുത്ത പ്രതിഷേധമുയർന്നതോടെ അദ്ദേഹം പദ്ധതി പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

എന്നാൽ, ഇൻഫാൻറിനോ വിശ്വാസവഞ്ചന കാണിച്ചുവെന്ന നിലപാടിലാണ് യുവേഫ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, കോൺകകാഫ് തുടങ്ങിയ പ്രമുഖ ഫുട്ബോൾ ഭരണസമിതികൾ. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ, അദ്ദേഹം മാന്യമായി പദവി ഒഴിയണമെന്നാണ് ഈ സംഘടനകളുടെ ആവശ്യം. ഫിഫയിൽ നടക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധികളിൽ നിന്ന് വിട്ടുനിൽക്കാൻ ഈ കോൺഫെഡറേഷനുകൾ താൽപര്യപ്പെടുന്നുണ്ട്.

ഫുട്ബാളിലെ നേതൃത്വം എന്നത് അധികാരം പ്രയോഗിക്കാനുള്ളതല്ലെന്നും, അത് ഫുട്ബാൾ കുടുംബത്തോടുള്ള സേവനമാണെന്നും ചൂണ്ടിക്കാട്ടി ഈ സംഘടനകളുടെ തലവൻമാർ സംയുക്തമായി തുറന്ന കത്തെഴുതുകയും ചെയ്തു. വിശ്വാസവഞ്ചനയിലൂടെ ഒരാൾ അധികാരം ദുർവിനിയോഗം ചെയ്യുമ്പോൾ അവിടെ ആ സേവനദൗത്യം ഉപേക്ഷിക്കപ്പെടുകയാണെന്നും കത്തിൽ വിമർശിക്കുന്നുണ്ട്. ഇൻഫാൻറിനോയുടെ പേര് നേരിട്ട് പരാമർശിക്കാതെയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഫെഡറേഷനുകൾ ആവശ്യപ്പെടുന്നുണ്ട്. ഫിഫയുടെ നടപടികളിൽ പ്രതിഷേധിച്ച് സ്വന്തം നിലയിൽ സമാന്തര ടൂർണമെൻറുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ യുവേഫ അടക്കമുള്ള കോൺഫെഡറേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫിഫ ടൂർണമെൻറുകൾ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പും യുവേഫ മുൻപ് നൽകിയിരുന്നു. പ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇൻഫാൻറിനോയെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAuefaGianni Infantinofifa presidentDonald Trump
News Summary - Trump Supports FIFA President Infantino Amid Controversy
Next Story