Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightജോളിയായി ട്രീസ കുടുംബം

ജോളിയായി ട്രീസ കുടുംബം

text_fields
bookmark_border
Treesa Jolly with family
cancel
camera_alt

ട്രീ​സ ജോ​ളിയും കുടുംബവും (ഫയൽ)

ചെ​റു​പു​ഴ (ക​ണ്ണൂ​ർ): പു​ളി​ങ്ങോം എ​ന്ന മ​ല​യോ​ര​ഗ്രാ​മ​ത്തി​ല പൊ​ടി​മ​ണ്‍ കോ​ര്‍ട്ടി​ല്‍നി​ന്ന് ക​ളി​ച്ചു​വ​ള​ര്‍ന്ന ട്രീ​സ ജോ​ളി​ക്ക് അ​ർ​ജു​ന അ​വാ​ർ​ഡ്​ ല​ഭി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ക​ണ്ണൂ​രി​ന്റെ മ​ല​യോ​രം. മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ് ത​ന്നെ അ​ർ​ജു​ന അ​വാ​ര്‍ഡി​നു​ള്ള പ​ട്ടി​ക​യി​ല്‍ ട്രീ​സ ഇ​ടം​പി​ടി​ച്ച വാ​ര്‍ത്ത ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് നാ​ട് ശ്ര​വി​ച്ച​ത്. എ​ന്നാ​ല്‍, അ​വാ​ര്‍ഡ് പ്ര​ഖ്യാ​പ​നം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​ഖ്യാ​പ​നം അ​റി​ഞ്ഞ​തോ​ടെ വീ​ടും നാ​ടും ആ​ഹ്ലാ​ദ​ത്തി​ലാ​യി. ഇ​പ്പോ​ള്‍ ലോ​ക ബാ​ഡ്മി​ന്റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ട്രീ​സ ഡ​ല്‍ഹി​യി​ലാ​ണ്. എ​ങ്കി​ലും നി​ര​വ​ധി​പേ​രാ​ണ് ട്രീ​സ​യു​ടെ പു​ളി​ങ്ങോം ഉ​മ​യം​ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി ആ​ഹ്ലാ​ദം പ​ങ്കി​ട്ട​ത്.

ട്രീ​സ​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും അ​ര്‍പ്പ​ണ​ബോ​ധ​ത്തി​ന്റെ​യും ഫ​ല​മാ​ണ് പു​ര​സ്‌​കാ​ര നേ​ട്ട​മെ​ന്ന് പി​താ​വ് ജോ​ളി​യും മാ​താ​വ് ഡെ​യ്‌​സി​യും പ​റ​ഞ്ഞു. ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ ട്രീ​സ​യെ ബാ​ഡ്മി​ന്റ​ണ്‍ പ​രി​ശീ​ലി​പ്പി​ച്ചു തു​ട​ങ്ങി​യ​ത് പി​താ​വും കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ ജോ​ളി​യാ​ണ്. ഏ​ഴാം​ത​രം വ​രെ പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു മ​ക​ളു​ടെ പ​രി​ശീ​ല​ക​ന്‍. ട്രീ​സ​ക്കും സ​ഹോ​ദ​രി മ​രി​യ​ക്കും ബാ​ഡ്മി​ന്റ​ണ്‍ പ​രി​ശീ​ലി​ക്കാ​ന്‍ സ്വ​ന്ത​മാ​യി ഇ​ന്‍ഡോ​ര്‍ കോ​ര്‍ട്ട് ത​ന്നെ നി​ര്‍മി​ച്ചാ​ണ് മ​ക​ള്‍ക്ക് കാ​യി​ക​രം​ഗ​ത്തെ മി​ക​വി​ലേ​ക്ക് പി​താ​വ് ജോ​ളി വ​ഴി​തെ​ളി​ച്ച​ത്. മ​ക​ളു​ടെ തു​ട​ര്‍ പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ള്‍ക്കും വേ​ണ്ടി തു​ട​ര്‍ച്ച​യാ​യി യാ​ത്ര​ചെ​യ്യേ​ണ്ടി വ​ന്ന​തി​നാ​ല്‍ ജോ​ളി പി​ന്നീ​ട് ജോ​ലി രാ​ജി​വെ​ച്ചു.

ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​പീ​ച​ന്ദ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ന​മാ​ണ് ട്രീ​സ​യെ അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ല്‍ പോ​ലും ശ്ര​ദ്ധി​ക്കു​ന്ന ബാ​ഡ്മി​ന്റ​ണ്‍ താ​ര​മാ​ക്കി മാ​റ്റി​യ​ത്. സ​ബ് ജൂ​നി​യ​ര്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ്, റ​ഷ്യ​യി​ല്‍ ന​ട​ന്ന ജൂ​നി​യ​ര്‍ വേ​ള്‍ഡ് ചാ​മ്പ്യ​ന്‍ഷി​പ്, ബം​ഗ്ലാ​ദേ​ശി​ലും ദു​ബൈ​യി​ലും ന​ട​ന്ന രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ള്‍, ഡെ​ന്‍മാ​ര്‍ക്കി​ല്‍ ന​ട​ന്ന തോ​മ​സ് ആ​ന്‍ഡ് ഹ്യൂ​ബ​ര്‍ ക​പ്പ് എ​ന്നി​വ​യി​ലെ​ല്ലാം ട്രീ​സ എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ക്കു​ന്ന പ്ര​ക​ട​നം ന​ട​ത്തി. ഡ​ബി​ള്‍സി​ല്‍ ട്രീ​സ​യു​ടെ മി​ക​ച്ച പ​ങ്കാ​ളി​യാ​യി ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് കൂ​ടി ചേ​ര്‍ന്ന​തോ​ടെ ഇ​വ​രു​ടെ പ്ര​ക​ട​നം പ്ര​വ​ച​നാ​തീ​ത​മാ​യി. ട്രീ​സ​യും ഗാ​യ​ത്രി ഗോ​പീ​ച​ന്ദും ചേ​ര്‍ന്ന സ​ഖ്യം ഓ​ള്‍ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്റെ സെ​മി​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ ഡ​ബി​ള്‍സ് സ​ഖ്യ​മാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ര്‍ഥി ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം ദ​ത്തെ​ടു​ക്ക​പ്പെ​ട്ട ട്രീ​സ ജോ​ളി, ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍നി​ന്നും ബി.​ബി.​എ പൂ​ര്‍ത്തി​യാ​ക്കി എം.​ബി.​എ പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ട്രീ​സ​യു​ടെ സ​ഹോ​ദ​രി മ​രി​യ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മു​ന്‍ സം​സ്ഥാ​ന ടീ​മം​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonarjuna awardbadminton playerTreesa Jolly
News Summary - Badminton Star Treesa Jolly Wins Arjuna Award: Journey from Kannur to International Glory
Next Story