Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മറ്റ്​ മത്സരാർത്ഥികളുടെ പരാതി; പാരാലിമ്പിക്​സിലെ ഇന്ത്യയുടെ ഒരു മെഡൽ തിരിച്ചെടുത്തു
cancel

മറ്റ്​ മത്സരാർത്ഥികളുടെ പരാതി; പാരാലിമ്പിക്​സിലെ ഇന്ത്യയുടെ ഒരു മെഡൽ തിരിച്ചെടുത്തു

text_fields
bookmark_border

ടോകിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക്​ വേണ്ടി ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിന് മെഡല്‍ നഷ്ടമായി. മറ്റു മത്സരാര്‍ത്ഥികളുടെ പരാതിയെ തുടർന്നാണ്​ ഒളിംപിക് കമ്മറ്റി മെഡല്‍ തിരിച്ചെടുത്തത്. മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ വിനോദ്​ കുമാറിനില്ല എന്നായിരുന്നു മത്സരാർത്ഥികളുടെ പരാതി.

വിനോദ് കുമാര്‍ രാജ്യത്തിന്​ വേണ്ടി മെഡല്‍ നേടിയത്​ എഫ്52 കാറ്റഗറിയിലായിരുന്നു. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു ഈയിനത്തിൽ​ അദ്ദേഹം വെങ്കല മെഡല്‍ നേടിയത്​​. എന്നാല്‍ താരത്തിന്​ ആ കാറ്റഗറിയില്‍ മത്സരിക്കാനാവശ്യമായ ശാരീരിക വെല്ലുവിളകളില്ലെന്നാണ് പാനല്‍ വിലയിരുത്തിയത്​.

താരം മത്സരിക്കേണ്ടിയിരുന്നത്​ എഫ്52 കാറ്റഗറിയിലല്ലെന്നും പകരം, സി.എന്‍.സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നെന്നും വിദഗ്ധ പാനൽ ചൂണ്ടിക്കാട്ടി. 19.91 മീറ്റര്‍ എറിഞ്ഞുകൊണ്ടായിരുന്നു വിനോദ് കുമാര്‍ വെങ്കലം നേടിയത്​. പോളണ്ടി​െൻറ പയോട്ടര്‍ കോസവിച്ചായിരുന്നു ഈയിനത്തില്‍ സ്വര്‍ണം നേടിയത്. വെള്ളിനേടിയത് ക്രൊയേഷ്യയുടെ വെലിമര്‍ സെന്‍ഡോറിനും​.

പാരാലിമ്പിക്​സിൽ മത്സരിക്കുന്ന താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത് ശാരീരിക വെല്ലുവിളികളുടെ അടിസ്ഥാനത്തിലാണ്. എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത് പേശികൾക്കുള്ള ബലക്കുറവ്, നിയന്ത്രിതമായ ചലനശേഷി, കൈകാലുകളുടെ നീളത്തിലുള്ള വ്യത്യാസം എന്നിവയെ അടിസ്ഥാനമാക്കിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tokyo Paralympics Vinod Kumar Loses Mens F52 Discus Bronze
Next Story