Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക ഒന്നാം നമ്പറിനോട്​ തോൽവി; ഭ​വി​ന​ബെ​ൻ പ​​ട്ടേ​ലിന്​​ വെള്ളി
cancel
Homechevron_rightSportschevron_rightലോക ഒന്നാം നമ്പറിനോട്​...

ലോക ഒന്നാം നമ്പറിനോട്​ തോൽവി; ഭ​വി​ന​ബെ​ൻ പ​​ട്ടേ​ലിന്​​ വെള്ളി

text_fields
bookmark_border

ടോ​ക്യോ: പാ​ര​ലി​മ്പി​ക്​​സ്​ ടേ​ബ്​​ൾ ടെ​ന്നി​സ്​ ഫൈ​ന​ലി​ൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ സൂ യിങ്ങിനോട്​ തോറ്റ്​ വെള്ളിമെഡൽ നേട്ടവുമായി ഇ​ന്ത്യ​ൻ താ​ര​ം ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ. 19 മിനിറ്റ്​ മാത്രം നീണ്ട പോരാട്ടത്തിൽ 7-11, 5-11, 6-11 എന്ന ​സ്​കോറിനായിരുന്നു തോൽവി.

ക്ലാ​സ്​ ഫോ​ർ വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ൽ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​മായ ചൈ​ന​യു​ടെ മി​യാ​വോ ഷാ​ങ്ങി​നെ 3-2ന്​ (7-11, 11-7, 11-4, 9-11, 11-8) ​തോ​ൽ​പി​ച്ചായിരുന്നു​ ഭ​വി​ന​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. ടൂർണമെന്‍റിൽ ഭവിന വഴങ്ങിയ രണ്ടു​ തോൽവികളും സൂ യിങ്ങിനോടാണ്​. ഗ്രൂപ്​ സ്​റ്റേജിലായിരുന്നു ഭവിനയുടെ ആദ്യ തോൽവി.

ഇതേ വിഭാഗത്തിൽ ആദ്യമായാണ്​ ഇന്ത്യൻ നിരയിൽ ഒരാൾ പാരാലിമ്പിക്​സ്​ ഫൈനൽ കളിക്കുന്നത്​. മെഡൽ നേടുന്ന രണ്ടാമത്തെ താരവും. 2016ൽ ദീപ മാലിക്​ ഷോട്​പുടിൽ വെള്ളി നേടിയിരുന്നു.

ഗു​ജ​റാ​ത്തി​ലെ മെ​ഹ്​​സാ​ന ജി​ല്ല​യി​ലെ സു​ൻ​ധി​യ ഗ്രാ​മ​ക്കാ​രി​യാ​യ ഭ​വി​ന​യു​ടെ ആ​ദ്യ പാ​ര​ലി​മ്പി​ക്​​സാ​ണി​ത്. വ​ലി​യ പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ഭ​വി​ന ലോ​ക​മേ​ള​ക്കെ​ത്തി​യ​ത്. 'ഇ​വി​ടെ വ​രു​േ​മ്പാ​ൾ നൂ​റു ശ​ത​മാ​നം അ​ർ​പ്പ​ണ​േ​ബാ​ധ​ത്തോ​ടെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന്​ മാ​ത്ര​മാ​യി​രു​ന്നു മോ​ഹം. അ​ങ്ങ​നെ​യാ​യാ​ൽ മെ​ഡ​ൽ താ​നെ വ​ന്നു​കൊ​ള്ളു​മെ​ന്ന എ​െൻറ നി​ല​പാ​ട്​ ഇ​പ്പോ​ൾ ശ​രി​യാ​യി​വ​രു​ന്നു' -12ാം വ​യ​സ്സി​ൽ പോ​ളി​യോ ബാ​ധി​ച്ച്​ ശ​രീ​രം ത​ള​ർ​ന്ന ഭ​വി​ന പ​റ​ഞ്ഞു.

കൈ​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യ ച​ല​ന​ശേ​ഷി​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​മാ​ണ്​ ക്ലാ​സ്​ ഫോ​ർ. സെ​റി​ബ്ര​ൽ പാ​ൾ​സി, ലോ​വ​ർ സ്​​പൈ​ന​ൽ കോ​ഡ്​ ലി​സ​ൻ എ​ന്നി​വ കാ​ര​ണ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​വു​ന്ന​വ​രാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ക.

21ാം വ​യ​സ്സി​ൽ ടേ​ബ്​​ൾ​ടെ​ന്നി​സ്​ ക​ളി​ച്ചു​തു​ട​ങ്ങി​യ ഭ​വി​ന 2011ൽ ​ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യി​രു​ന്നു. താ​യ്​​ല​ൻ​ഡ്​ ടേ​ബ്​​ൾ​ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷ​പേ്​, ഏ​ഷ്യ​ൻ പാ​ര ​ടേ​ബ്​​ൾ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ എ​ന്നി​വ​യി​ൽ വെ​ള്ളി നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo ParalympicsBhavinaben Patelwins silver
News Summary - Tokyo Paralympics: Bhavinaben Patel wins silver after losing in final to world no. 1
Next Story