Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightTokyo Olympicschevron_rightഒളിമ്പിക്​സ്​...

ഒളിമ്പിക്​സ്​ ഗുസ്​തിയിൽ ബജ്​രംഗ്​ പുനിയ സെമിയിൽ

text_fields
bookmark_border
ഒളിമ്പിക്​സ്​ ഗുസ്​തിയിൽ ബജ്​രംഗ്​ പുനിയ സെമിയിൽ
cancel

ടോക്യോ: പുരുഷവിഭാഗം 65 കിലോഗ്രാം ഗുസ്​തിയിൽ ഇന്ത്യൻ താരം ബജ്​രംഗ്​ പുനിയ സെമിയിൽ. ഇറാൻ താരം മൊർത്താസ ഗിസിയെ തോൽപ്പിച്ചാണ്​ പുനിയയുടെ സെമി പ്രവേശം. ഗുസ്​തിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ്​ പുനിയ.

2-1 സ്​കോറിനാണ്​ പുനിയ ഇറാൻ താരത്തെ തോൽപ്പിച്ചത്​. അസർബൈജാന്‍റെ ഹാജി അലിയേവിനെയാണ്​ സെമി ഫൈനലിൽ പുനിയ നേരിടുന്നത്​. മത്സരത്തിൽ പിന്നിട്ട്​ നിന്നതിന്​ ശേഷം ശക്​തമായി തിരിച്ചു വന്നാണ്​​ ബജ്​രംഗ പുനിയ നിർണായക പോയിന്‍റും സെമി ബെർത്തും ഉറപ്പിച്ചത്​.

നേ​രത്തെ കസാഖിസ്​താൻ താരത്തെ തോൽപ്പിച്ചാണ്​ പുനിയ ​ക്വാർട്ടർ ഫൈനലിലേക്ക്​ മുന്നേറിയത്​. ഏറ്റവും കൂടുതൽ തവണ പോയിന്‍റ്​ നേടാൻ ശ്രമം നടത്തിയെന്ന ആനുകൂല്യത്തിലാണ്​ പുനിയയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം. മത്സരത്തിൽ 3-3 എന്ന നിലയിൽ​ ഇരു താരങ്ങളും സമനില പാലിക്കുകയായിരുന്നു.

Show Full Article
TAGS:Olympics 2021 Bajrang Punia 
News Summary - Wrestler Bajrang Punia in semi Final
Next Story