Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഗുസ്​തിയിൽ ഇന്ത്യക്ക്​...

ഗുസ്​തിയിൽ ഇന്ത്യക്ക്​ വെങ്കലം; ബജ്​രംഗ്​​ പുനിയക്ക്​ മെഡൽ

text_fields
bookmark_border
ഗുസ്​തിയിൽ ഇന്ത്യക്ക്​ വെങ്കലം; ബജ്​രംഗ്​​ പുനിയക്ക്​ മെഡൽ
cancel

ടോക്യോ: ഒളിമ്പിക്​സ്​ ഗുസ്​തിയിൽ ഇന്ത്യക്ക് രണ്ടാം​ മെഡൽ. ബജ്​രംഗ്​ പുനിയയാണ്​ ഇന്ത്യക്കായി 65 കിലോ ഫ്രീസ്​റ്റൈൽ ഗുസ്​തിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്​. കസാഖിസ്​താൻ താരം ദൗലത്​ നിയാസ്​ബെക്കോവിനെ തോൽപ്പിച്ചാണ്​ ബജ്​രംഗ്​ പുനിയയുടെ മെഡൽ നേട്ടം.

8-0 എന്ന സ്​കോറിനാണ്​ ബജ്​രംഗ്​ പുനിയ ഗുസ്​തിയിൽ കസാഖ്​ താരത്തെ തകർത്ത്​ വിട്ടത്​. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി ഉയർന്നു. അധികാരിമായാണ്​ പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്​. ആദ്യ റൗണ്ടിൽ രണ്ട്​ പോയിന്‍റ്​ നേടിയ പുനിയ രണ്ടാം റൗണ്ടിൽ ആറ്​ പോയിന്‍റ്​ നേടി വിജയമുറപ്പിച്ചു.

സെമിയിൽ അസർബൈജാന്‍റെ ഹാജി അലെവയോട്​ ബജ്​രംഗ്​ പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിൽ ഇറാന്‍റെ മൊർത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ്​ ബജ്​രംഗ്​ പുനിയ സെമിയിലേക്ക്​ മുന്നേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021
News Summary - Wrestler Bajrang Punia got Bronze
Next Story