Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightമത്സരത്തിന്​ ഒരു...

മത്സരത്തിന്​ ഒരു മിനിറ്റ്​ മുമ്പ്​ റിങ്​ ഡ്രസ്​ മാറ്റാൻ ആവശ്യപ്പെട്ടു; ഒളിമ്പിക്​സ്​ സംഘാടകർ​ക്കെതിരെ മേരി കോം

text_fields
bookmark_border
Mary Kom
cancel

ടോക്യോ: ഒളിമ്പിക്​സിൽ ബോക്​സിങ്ങിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മേരികോം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ്​ വലൻസിയയോട്​ ക്വാർട്ടറിൽ തോറ്റ്​ വെറും കൈയോടെ മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഒളിമ്പിക്​ സംഘാടകരുടെ ഒരു നടപടിക്കെതിരെ വിരൽ ചൂണ്ടിയിരിക്കുകയാണ്​ ഇതിഹാസതാരം.

പ്രീ ക്വാർട്ടർ മത്സരത്തിന്​ തൊട്ടുമുമ്പ്​ തന്‍റെ റിങ്​ ഡ്രസ്​ മാറാൻ ആവശ്യപ്പെട്ട നടപടിയെ ചോദ്യം ചെയ്​താണ്​ മേരി കോം രംഗത്തെത്തിയത്​. പേരും ഇന്ത്യൻ പതാകയുമില്ലാത്ത ജഴ്​സിയണിഞ്ഞാണ്​ മേരികോം ക്വാർട്ടറിനായി റിങ്ങിലെത്തിയത്​. 'ആശ്ചര്യമായിരിക്കുന്നു... ആരെങ്കിലും ഒരു റിങ് ഡ്രസ്​ എന്തായിരിക്കണമെന്ന് വിശദീകരിക്കാമോ. എന്‍റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരം ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് എന്നോട് റിങ് ഡ്രസ്​ മാറാന്‍ ആവശ്യപ്പെട്ടത്' - മേരി ട്വിറ്റ്​ ചെയ്​തു.

ഇന്ത്യന്‍ പതാകയും മേരി കോം എന്ന പേരും ആലേഖനം ചെയ്​ത ജഴ്സിയണിഞ്ഞാണ് മേരി കോം മത്സരിക്കാൻ എത്തിയത്​. എന്നാല്‍ ജഴ്സിയില്‍ 'മേരി കോം' മുഴുവന്‍ പറ്റില്ലെന്നും ആദ്യ ഭാഗം മാത്രമേ എഴുതാന്‍ പാടുള്ളുവെന്നും ജഴ്സി മാറ്റണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. അവർ പകരമായി നൽകിയ ഒന്നും എഴുതാത്ത നീല ജഴ്സിയണിഞ്ഞാണ്​ മേരി മത്സരം പൂർത്തിയാക്കിയത്​.

തോൽവി അറിഞ്ഞത്​ കിരൺ റിജിജുവിന്‍റെ ട്വീറ്റ്​ കണ്ട്​

മത്സര ശേഷം വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജയിച്ചത്​ താനാണെന്ന്​ കരുതി മേരികോം കൈ ഉയര്‍ത്തിയിരുന്നു. എതിരാളിയെ ആലിംഖനം ചെയ്​താണ്​ മേരി കോം റിങ്​ വിട്ടിരുന്നത്​. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കൈപിടിച്ച് ഉയർത്തുന്ന പതിവില്ല. പകരം വിജയിയുടെ പേര് അനൗൺസ് ചെയ്യുന്നതാണ്​ രീതി. റിങ്ങിലെ ബഹളത്തിനിടെ വലൻസിയയുടെ നേരെ റഫറി വിരൽ ചൂണ്ടിയതും അവരെ വിജയിയായി പ്രഖ്യാപിച്ചതും മേരി കോം അറിഞ്ഞില്ല.

ഭാവി മത്സരങ്ങളെ കുറിച്ച്​ മാധ്യമപ്രവർത്തകരോട്​ വാതോരാതെ സംസാരിച്ച മേരി പക്ഷേ ഉത്തേജക പരിശോധനക്കായി പോകു​േമ്പാഴാണ്​ അറിഞ്ഞത്​. താന്‍ തോറ്റ വിവരം താൻ അറിഞ്ഞത് മുന്‍ കായിക മന്ത്രി കിരൺ റിജിജുവിന്‍റെ ട്വീറ്റ് കണ്ടാണെന്ന്​ മേരി കോം പറഞ്ഞു. അത്​ കണ്ട താൻ ഞെട്ടിയതിനൊപ്പം നിരാശയുമായതായി 38കാരി പറഞ്ഞു.

വാശിയേറിയ പോരാട്ടത്തില്‍ രണ്ടും മൂന്നും റൗണ്ടില്‍ മേരി കോമായിരുന്നു മുന്നേറിയത്​. എന്നാല്‍ ആദ്യ റൗണ്ടില്‍ കൊളംബിയന്‍ താരം വലിയ മാര്‍ജിനില്‍ വിജയിച്ചിരുന്നു. ഇതാണ്​ കൊളംബിയന്‍ താരത്തിന് അനുകൂലമായത്. 3-2നായിരുന്നു മേരിയുടെ തോൽവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingMary Komtokyo olympics 2021
News Summary - Why was I asked to change ring dress minutes before the bout? Questions Mary Kom after olympic elimination
Next Story