Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടോക്കിയോയിൽ ഇന്ന്​ കൊടിയിറക്കം; ​െമഡൽ പട്ടികയിൽ ഒന്നാമതെത്താൻ ചൈന- യു.എസ്​ പോര്​ ഇഞ്ചോടിഞ്ച്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightടോക്കിയോയിൽ ഇന്ന്​...

ടോക്കിയോയിൽ ഇന്ന്​ കൊടിയിറക്കം; ​െമഡൽ പട്ടികയിൽ ഒന്നാമതെത്താൻ ചൈന- യു.എസ്​ പോര്​ ഇഞ്ചോടിഞ്ച്​

text_fields
bookmark_border

ടോകിയോ: ടോകിയോയിൽ ഒളിമ്പിക്​സ്​ ഇന്ന്​ കൊടിയിറങ്ങുന്നു. ഇത്രനാളും ഒന്നാം സ്​ഥാനത്ത്​ മുന്നേറിയ ചൈനയെ അവസാന ദിനത്തിൽ മറികടന്ന്​ ​യു.എസ്​ ഒന്നാമതെത്തുമോയെന്ന കാത്തിരിപ്പ്​ ബാക്കി. 38 സ്വർണവുമായി െമഡൽപട്ടികയിൽ ചൈന ഒന്നാമതും രണ്ടെണ്ണം കുറഞ്ഞ്​ യു.എസ്​ രണ്ടാമതുമാണ്​. വനിത ബാസ്​കറ്റ്​ബാൾ, വനിത വാളിബാൾ, വാട്ടർപോളോ, ബോക്​സിങ്​ ഇനങ്ങളിലെ മെഡൽ ജേതാക്കളെ അറിയാനിരിക്കെ അവയിൽ കൂടുതൽ മെഡലുകളുറപ്പിച്ച്​ ഇത്തവണയും ഒന്നാമന്മാരാകുകയാണ്​ യു.എസ്​ ലക്ഷ്യം. ബാസ്​കറ്റ്​ബാൾ കലാശപ്പോരിൽ ജപ്പാനെ വീഴ്​ത്തി സ്വർണം സ്വന്തമാക്കാനായാൽ വ്യത്യാസം ഒരു സ്വർണം മാത്രമാകും. കരുത്തിലും കളിമികവിലും മുന്നിൽനിൽക്കുന്ന യു.എസിന്​ തന്നെയാണ്​ ഈയിനത്തിൽ സാധ്യത. വോളിബാൾ വനിതകളിൽ ലോകത്തെ ഒന്നാം നമ്പറാണ്​ യു.എസ്​. എതിരാളികളാക​ട്ടെ, രണ്ടാം റാങ്കുകാരായ ബ്രസീലും. ഏറ്റവും കടുത്ത പോരിൽ ആരും ജയിക്കാമെന്നതാണ്​ കണക്കുകൂട്ടൽ. ബോക്​സിങ്ങിൽ രണ്ടു അമേരിക്കൻ താരങ്ങൾ ​ഫൈനലിൽ ഇന്നിറങ്ങുന്നുണ്ട്, ചൈനയുടെ ഒരാളും. ഇരുവരും സ്വർണത്തിൽ മുത്തമിട്ടാൽ അമേരിക്ക പട്ടികയിൽ മുന്നിലെത്തും. ചൈനക്കാക​ട്ടെ, പുരുഷ മാര​ത്തൺ, ട്രാക്ക്​ സൈക്ലിങ്​ (രണ്ട്​ ഇനങ്ങൾ), റിഥമിക്​ ജിംനാസ്റ്റിക്​സ്​ ​ഗ്രൂപ്​ ഓൾറൗണ്ട്​ എന്നിവയിൽ ഫൈനലുണ്ട്​.

മൊത്തം മെഡലുകളുടെ എണ്ണത്തിൽ നിലവിൽ യു.എസ്​ ഏറെ മുന്നിലാണ്​. സെഞ്ച്വറി കടന്ന യു.എസ്​ ശനിയാഴ്ച 108 മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനക്ക്​ 87 ആണ്​ സമ്പാദ്യം. ഇത്തവണ ചൈന ഒന്നാമതെത്തിയാൽ 2008ലെ ബീജിങ്​ ഒളിമ്പിക്​സിനു ശേഷം ആദ്യമായി ഈ നേട്ടം തിരികെപിടിക്കുന്നുവെന്ന സവിശേഷതയുണ്ട്​. ബീജിങ്ങിൽ 48 സ്വർണം പിടിച്ചായിരുന്നു ചൈനയുടെ തേരോട്ടം, യു.എസിന്​ 36ഉം.

ഇന്ത്യക്കും ചരിത്രം പിറന്ന ഒളിമ്പിക്​ മാമാങ്കമാണ്​ ടോകിയോ. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USChinaOlympics 2021Olympic Gold Medal Lead
News Summary - U.S. Surging In Chase For Olympic Gold Medal Lead—Here’s How It Could Top China
Next Story