Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഹോക്കി: നിലവിലെ...

ഹോക്കി: നിലവിലെ ജേതാക്കളായ അർജന്‍റീനയെ തകർത്ത്​ ഇന്ത്യ ക്വാർട്ടറിൽ

text_fields
bookmark_border
ഹോക്കി: നിലവിലെ ജേതാക്കളായ അർജന്‍റീനയെ തകർത്ത്​ ഇന്ത്യ ക്വാർട്ടറിൽ
cancel

ടോക്യേ: നിലവിലെ ജേതാക്കളായ അർജന്‍റീനയെ 3-1ന്​ തകർത്ത്​ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്​സ്​ ക്വാർട്ടർ ഫൈനലിലെത്തി.

വരുൺ കുമാർ, വിവേക്​ പ്രസാദ്​, ഹർമൻപ്രീത്​ സിങ്​ എന്നിവരാണ്​ ഇന്ത്യക്കായി വലകുലുക്കിയത്​. മൂന്ന്​ ജയവുമായി​ ഇന്ത്യക്ക്​ ഒമ്പത്​ പോയിന്‍റായി. ഗ്രൂപ്പിൽ ഒരു മത്സരം മാത്രം ശേഷിക്കേ മൂന്നാം സ്​ഥാനക്കാരായ സ്​പെയിനിനേക്കാൾ അഞ്ച്​ പോയിന്‍റ്​ ലീഡുണ്ട്​ ഇന്ത്യക്ക്​.

ഗ്രൂപ്പ്​ ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ആസ്​ട്രേലിയയോട്​ 7-1ന്​ തോറ്റ ശേഷം ഉഗ്രൻ തിരിച്ചുവരവാണ്​ ഇന്ത്യ നടത്തിയത്​. വമ്പൻ തോൽവിയിൽ നിന്നുണ്ടായ ​ഗോൾ വ്യത്യാസം കുറക്കാൻ അവസാന മത്സരങ്ങളിൽ നിന്ന്​ ഇന്ത്യക്കായി. ആസ്​ട്രേലിയക്ക്​ ശേഷം ഗ്രൂപ്പ്​ എയിൽ നിന്ന്​ ക്വാർട്ടർ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaindia hockeytokyo olympics 2021
News Summary - Tokyo Olympics: India reach quarter-finals in men's hockey defeating Argentina
Next Story