ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ബോക്സിങ്ങിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അമിത് പംഗൽ പ്രീക്വാർട്ടറിൽ പുറത്തായി. 52 കിലോഗ്രാം വിഭാഗത്തിൽ െകാളംബിയൻ താരം യൂബർജൻ മാർട്ടിനസിനോടാണ് ലോക ഒന്നാം നമ്പർ താരമായ അമിത് അടിയറവ് പറഞ്ഞത്. 1-4നായിരുന്നു തോൽവി. റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് യൂബർജൻ.
അെമ്പയ്ത്തിൽ പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അതാനു ദാസ് തോറ്റത് മറ്റൊരു നിരാശയായി. ജപ്പാന്‍റെ തകഹാരു ഫുറുകാവയാണ് പ്രീക്വാർട്ടറിൽ അതാനുവിനെ തോൽപിച്ചത്. ലണ്ടൻ ഒളിമ്പിക്സ് മെഡൽ ജേതാവാണ് ജപ്പാനീസ് താരം. ഇതോടെ അെമ്പയ്ത്തിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.
ഇന്ന് ഷൂട്ടർമാരായ അഞ്ജൂം മുദ്ഗിലും തേജസ്വിനി സാവന്തും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ യോഗ്യത റൗണ്ടിൽ മാറ്റുരക്കുന്നുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന വനിത വിഭാഗം ബാഡ്മിന്റൺ സെമിഫൈനലിൽ പി.വി. സിന്ധു തായ് സൂ യിങിനെ നേരിടുന്നുണ്ട്.