Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Olympics
cancel
camera_altടോക്യോ ഒളിമ്പിക്​സിന്‍റെ ഉദ്​ഘാടന ചടങ്ങിൽനിന്ന്​
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഉദിച്ചു, ഒരുമയുടെ...

ഉദിച്ചു, ഒരുമയുടെ ഒളിമ്പിക്​സ്​... ലോകം ഇനി ടോക്യോയിൽ

text_fields
bookmark_border

ടോ​ക്യോ: ഒ​രു​വ​ശ​ത്ത്​ ലോ​കം മു​ഴു​വ​ൻ വി​ഴു​ങ്ങാ​നാ​യു​ന്ന കോ​വി​ഡ്​ മ​ഹാ​മാ​രി. മ​റു​വ​ശ​ത്ത്​ ഭൂ​മു​ഖ​ത്തെ ക​രു​ത്ത​ന്മാ​ർ മേ​ളി​ക്കു​ന്ന ലോ​കോ​ത്സ​വം. മാ​ന​വ​രാ​ശി​യെ ന​ടു​ക്കി​യ അ​ണു​ബോം​ബാ​ക്ര​മ​ണ​ത്തി​െൻറ മു​റി​വു​ക​ൾ മാ​യ്​​ച്ച ജ​പ്പാ​െൻറ മ​ണ്ണി​ൽ ക​ല​യും കാ​യി​ക​വി​രു​ന്നും ക​ണ്ണു​നി​റ​യു​​ന്ന കാ​ഴ്​​ച​ക​ളു​മാ​യി ടോ​ക്യോ​യി​ൽ ഒ​ളി​മ്പി​ക്​​സ്​ മേ​​ള​പ്പെ​രു​ക്ക​ത്തി​ന്​ ക​ള​മു​ണ​ർ​ന്നു. മ​ഹാ​മാ​രി ത​ച്ചു​ട​ച്ച കാ​യി​ക സ്വ​പ്​​ന​ങ്ങ​ളി​ൽ ഒ​ളി​മ്പി​ക്​​സും ത​ക​ർ​ന്നു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​ക​ളെ അ​തി​ജ​യി​ച്ചാ​ണ്​ ലോ​കം ടോ​ക്യോ​യു​ടെ മു​റ്റ​ത്ത്​ കാ​യി​കാ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്.

ജ​പ്പാ​െൻറ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും ക​രി​മ​രു​ന്ന്​ വി​സ്​​മ​യ​ങ്ങ​ളു​മാ​യി 2020 ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ ക​ണ്ണു​തു​റ​ന്ന​പ്പോ​ൾ അ​ത്​ നേ​രി​ട്ട്​ കാ​ണാ​ൻ കാ​ണി​ക​ളി​ല്ലെ​ന്ന എ​ല്ലാ പേ​രാ​യ്​​മ​ക​ളും പ​രി​ഹ​രി​ച്ചാ​യി​രു​ന്നു നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ ഉ​ദ്​​ഘാ​ട​നം. 'കൂ​ടു​ത​ൽ വേ​ഗം, കൂ​ടു​ത​ൽ ഉ​യ​രം, കൂ​ടു​ത​ൽ ശ​ക്​​തി'​എ​ന്ന ഒ​ളി​മ്പി​ക്​​സ് മു​ദ്രാ​വാ​ക്യ​ത്തി​നൊ​പ്പം മ​ഹാ​മാ​രി ഭ​യ​ന്ന്​ മ​നു​ഷ്യ​ർ അ​ക​ന്നു നി​ൽ​ക്കു​ന്ന കാ​ല​ത്തി​ന്​ സാ​ന്ത്വ​ന​മാ​കാ​ൻ 'ഒ​ത്തൊ​രു​മ'​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ക്കു​റി ലോ​ക കാ​യി​ക​മേ​ള​ക്ക്​ തി​രി​തെ​ളി​ഞ്ഞ​ത്.

ലോ​കം അ​ക​പ്പെ​ട്ട ഈ ​മ​ഹാ​ദു​ര​ന്ത​കാ​ല​​ത്തി​ൽ നി​ന്നും 'മു​ന്നോ​ട്ട്​' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഊ​ന്നി​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ അ​വ​ത​രി​പ്പി​ച്ച​ത്. 57 വ​ർ​ഷ​ത്തി​നു ശേ​ഷം രാ​ജ്യ​ത്ത്​ വി​രു​ന്നു​വ​ന്ന ഒ​ളി​മ്പി​ക്​​സി​ന്​ രോ​ഗ​ഭീ​തി​ക്കി​ട​യി​ലും ഒ​ന്നി​നും കു​റ​വു​വ​രു​ത്താ​ത്ത തു​ട​ക്ക​മാ​ണ്​ ടോ​ക്യോ​യി​ൽ കു​റി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി ക​വ​ർ​ന്ന ലോ​ക​മെ​ങ്ങു​മു​ള്ള മ​നു​ഷ്യ​ർ​ക്കും വി​ട​പ​റ​ഞ്ഞ ഒ​ളി​മ്പ്യ​ന്മാ​ർ​ക്കും ആ​ദ​ര​മ​ർ​പ്പി​ച്ച്​ മൗ​ന​മാ​ച​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ക​രി​മ​രു​ന്ന്​ പ്ര​ക​ട​ന​വും അ​ര​ങ്ങേ​റി.

തൊ​ട്ടു​പി​റ​കെ​യാ​യി​രു​ന്നു ജ​പ്പാ​െൻറ പാ​ര​മ്പ​ര്യ​വും ക​ല​യും വെ​ളി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​വി​രു​ന്നൊ​രു​ങ്ങി​യ​ത്. 2013 ൽ ​ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തു​മു​ത​ൽ നേ​രി​ടേ​ണ്ടി​വ​ന്ന വെ​ല്ലു​വി​ളി​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന ഹ്ര​സ്വ​മാ​യ വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. കോ​വി​ഡി​നെ​തി​​രെ ലോ​ക​മെ​ങ്ങും കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഒ​രു ഡോ​ക്​​ട​റും ന​​ഴ്​​സും വീ​ൽ​ചെ​യ​റി​ലി​രു​ന്ന പാ​രാ​ലി​മ്പി​ക്​​സ്​ താ​ര​വും ചേ​ർ​ന്നാ​ണ്​ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ദീ​പ​ശി​ഖ എ​ത്തി​ച്ച​ത്. അ​വ​രി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി​യ ദീ​പ​ശി​ഖ ജ​പ്പാ​െൻറ ടെ​ന്നി​സ്​ താ​രം ന​വോ​മി ഒ​സാ​ക്ക ഏ​റ്റു​വാ​ങ്ങി​യ സ്​​​റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച പ്ര​ധാ​ന ദീ​പ​സ്​​തം​ഭം ജ്വ​ലി​പ്പി​ച്ചു.

ആ​ധു​നി​ക കാ​ല​ത്തെ 32ാമ​ത്​ ഒ​ളി​മ്പി​ക്​​സി​ന്​ തു​ട​ക്ക​മാ​യ​താ​യി ജ​പ്പാ​ൻ ച​ക്ര​വ​ർ​ത്തി ഹി​രോ നോ​മി​യോ ന​രു​ഹി​തോ ഔ​ദ്യോ​ഗി​ക​മാ​യി ലോ​ക​ത്തെ അ​റി​യി​ച്ചു. രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ​തോ​മ​സ് ബാ​ക്കും സ​ന്നി​ഹി​ത​നാ​യി. 41 വേ​ദി​ക​ളി​ൽ 33 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 339 മെ​ഡ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ലോ​ക​മെ​ങ്ങു​മു​ള്ള 12,000 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും.

കാണികളില്ലെങ്കിലും തനിമ ​ചോരാതെ

കോവിഡ്​ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഉദ്​ഘാടന ചടങ്ങിന്‍റെ പൊലിമ ഒട്ടും ചോരാതെയാണ്​ അഞ്ചര പതിറ്റാണ്ടിന്​ ശേഷമെത്തിയ ഒളിമ്പിക്​സിനെ​ ജപ്പാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ജപ്പാന്‍റെ സാംസ്​കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാ പരിപാടികളും ദൃശ്യങ്ങളുമുൾപ്പെടെ മുഴുവൻ മിഴിവോടെയുമാണ്​ ഉദ്​ഘാടന ചടങ്ങുകൾ ലോകത്തിനുമുമ്പാകെ ഇതൾ വിരിഞ്ഞത്​.

കാണികളെ പ്ര​വേശിപ്പിക്കാതെയായിരുന്നു​ ഉദ്​ഘാടന ചടങ്ങുകൾ. എന്നാൽ, ടെലിവിഷനിലൂടെ ലോകം ആ വശ്യമുഹൂർത്തങ്ങൾക്ക്​ സാക്ഷികളായി. ടോക്യോയിലെ അതിവിശാലമായ നാഷനൽ സ്​റ്റേഡിയത്തിൽ വിശിഷ്​ടാതിഥികൾ ഉൾപ്പെടെ ആയിരം പേർക്കു മാത്രമായിരുന്നു പ്രവേശനം. കാണികളില്ലാതെയാണ് ഈ ഒളിമ്പിക്​സിലെ മത്സരങ്ങളും അരങ്ങേറുക.

21ാമ​ത്​ ഇ​ന്ത്യ

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത്​ താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച്​​ പാ​സ്​​റ്റാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​യു​മേ​ന്തി താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത മാ​ർ​ച്ച്​​ പാ​സ്​​റ്റി​ൽ ഒ​ളി​മ്പി​ക്​​സി​െൻറ തു​ട​ക്ക​ക്കാ​രാ​യ ഗ്രീ​ക്ക്​ ടീ​മാ​യി​രു​ന്നു ആ​ദ്യ​മെ​ത്തി​യ​ത്. ര​ണ്ടാ​മ​താ​യി അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഒ​ളി​മ്പി​ക്​​സ്​ ടീം ​പ്ര​ത്യേ​ക പ​താ​ക​യു​മാ​യി അ​ണി​നി​ര​ന്നു. ജാ​പ്പ​നീ​സ്​ അ​ക്ഷ​ര​മാ​ല​ക്ര​മ​ത്തി​ലാ​ണ്​ ടീ​മു​ക​ൾ മാ​ർ​ച്ച്​​ പാ​സ്​​റ്റി​നെ​ത്തി​യ​ത്.

21ാമ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​ർ​ച്ച്​ പാ​സ്​​റ്റി​ൽ അ​ണി​നി​ര​ന്നു. ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ ജേ​താ​വും ബോ​ക്​​സി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യു​മാ​യ മേ​രി​കോ​മും ഹോ​ക്കി ടീം ​നാ​യ​ക​ൻ മ​ൻ​പ്രീ​ത്​ സി​ങ്ങു​മാ​ണ്​ ഇ​ന്ത്യ​യു​​ടെ പ​താ​ക​യേ​ന്തി​യ​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ 20 പേ​ർ മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ​നി​ന്ന് മാ​ർ​ച്ച് പാ​സ്​​റ്റി​ൽ അ​ണി​നി​ര​ന്നു​ള്ളൂ.

18 ഇ​ന​ങ്ങ​ളി​ലാ​യി 126 താ​ര​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​ക്കാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഒ​ളി​മ്പി​ക്​​സി​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യാ​ണ്​ ഇ​ക്കു​റി ഇ​ന്ത്യ ടോ​ക്യോ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ ഭീ​ഷ​ണി​കാ​ര​ണം ഒ​രു വ​ർ​ഷം വൈ​കി​യ ഒ​ളി​മ്പി​ക്​​സ്​ ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ സ​മാ​പി​ക്കും.


​ഇന്ത്യൻ പതാകവാഹകരായി മേരികോമും മൻപ്രീതും

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ 22 അ​ത്​​ല​റ്റു​ക​ളും ആ​റു ഒ​ഫി​ഷ്യ​ലു​ക​ളുമാണ്​ ഇ​ന്ത്യ​യി​ൽ നി​ന്നും പ​​ങ്കെ​ടു​ത്തത്​. ആ​റു ത​വ​ണ ലോ​ക ചാ​മ്പ്യ​നാ​യ ബോക്​സിങ്​ താരം എം.​സി. മേ​രി കോ​മും പു​രു​ഷ ഹോ​ക്കി ക്യാ​പ്​​റ്റ​ൻ മ​ൻ​പ്രീ​ത്​ സി​ങ്ങു​മാ​ണ്​ മാർച്ച്​ പാസ്​റ്റിൽ ഇ​ന്ത്യ​ൻ പ​താ​കയേന്തിയത്​. ഇന്ത്യൻ സമയം വൈകീട്ട്​ നാലരക്കാണ്​ ഉദ്​ഘാടന ചടങ്ങുകൾക്ക്​ തുടക്കമായത്​.

ബോ​ക്​​സി​ങ്ങി​ൽ നി​ന്നും എ​ട്ടു താ​ര​ങ്ങ​ളും ടേ​ബി​ൾ ടെ​ന്നി​സ്, ഫെ​ൻ​സി​ങ്​ എ​ന്നി​വ​യി​ൽ​നി​ന്നും നാ​ലും റോ​വി​ങ്ങി​ൽ​നി​ന്നും ര​ണ്ടും ഹോ​ക്കി, ജിം​നാ​സ്​​റ്റി​ക്, സ്വി​മ്മി​ങ്, സെ​യ്​​ലി​ങ്​ എ​ന്നി​വ​യി​ൽ​നി​ന്നും ഓ​രോ അ​ത്​​ല​റ്റ്​ വീ​ത​വും ഒ​പ്പം ആ​റു ഒ​ഫി​ഷ്യ​ലു​മാ​ണ്​ മാർച്ച്​ പാസ്റ്റിൽ അണിനിരന്നത്​.

​ഒ​ളി​മ്പി​ക്​​സ്​ വി​ല്ലേ​ജി​ൽ കോ​വി​ഡി​ന്​ സെ​ഞ്ച്വ​റി

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സി​ന്​ ടോ​ക്യോ​യി​ൽ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ തി​രി​തെ​ളി​ഞ്ഞ​പ്പോ​ൾ ആ​ശ​ങ്ക​യാ​യി കോ​വി​ഡ്​ കേ​സു​ക​ൾ. 19 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ഒ​ളി​മ്പി​ക്​​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണം 100 ക​ട​ന്നു. ചെ​ക് റി​പ്പ​ബ്ലി​ക്​ ക്യാ​മ്പി​ലാ​ണ്​ കോ​വി​ഡ്​ രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ക്കി​‍െൻറ സൈ​ക്കി​ൾ താ​രം മൈ​ക്ക​ൽ ഷ്​​ലെ​ഗ​ലി​ന​ട​ക്കം നാ​ലു അ​ത്​​ല​റ്റു​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ആ​കെ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ അ​ത്​​ല​റ്റു​ക​ളാ​ണ്. രോ​ഗം ബാ​ധി​ച്ച മി​ക്ക താ​ര​ങ്ങ​ൾ​ക്കും മ​ത്സ​രം ന​ഷ്​​ട​മാ​വും. പ​ത്തു ഒ​ഫീ​ഷ്യ​ലു​ക​ളും മൂ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ​പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OLYMPICS 2021
News Summary - Tokyo Olympics 2021 Opening ceremony
Next Story