Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightബോക്​സിങ്ങിൽ വീണ്ടും...

ബോക്​സിങ്ങിൽ വീണ്ടും നിരാശ; സതീശ്​ കുമാറിന്​ ക്വാർട്ടറിൽ തോൽവി

text_fields
bookmark_border
Boxer Satish Kumar
cancel

ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ വീണ്ടും നിരാശ. പുരുഷൻമാരുടെ സൂപ്പർ ഹെവി വിഭാഗം (+91 കിലോഗ്രാം) ബോക്​സിങ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സതീഷ്​ കുമാർ ഉസ്​ബെക്കിസ്​ഥാന്‍റെ ബഖോദിർ ജലാലോവിനോട്​ തോറ്റു.

ലോക ഒന്നാം നമ്പർതാരമാണ്​ ജലാലോവ്​. 5-0ത്തിനായിരുന്നു തോൽവി. ജമൈക്കയുടെ റിക്കാർഡോ ബ്രൗണുമായി നടന്ന പ്രീക്വാർട്ടർ ഫൈനലിന്​ ശേഷം ഏഴ്​ സ്റ്റിച്ചുകളുമായാണ്​ സതീശ്​കുമാർ ക്വാർട്ടറിനായി റിങ്ങിലെത്തിയത്​.

91കിലോ വിഭാഗത്തിൽ ഒളിമ്പിക്​സിൽ മാറ്റുരക്കുന്ന ഇന്ത്യയുടെ ആദ്യ ബോക്​സറാണ്​ സതീഷ്​ കുമാർ. ജോർഡനിലെ അമ്മാനിൽ 2019 ഏപ്രിലിൽ നടന്ന ഏഷ്യ/ ഒഷ്യാനിയ യോഗ്യത റൗണ്ട്​ സെമിഫൈനലിൽ കടന്നതോടെയാണ്​ 29കാരന്​ ഒളിമ്പിക്​ ബെർത്ത്​ ഉറപ്പിക്കാനായത്​. ഗോൾഡ്​കോസ്റ്റിൽ നടന്ന കോമൺവെൽത്ത്​ ഗെയിംസിൽ വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു.

ബുലന്ധ്ശഹർ സ്വദേശിയായ സതീശ്​ 2008ൽ സൈന്യത്തിൽ ചേർന്നു. രവിശങ്കർ പ്രസാദിന്‍റെ കീഴിൽ സൈനിക പരിശീലന ക്യാമ്പിൽ ബോക്​സിങ്​ പരിശീലിക്കാൻ തുടങ്ങിയതോടെയാണ്​ സതീശ്​കുമാറിന്‍റെ തലവര മാറിയത്​.

2014 ഗ്ലാസ്​ഗോ കോമൺവെൽത്ത്​ ഗെയിംസിന്​ സതീശിന്​ യോഗ്യത നേടാനായില്ല. 2014 ഏഷ്യൻ ഗെയിംസിലും 2015 ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേട്ടവുമായാണ്​ താരം അന്ന്​ മറുപടി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingtokyo olympics 2021Olympics 2021Satish Kumar
News Summary - Tokyo Olympics 2021: Boxer Satish Kumar lost in super heavyweight quarterfinals
Next Story