Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightടോക്യോയിൽ ഇന്ത്യക്ക്​...

ടോക്യോയിൽ ഇന്ത്യക്ക്​ രണ്ടാം മെഡൽ; ​ബോക്​സർ ലവ്​ലിന സെമിയിൽ

text_fields
bookmark_border
Lovlina-Borgohain1
cancel

ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യ രണ്ടാമത്തെ മെഡൽ ഉറപ്പിച്ചു. വനിത ബോക്​സിങ്​ 69 കിലോ വിഭാഗത്തിൽ (വെൽ​ട്ടെർ വെയ്​റ്റ്​) ലവ്​ലിന​ ബോർഗോഹെയ്​നാണ്​ മെഡലുറപ്പിച്ചത്​. ക്വാർട്ടറിൽ ചൈനീസ്​ തായ്​പേയി താരമായ ചിൻ-ചെൻ നിയനെയാണ്​​ അസം സ്വദേശിനി 4-1ന്​ തോൽപിച്ചത്​. മുൻ ലോക ചാമ്പ്യനെ തോൽപിച്ചാണ്​ 23കാരിയായ ലവ്​ലിൻ രാജ്യത്തിന്‍റെ അഭിമാനമായത്​.

ആഗസ്റ്റ്​ നാലിനാണ്​ സെമിഫൈനൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായി ചാനു വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ 2016 റിയോ ഒളിമ്പിക്​സിലെ മെഡൽനേട്ടത്തിനൊപ്പം ഇന്ത്യയെത്തി. ഒരുവെള്ളിയും വെങ്കലവുമായിരുന്നു ഇന്ത്യ റിയോയിൽ നേടിയത്​.

2018ലും 2019ലും താരം ലോക ചാമ്പ്യൻഷിപിൽ ലവ്​ലിന​ വെങ്കലം നേടിയിരുന്നു. ഒളിമ്പിക്​ ബോക്​സിങ്ങിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡൽ ആണിത്​. മുമ്പ്​ വിജേന്ദർ സിങ്ങും (2008-വെങ്കലം) മേരികോമുമാണ്​ (2012-വെങ്കലം) ഇന്ത്യക്ക്​ ബോക്​സിങ്ങിലൂടെ മെഡൽ നേടിത്തന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingtokyo olympics 2021Lovlina Borgohain
News Summary - tokyo olympics 2021 Boxer Lovlina Borgohain Assures India Of At Least Bronze
Next Story