Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightക്വാർട്ടർ ജയിച്ചപ്പോൾ...

ക്വാർട്ടർ ജയിച്ചപ്പോൾ മതിമറന്ന്​ തുള്ളിച്ചാടി; കാലുളുക്കിയതിനാൽ ഐറിഷ്​ താരത്തിന്​ ഒളിമ്പിക്​സ്​ സെമി കളിക്കാനാകില്ല

text_fields
bookmark_border
ക്വാർട്ടർ ജയിച്ചപ്പോൾ മതിമറന്ന്​ തുള്ളിച്ചാടി; കാലുളുക്കിയതിനാൽ ഐറിഷ്​ താരത്തിന്​ ഒളിമ്പിക്​സ്​ സെമി കളിക്കാനാകില്ല
cancel

ടോക്യോ: ഇടികിട്ടി പരിക്കേറ്റ്​ കളിക്കാനാവാതെ മത്സരത്തിൽനിന്ന്​ പിൻവാങ്ങുന്നത് ബോക്​സിങ്​ റിങ്ങിന്​ പരിചയമുള്ള കാഴ്ചയാണ്​. എന്നാൽ ഒളിമ്പിക്​സ്​ ക്വാർട്ടർ പോരാട്ടത്തിൽ ജയിച്ച എയ്​ഡൻ വാൽഷിന്​ പരിക്കേറ്റതുകണ്ടാൽ ചിരിക്കണോ അതോ കരയണമോ എന്ന കൺഫ്യൂഷനിലാകും.

മൊറീഷ്യസ്​​ താരം മെർവെൻ ക്ലെയറിനെതിരായ മത്സരത്തിൽ ഐറിഷ്​ താരം എയ്​ഡൻ വാൽഷ്​ തകർപ്പൻ ഫോമിലായിരുന്നു. മത്സരം പൂർത്തിയായ ശേഷം റഫറിയുടെ വിധിക്കായി കാത്തിരിക്കുകയായിരുന്നു താരം. റഫറി ഐറിഷ്​ താരം എയ്​ഡൻ വാൽഷി​നെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ മതിമറന്ന താരം തുള്ളിച്ചാടി. എന്നാൽ, ആ ചാട്ടം പിഴച്ചു, വാൽഷി​െൻറ കാൽ ഉളുക്കി.

ഇതോടെ താരത്തിന്​ സെമി കളിക്കാനാവില്ലെന്നുവന്നു. ഞായറാഴ്​ച നടന്ന മെഡിക്കൽ ടെസ്​റ്റിൽ താരത്തിന്​ പ​ങ്കെടുക്കാനുമായില്ല. ഇതോടെ, സെമിയിൽ എതിരാളിയായ ബ്രിട്ട​െൻറ പാറ്റ്​ മെക്​കോർമാക്കിന് ഫൈനലിലേക്ക്​​ വാക്കോവർ ലഭിച്ചു. മൗറീഷ്യസ്​ താരത്തിനെതിരെ 4-1നായിരുന്നു വാൽഷി​െൻറ ജയം. കണങ്കാലിന്​ കാര്യമായ പരിക്കേറ്റ വാൽഷ്​ വീൽചെയറിലാണ്​ ഒളിമ്പിക്​സ്​ വില്ലേജിലെ താമസസ്ഥല​ത്തേക്ക്​ മടങ്ങിയത്​. ഓർക്കാപ്പുറത്ത്​ സംഭവിച്ച പിഴവിൽ സ്വയം പഴിച്ച വാൽഷ്​ ഒടുവിൽ വെങ്കലംകൊണ്ട്​ തൃപ്​തിപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021Aidan Walsh
News Summary - Tokyo 2020: Irish boxer Aidan Walsh out of Olympics after injuring ankle while celebrating quarterfinal win
Next Story