Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഇന്ത്യൻ വനിത ഹോക്കിയെ...

ഇന്ത്യൻ വനിത ഹോക്കിയെ ഉയരങ്ങളിലെത്തിച്ച്​ സ്യോർദ്​ മറീൻ പടിയിറങ്ങി

text_fields
bookmark_border
sjoerd marijne -indian hockey
cancel

ടോക്യേ: ഇന്ത്യൻ വനിത ഹോക്കി ടീം ടോക്യോ ഒളിമ്പിക്​സിൽ നാലാം സ്​ഥാനത്ത്​ ഫിനിഷ്​ ചെയ്​തതിന്​ പിന്നാലെ പരിശീലകൻ സ്യോർദ്​ മറീൻ പടിയിറങ്ങി. ലൂസേഴ്​സ്​ ഫൈനലിന്​ ശേഷം നടന്ന വെർച്വൽ വാർത്ത സമ്മേളനത്തിലാണ്​ മറീൻ ഇന്ത്യൻ ടീമിനൊപ്പമുള്ള അവസാന മത്സരമാണ്​ കഴിഞ്ഞതെന്ന്​ പ്രഖ്യാപിച്ചത്​. 2017ലാണ്​ ഡച്ചുകാരൻ ടീമിന്‍റെ പരിശീലക സ്​ഥാനം ഏറ്റെടുത്തത്​.

2018 കോമൺവെൽത്ത്​ ഗെയിംസിന്​ ശേഷം പുരുഷ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കാൻ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വനിത ടീമിനൊപ്പം തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക്​സ്​ യോഗ്യത റൗണ്ടിൽ അമേരിക്കയെ 5-1ന്​ തകർത്ത്​ മറീനും സംഘവും ഏവരെയും ഞെട്ടിച്ചു. എന്നാൽ അടുത്ത മത്സരത്തിൽ 4-1ന്​ പരാജയപ്പെട്ടു.

കോവിഡ്​ മഹാമാരിക്കാലത്ത്​ മറീൻ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. ഈ വർഷം ജനുവരിയിൽ അർജന്‍റീനയിലേക്ക്​ പറന്ന ഇന്ത്യ രണ്ടു മത്സരങ്ങൾ വിജയിച്ചപ്പോൾ നാലെണ്ണം തോറ്റു. ഒളിമ്പിക്​സ്​ തയാറെടുപ്പുകളുടെ ഭാഗമായി ജർമനി സന്ദർശിച്ചെങ്കിലും പരാജയം രുചിച്ചു. എങ്കിലും വമ്പൻ ടീമുകളുമായി നടത്തിയ മത്സരപരിചയം ഇന്ത്യയെ ഒളിമ്പിക്​സിൽ നന്നായി തുണച്ചു.

ക്വാർട്ടർ ഫൈനലിൽ ശക്​തരായ ആസ്​ട്രേലിയയെ 1-0ത്തിന്​ തോൽപിച്ചാണ്​ ഇന്ത്യ ആദ്യമായി ഒളിമ്പിക്​സ്​ സെമി- ഫൈനലിലെത്തിയത്​. സെമിയിൽ അർജന്‍റീനയോട്​ 2-1നാണ്​ പരാജയപ്പെട്ടത്​. വെള്ളിയാഴ്ച വെങ്കലം നേടാമെന്ന പ്രതീക്ഷയിൽ ബ്രിട്ടനെ നേരി​ട്ടെങ്കിലും 4-3ന്​ പൊരുതിത്തോറ്റു. ഒളിമ്പിക്​സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Women's HockeySjoerd Marijne
News Summary - Sjoerd Marijne steps down as India women's hockey team coach
Next Story