Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightസെമിയിൽ വീണ്​ സിന്ധു;...

സെമിയിൽ വീണ്​ സിന്ധു; ഇന്ത്യക്ക്​ നിരാശ

text_fields
bookmark_border
സെമിയിൽ വീണ്​ സിന്ധു; ഇന്ത്യക്ക്​ നിരാശ
cancel

ടോക്യേ: കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ പ്രാർഥനകൾ വിഫലം. ഒളിമ്പിക്​സ്​ സെമിയിൽ ചൈനീസ്​ തായ്​പേയുടെ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങിനോട്​ എതിരില്ലാത്ത രണ്ടുസെറ്റുകൾക്ക്​ സിന്ധു അടിയറവ്​ പറയുകയായിരുന്നു. ക്വാർട്ടറിൽ ജപ്പാൻ താരത്തിന്‍റെ കടുത്ത വെല്ലുവിളി മറികടന്ന സിന്ധുവിസ്​ സെമിയിൽ മികവ്​ ആവർത്തിക്കാനായില്ല.

പൊരിഞ്ഞ പോരിനൊടുവിൽ ആദ്യ സെറ്റിൽ 21-18നാണ്​ സിന്ധു അടിയറവ്​ പറഞ്ഞത്​. എന്നാൽ രണ്ടാം സെറ്റിൽ സിന്ധുവിന്‍റെ കണക്ക്​ കൂട്ടലുകളെല്ലാം പിഴച്ചു. 21-12 ന്​ ഏകപക്ഷീയമായാണ്​ സിന്ധു വീണത്​. മത്സരത്തിന്‍റെ ആദ്യഘട്ടത്തിൽ സിന്ധു പുലർത്തിയ മേധാവിത്വം പിന്നീട്​ നഷ്​ടമാകുകയായിരുന്നു.സിന്ധുവിന്‍റെ ബലഹീനതകൾ അറിഞ്ഞു കളിച്ച തായ്​ സു യിങി അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന്‍റെ ഒളിമ്പിക്​ പ്രതീക്ഷകൾ അവസാനിച്ചില്ല. വെങ്കല മെഡലിനായുള്ള മത്സരത്തിൽ​ സിന്ധു നാളെ കളത്തിലിറങ്ങും. ചൈനയുടെ ബിംഗ്​ ജിയാവോയാണ്​ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv SindhuTai Tzu-Ying
News Summary - Sindhu fails to enter final, loses to Tai Tzu-Ying in semis
Next Story