Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightസ്വർണമെഡലിനരി​െക...

സ്വർണമെഡലിനരി​െക രവികുമാർ; ഗുസ്​തിയിൽ ഇന്ത്യ ഫൈനലിൽ

text_fields
bookmark_border
സ്വർണമെഡലിനരി​െക രവികുമാർ; ഗുസ്​തിയിൽ ഇന്ത്യ ഫൈനലിൽ
cancel

ടോക്യോ: പുരുഷ ഗുസ്​തിയിൽ ഇന്ത്യയുടെ ദിനം. 57 കിലോ ഫ്രീസ്​​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ മെഡലുറപ്പിച്ചു. സെമിയിൽ കസാഖിസ്ഥാന്‍റെ സനയേവിനെ മലർത്തിയടിച്ചാണ്​ രവി കുമാറിന്‍റെ ചരിത്രനേട്ടം. 2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരൻ ഗുസ്​തിയിൽ ഫൈനലിലെത്തുന്നത്​. കലാശപ്പോരാട്ടം നാളെയാണ്​ അരങ്ങേറുക. ടോക്യോയിൽ നാലാം മെഡലാണ്​ രവികുമാറിലൂടെ ഇന്ത്യ ഉറപ്പിച്ചത്​.

മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ്​ നടത്തിയാണ്​ സനയേവിനെ തോൽപ്പിച്ചത്​. തുടരെ എട്ട​ുപോയന്‍റുകൾ നേടി വിജയമുറപ്പിച്ചിരുന്ന സനയേവ്​ 9-2ന്​ മുന്നിലായിരുന്നു. പിന്നീടായിരുന്നു രവികുമാറിന്‍റെ ഉഗ്രൻ തിരിച്ചുവരവ്​. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​.

23കാരനായ രവികുമാർ ഹരിയാനയി​െ​ല നഹ്​റി സ്വദേശിയാണ്​. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ സ്വർണവും രവികുമാർ നേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021Ravi Kumar Dahiya
News Summary - Ravi Kumar Dahiya in to final
Next Story