Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right'എന്‍റെ സ്വപ്​നം നീ...

'എന്‍റെ സ്വപ്​നം നീ യാഥാർഥ്യമാക്കി മകനേ'- നീരജിനെ അഭിനന്ദിച്ച്​ പി.ടി. ഉഷ

text_fields
bookmark_border
pt usha
cancel

ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്​ലറ്റുകളിൽ ഒരാളായ കേരളത്തിന്‍റെ സ്വന്തം പയ്യോളി എക്​സ്​പ്രസ്​ പി.ടി. ഉഷ. '37 വര്‍ഷത്തിനുശേഷം എന്‍റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്‍റെ മകനേ' എന്ന്​ വികാരനിര്‍ഭരയായി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രവും ഉഷ പങ്കുവെച്ചു.

ഒളിമ്പിക്‌സിന്‍റെ ചരിത്രത്തിൽ ഇന്ത്യയുടെ കണ്ണീർമുത്ത്​ ആണ്​ ഉഷ. 37 വർഷം മുമ്പ്​ ലോസ് ആഞ്ചലസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ഫൈനലില്‍ സെക്കൻഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്​ടമായത്. ഇന്ത്യന്‍ കായികചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദകമായ ഈ നിമിഷത്തിന്‍റെ സങ്കടമാണ്​ സുവർണ നേട്ടത്തിലൂടെ നീരജ്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraOlympics 2021P.T. Usha
News Summary - P.T. Usha congratulates Neeraj Chopra
Next Story