Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightചരിത്രക്കുതിപ്പുമായി...

ചരിത്രക്കുതിപ്പുമായി ഇന്ത്യ സെമിയിലെത്തു​േമ്പാൾ തലയുയർത്തി ശ്രീജേഷ്​

text_fields
bookmark_border
ചരിത്രക്കുതിപ്പുമായി ഇന്ത്യ സെമിയിലെത്തു​േമ്പാൾ തലയുയർത്തി ശ്രീജേഷ്​
cancel

ടോക്യോ: ബ്രിട്ടനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്​ തകർത്ത്​ ഇന്ത്യൻ ഹോക്കി ടീം നാലുപതിറ്റാണ്ട്​ നീണ്ട ഇടവേളക്കുശേഷം ഒളിമ്പിക്​സ്​ സെമിയിൽ പ്രവേശിക്കു​േമ്പാൾ തലയുയർത്തി അഭിമാനത്തോടെ എറണാകുളത്തുകാരൻ പട്ടത്ത് രവീന്ദ്രൻ ശ്രീജേഷുമുണ്ട്​. മലയാളി ഗോൾ കീപ്പർ ശ്രീജേഷി​െൻറ മിന്നും സേവുകളാണ് മത്സരത്തിൽ​ ഇന്ത്യയെ പലതവണ രക്ഷിച്ചത്​. മൂന്നാം മിനിറ്റിൽ തന്നെ ബ്രിട്ട​െൻറ പെനാൽറ്റി കോർണർ തടുത്തിട്ടാണ്​ ശ്രീജേഷ്​ തുടങ്ങിയത്​.

ബ്രിട്ടന്‍റെ തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ങ്ങൾക്കെല്ലാം വിലങ്ങിട്ടത്​ ശ്രീ​ജേ​ഷാണ്​.​ അവസാന നിമിഷങ്ങളിൽ ഗോളിനായി ദാഹിച്ച ബ്രിട്ടീഷ്​ പടയുടെ മൂ​ന്നു പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ളാ​ണ് തു​ട​രെ ​മ​ല​യാ​ളി താ​രം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ടൂർണമെന്‍റിലുടനീളം മികച്ച ഫോമിൽ കോട്ട കാത്ത ​മുൻ നായകന്‍റെ ഉറപ്പിൽ കൂടിയാണ്​ ഇന്ത്യ സെമിയിലേക്ക്​ മുന്നേറുന്നത്​.

2018ൽ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019-ൽ ഭുവനേശ്വറിൽ നടന്ന എഫ്.ഐ.എച്ച് മെൻസ് സീരീസ് ഫൈനലിൽ സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ശ്രീജേഷി​െൻറ ​പ്രകടനം വിലമതിക്കാനാവാത്തതായിരുന്നു. 2015ൽ അർജുന അവാർഡ്​ നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്​

ദിൽപ്രീത്​ സിങ്​, ഗുർജന്ത്​ സിങ്​, ഹർദിക്​ സിങ്​ എന്നിവരാണ്​ ബ്രിട്ടനെതിരെ ഇന്ത്യക്കായി ഗോൾകുറിച്ചത്​. എതിരാളികളുടെ ആശ്വാസ ഗോൾ സാം വാർഡ്​ നേടി. മെഡലുറപ്പിച്ച്​ ചരിത്രത്തി​െൻറ ഭാഗമാവാൻ​ ഇനി ഇന്ത്യക്ക്​ വേണ്ടത്​ ഒരേയൊരു ജയം മാ​ത്രം. സ്​പെയിനിനെ 3-1ന്​ തോൽപിച്ച്​ മുന്നേറിയ ബെൽജിയമാണ്​ സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ചൊവ്വാഴ്​ചയാണ്​ സെമിഫൈനൽ പോരാട്ടം. മറ്റൊരു സെമിയിൽ ആസ്​ട്രേലിയ ജർമനിയെ നേരിടും.

1972 മ്യൂണിക്​ ഒളിമ്പിക്​സിലാണ്​ അവസാനമായി ഇന്ത്യ സെമിയിലെത്തിയത്​. 1980 മോസ്​കോ ഒളിമ്പിക്​സിൽ ഇന്ത്യ ജേതാക്കളായിരുന്നെങ്കിലും അന്ന്​ സെമിപോരാട്ടങ്ങളുണ്ടായിരുന്നില്ല. ഒളിമ്പിക്​സ്​ ഹോക്കിയിൽ എട്ടു സ്വർണവും ഒരു വെള്ളിയും രണ്ടു സ്വർണവും നേടിയിട്ടുള്ള ഇന്ത്യക്ക്​ കഴിഞ്ഞ 41 വർഷമായി മെഡലൊന്നും നേടാനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey teamP. R. Sreejesh
News Summary - P. R. Sreejesh indian hockey team
Next Story