Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഒടുവിൽ ചാനുവിനെ തേടി...

ഒടുവിൽ ചാനുവിനെ തേടി പിസയെത്തി

text_fields
bookmark_border
ഒടുവിൽ ചാനുവിനെ തേടി പിസയെത്തി
cancel

ഇം​ഫാ​ൽ: ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഉ​ട​ൻ മീ​രാ​ബാ​യ്​ ചാ​നു പ്ര​ക​ടി​പ്പി​ച്ച ആ​ഗ്ര​ഹം ഏ​െ​റ​ക്കാ​ല​മാ​യി ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത പി​സ ക​ഴി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. ഒ​ളി​മ്പി​ക്​​സി​നു​വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പി​​െൻറ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണം ക​ർ​ശ​ന​മാ​ക്കി​യ​പ്പോ​ൾ താ​ൻ ഏ​റ്റ​വും മി​സ്​ ചെ​യ്​​ത​ത്​ പി​സ​യാ​ണെ​ന്നും ചാ​നു പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴി​താ, ചാ​നു​വി​നെ തേ​ടി പി​സ​യെ​ത്തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ മ​ന്ത്രി​ക്കൊ​പ്പം ചാ​നു പി​സ ക​ഴി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്​​ച സ്വ​ന്തം നാ​ടാ​യ മ​ണി​പ്പൂ​രി​ലെ​ത്തി വീ​ട്ടു​കാ​രോ​ടൊ​പ്പം ചേ​ർ​ന്ന​തി​നു​പി​ന്നാ​ലെ പി​സ ക​മ്പ​നി​യി​ൽ​നി​ന്നും ചാ​നു​വി​നെ തേ​ടി പി​സ​യെ​ത്തി. പി​സ​യു​മാ​യു​ള്ള ചി​ത്രം ചാ​നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. ത​െൻറ പി​സ പ്രേ​മം ​ചാ​നു വെ​ളി​പ്പെ​ടു​ത്തി​യ​തി​നു​പി​ന്നാ​ലെ ഒ​രു ക​മ്പ​നി താ​ര​ത്തി​ന്​ ആ​ജീ​വ​നാ​ന്തം പി​സ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​തി​രു​ന്നു. അ​വ​ർ ത​ന്നെ​യാ​ണ്​ ചാ​നു​വി​ന്​ പി​സ എ​ത്തി​ച്ച​തും.

ചൊ​വ്വാ​ഴ്​​ച മ​ണി​പ്പൂ​രി​ലെ​ത്തി​യ ചാ​നു​വി​ന്​ ഗം​ഭീ​ര വ​ര​വേ​ൽ​പാ​ണ്​ ല​ഭി​ച്ച​ത്. ഇം​ഫാ​ലി​ലെ ബീ​ർ ടി​കേ​ന്ദ​ർ​ജി​ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ചാ​നു​വി​നെ സ്വീ​ക​രി​ക്കാ​ൻ അ​മ്മ​യെ​ത്തി​യി​രു​ന്നു. നി​ര​വ​ധി പേ​ർ ടോ​ക്യോ​യി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഒ​ളി​മ്പി​ക്​ മെ​ഡ​ലു​മാ​യി രാ​ജ്യ​ത്തി​െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ താ​ര​ത്തെ കാ​ണാ​നെ​ത്തി. മു​ഖ്യ​മ​ന്ത്രി എ​ൻ. ബീ​രേ​ൻ സി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചാ​നു​വി​ന്​ സ്വീ​ക​ര​ണ​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pizzamirabai chanu
News Summary - olympic athlete mirabai chanu got life time free pizza
Next Story