Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightപൊണ്ണത്തടിയുടെ പേരിൽ...

പൊണ്ണത്തടിയുടെ പേരിൽ പരിഹസിക്കപ്പെട്ട കുട്ടിക്കാലം; ആരിലും ആവേശം നിറക്കുന്ന നീരജി​ന്‍റെ കഥയറിയാം

text_fields
bookmark_border
പൊണ്ണത്തടിയുടെ പേരിൽ പരിഹസിക്കപ്പെട്ട കുട്ടിക്കാലം; ആരിലും ആവേശം നിറക്കുന്ന നീരജി​ന്‍റെ കഥയറിയാം
cancel

നൂറ്റാണ്ട്​ ചരിത്രമുള്ള ഒളിമ്പിക്​സ്​ അത്​ലറ്റിക്​സിൽ ഇന്ത്യയുടെ ആദ്യ സ്വർണജേതാവായ നീരജി​േന്‍റത്​ അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പാണ്​. പൊണ്ണത്തടിയുടെ പേരിൽ പരിഹസിക്കപ്പെട്ട ഏറെ തടിയുള്ള, വികൃതിപ്പയ്യനായിരുന്ന നീരജിന്‍റെ വിജയ കഥ അവിശ്വസനീയമാണ്​.

13ാം വയസ്സിലേ 80 കിലോയായിരുന്നു നീരജി​‍െൻറ തൂക്കം. അതുകൊണ്ടുള്ള പരിഹാസങ്ങൾ വേറെയും.ഇതോടെ പിതാവ്​ സതീഷ്​ കുമാർ ചോപ്ര നീരജിനെ നല്ലകുട്ടിയാക്കാനും തടികുറക്കാനുമായി അമ്മാവ​ൻ സുരീന്ദർ ചോപ്രയുടെ കൂടെ വിട്ടു. അമ്മാവൻ കൊണ്ടുപോയത്​ നീരജി​‍െൻറ ഗ്രാമമായ ഖന്ദേരയിൽനിന്ന്​ 15 കി.മീ. അകലെയുള്ള പാനിപ്പത്തിലെ ശിവാജി സ്​റ്റേഡിയത്തിലേക്ക്​. കുഞ്ഞുനീരജി​‍െൻറ ഉൗർജം ഓട്ടത്തിലേക്ക്​ തിരിച്ചുവിടാനായിരുന്നു പ്രാദേശിക കോച്ച്​ കൂടിയായ അമ്മാവ​‍െൻറ ശ്രമം. എന്നാൽ, നീരജിന്​ ഭ്രമം കയറിയത്​ സ്​റ്റേഡിയത്തിൽ കുറച്ചുപേർ പരിശീലനം നടത്തുന്ന ജാവലിൻ ത്രോയിൽ. പിന്നെ നടന്നത്​ ചരിത്രം.


2016ൽ അണ്ടർ 20 ലോകറെക്കോഡ്​ നേടിയ 86.48 മീറ്റർ ദൂരവുമായാണ്​ നീരജ്​ ലോകശ്രദ്ധയാകർഷിച്ചത്​. 18ാം വയസ്സിൽ ഇത്ര ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്​ചവെച്ച മറ്റൊരു ഇന്ത്യൻ താരമില്ല. അന്ന്​ മത്സരശേഷം നീരജ്​ പറഞ്ഞത് തന്‍റെ ലക്ഷ്യം ടോക്യോയിൽ സ്വർണമെഡലാണെന്നായിരുന്നു. റിയോ ഒളിമ്പിക്​സിൽ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അന്ന്​ ചോപ്ര പറഞ്ഞിരുന്നു. ലോകറെക്കോഡോടെ​ സ്വര്‍ണം കരസ്ഥമാക്കിയെങ്കിലും റിയോ ഒളിമ്പിക്സ് യോഗ്യത തെളിയിക്കേണ്ട സമയം അവസാനിച്ചതിനാല്‍ ചോപ്രക്ക് ഒളിമ്പിക്സ് പ്രവേശം നേടാന്‍ കഴിഞ്ഞില്ല. ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചിരുന്നെങ്കിലും നടന്നില്ല.


പിന്നെയുള്ളത്​ പടിപടിയായുള്ള വളർച്ചയായിരുന്നു. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ​ സ്വർണം, 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം, 2018 കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണം. എന്നാൽ, 2019ൽ പിടികൂടിയ പരിക്ക്​ നീരജി​‍െൻറ ഒളിമ്പിക്​സ്​ സ്വപ്​നങ്ങൾക്ക്​ തിരിച്ചടിയായി. ജാവലിൻ എറിയുന്ന വലംകൈയുടെ മുട്ടിന്​ ശസ്​ത്രക്രിയക്ക്​ വിധേയനായ നീരജിന്​ ഒരു വർഷത്തോളമാണ്​ പുറത്തിരിക്കേണ്ടിവന്നത്​​. ഇതോടെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്​സ്​ നഷ്​ടമാവുമെന്ന അവസ്ഥയായി. കോവിഡ്​ മൂലം ഒളിമ്പിക്​സ്​ ഈ വർഷത്തേക്കു​ മാറ്റിയതാണ്​ നീരജിനെ തുണച്ചത്​. ഈ വർഷം തുടക്കത്തോടെ മികച്ച ഫോമിലേക്കുയർന്ന നീരജ്​ മാർച്ചിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ 88.07 മീറ്റർ ദൂരത്തേക്ക്​ ജാവലിൻ പായിച്ച്​ ത​‍െൻറ തന്നെ ദേശീയ റെക്കോഡ്​ തിരുത്തിയാണ്​ ഒളിമ്പിക്​സിനെത്തിയത്​.


നീരജ്​ ചേ​ാപ്ര

വയസ്സ്​ 23

24 ഡിസംബർ 1997

(പാനിപ്പത്ത്​, ഹരിയാന)

പിതാവ്​: സതീഷ്​ കുമാർ ചോപ്ര

മാതാവ്​: സരോജ്​ ദേവി

നേട്ടം

2018 ഏഷ്യൻ ഗെയിംസ്​ സ്വർണം

2018 കോമൺവെൽത്ത്​ ഗെയിംസ്​ സ്വർണം

2017 ഏഷ്യൻ ചാമ്പ്യൻഷിപ്​​ സ്വർണം

2016 ദക്ഷിണേഷ്യൻ ചാമ്പ്യൻഷിപ്​ സ്വർണം

2016 ലോക ജൂനിയർ ചാമ്പ്യൻഷിപ്​ സ്വർണം

2016 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ് വെള്ളി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraOlympics 2021
News Summary - neeraj chopra life story
Next Story