Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒളിംപിക്​സ്​ മെഡൽ മിൽഖ സിങ്ങിന്​ സമർപ്പിച്ച്​ നീരജ്​ ചോപ്ര
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഒളിംപിക്​സ്​ മെഡൽ മിൽഖ...

ഒളിംപിക്​സ്​ മെഡൽ മിൽഖ സിങ്ങിന്​ സമർപ്പിച്ച്​ നീരജ്​ ചോപ്ര

text_fields
bookmark_border

ടോക്യോ: ടോക്യോ ഒളിംപിക്​സിൽ സ്വർണമെന്ന ഭാരതത്തി​െൻറ സ്വപ്​നം യാഥാർഥ്യമാക്കാൻ ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള 23 കാരൻ പയ്യൻ വേണ്ടി വന്നു. ജാവലിന്‍ എറിഞ്ഞ് അവൻ​ ചൂടിയ സ്വർണ പതക്കം ​ഇന്ത്യയുടെ കായിക ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെടുന്നതാണ്​. കാരണം ആദ്യമായാണ്​ ഒളിംപിക്​സിൽ ഒരു ഇന്ത്യൻ താരം അത്​ലറ്റിക്​സിൽ സ്വർണ നേടുന്നത്​. 2008 ബീജിങ്​ ഒളിംപിക്​സിൽ ഷൂട്ടിങ്ങിൽ സ്വർണമണിഞ്ഞ അഭിനവ്​ ബിന്ദ്രക്ക്​ ശേഷം വ്യക്​തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്​ലറ്റുമായി മാറി നീരജ്​.

ത​െൻറ സ്വർണ മെഡൽ അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങിനു സമര്‍പ്പിക്കുന്നതായി നീരജ്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡലുമായി മില്‍ഖയെ നേരിട്ടു കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും താരം വ്യക്​തമാക്കി. 'ഈ സ്വര്‍ണം പി.ടി ഉഷക്കും അതുപോലെ ഒളിംപിക്​ മെഡലിന് തൊട്ടരികിലെത്തി അത്​ നഷ്ട​മായ മറ്റുള്ള അത്‌ലറ്റുകള്‍ക്കും സമര്‍പ്പിക്കുകയാണ്​'. മെഡല്‍ കൈമാറുന്ന ചടങ്ങിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുണ്ടായത്​. താൻ കരച്ചിലി​െൻറ വക്കിലെത്തിയെന്നും നീരജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഫൈനലിൽ മാറ്റുരക്കു​േമ്പാൾ സ്വർണത്തെ കുറിച്ചൊന്നും താൻ ചിന്തിച്ചിരുന്നില്ലെന്നും നീരജ്​ അഭിപ്രായപ്പെട്ടു. എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്നും ഒളിംപിക്​സ്​ റെക്കോർഡ്​ തിരുത്തണമെന്നുമായിരുന്നു​ മനസ്സിലുണ്ടായിരുന്നത്​. അതിനാൽ മികച്ച പ്രകടനം കാഴ്​ച്ചവെക്കാൻ സാധിച്ചെന്നും താരം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj ChopraTokyo OlympicsMilkha SinghOlympics 2021
News Summary - Neeraj Chopra Dedicates Tokyo Olympics Gold Medal to Deceased Milkha Singh
Next Story