Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightടെന്നീസിൽ വീണ്ടും വൻ...

ടെന്നീസിൽ വീണ്ടും വൻ അട്ടിമറി; ജപ്പാൻ സൂപ്പർ താരം നവോമി ഒസാക്ക തോറ്റുപുറത്ത്​

text_fields
bookmark_border
osaka
cancel

ടോക്യോ: ലോക രണ്ടാം നമ്പർ താരവും ടെന്നീസിൽ ജപ്പാന്‍റെ ഉറച്ച മെഡൽ പ്രതീക്ഷയുമായിരുന്ന ന​വാമി ഒസാക മൂന്നാം റൗണ്ടിൽ തോറ്റ്​ പുറത്ത്​. ചെക്​ റിപ്പബ്ലിക്കിന്‍റെ മാർകേറ്റ വോൻഡ്രസോവയാണ്​ ഒസാകയെ ഏകപക്ഷീയമായ സെറ്റുകൾക്ക്​ അട്ടിമറിച്ചത്​. സ്​കോർ 6-1, 6-4. ഒളിമ്പിക്​സ്​ ദീപ ശിഖ തെളിയിച്ച ഒസാക്ക ടോക്യോ ഒളിമ്പിക്​സിന്‍റെ ഐക്കണുകളിൽ ഒരാളായിരുന്നു.

നാലുതവണ ഗ്രാൻഡ്​ സ്ലാം കിരീടം നേടിയ 23 കാരിയുടെ സ്വന്തം നാട്ടുകാർക്ക്​ മുന്നിൽ സ്വർണം നേടാനുള്ള മോഹവും ഇതോടെ പൊലിഞ്ഞു. ലോക റാങ്കിങ്ങിൽ 42ാം സ്ഥാനത്തുള്ള വോൻഡ്രസോവക്ക്​ വിജയം സ്വപ്​നസമാനമാണ്​. ഒളിമ്പിക്​സ്​ വനിത ടെന്നീസിൽ ആദ്യ റൗണ്ടിൽ തന്നെ വൻ അട്ടിമറി നടന്നിരുന്നു. ലോക ഒന്നാം നമ്പർ താരം ആഷ്​ലി ബാർട്ടി 48ാം സ്ഥാനത്തുള്ള സാറ സോറിബസ്​ ടോർമോയോട്​ എതിരില്ലാത്ത സെറ്റുകൾക്ക്​ തോറ്റ്​ പുറത്താകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naomi Osakatokyo olympics 2021
News Summary - Naomi Osaka was just knocked out of the Olympic tournament
Next Story