Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightടോക്യോയിൽ ഇന്ത്യക്ക്​...

ടോക്യോയിൽ ഇന്ത്യക്ക്​ ആദ്യ മെഡൽ; വെള്ളിത്തിളക്കത്തിൽ​ മീരഭായ്​ ചാനു

text_fields
bookmark_border
Mirabai Chanu silver medal tokyo
cancel
camera_alt

ഒളിമ്പിക്​ വെള്ളിമെഡലുമായി മീരഭായ്​ ചാനു വിജയപീഠത്തിൽ

ടേ​ാ​ക്യോ: ഒ​ളി​മ്പി​ക്സി​ന്​ അ​ര​ങ്ങു​ണ​ർ​ന്ന​തി​നു പി​ന്നാ​ലെ മെ​ഡ​ൽ​നേ​ട്ട​വു​മാ​യി ഇ​ന്ത്യ. ഭാ​േ​രാ​ദ്വ​ഹ​ന​ത്തി​ൽ വെ​ള്ളി സ്വ​ന്ത​മാ​ക്കി സാ​യ​്​​കോം മീ​രാ​ഭാ​യ്​ ചാ​നു​വാ​ണ്​ 139 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ​സ്വ​പ്​​നം സ​ഫ​ല​മാ​ക്കി​യ​ത്. വ​നി​ത​ക​ളു​ടെ 49 കി. ​വി​ഭാ​ഗ​ത്തി​ൽ 202 കി​ലോ (87 കി. +115 ​കി.) ഉ​യ​ർ​ത്തി​യാ​ണ്​ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ 26കാ​രി ര​ജ​ത​പ​ത​ക്കം മാ​റി​ല​ണി​ഞ്ഞ​ത്​. അ​ഞ്ചു വ​ർ​ഷം മു​മ്പ്​ റി​യോ ഡെ ​ജ​നീ​റോ​യി​ൽ ഭാ​രം ഉ​യ​ർ​ത്താ​നാ​വാ​തെ ക​ണ്ണീ​ര​ണി​ഞ്ഞ ഓ​ർ​മ​ക​ൾ ക​ഴു​കി​ക്ക​ള​യു​ന്ന​താ​യി ​ചാ​നു​വി​ന്​ ടോ​ക്യോ​യി​ലെ നേ​ട്ടം.

ഒ​ളി​മ്പി​ക്​​സി​ൽ ഫൈ​ന​ലു​ക​ൾ അ​ര​ങ്ങേ​റി​യ ആ​ദ്യ ദി​നം​ത​ന്നെ ഇ​ന്ത്യ മെ​ഡ​ൽ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​ണ്. ഒ​രു​ഘ​ട്ട​ത്തി​ൽ മെ​ഡ​ൽ​പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ 12ാമ​താ​ണ്. ഒ​ളി​മ്പി​ക്​​സ്​ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ മി​ക​ച്ച മെ​ഡ​ൽ​നേ​ട്ട​മാ​ണി​ത്. 2000 സി​ഡ്​​നി​യി​ൽ വെ​ങ്ക​ല​വു​മാ​യി ക​ർ​ണം മ​ല്ലേ​ശ്വ​രി​ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ആ​ദ്യ ഒ​ളി​മ്പി​ക്​ മെ​ഡ​ൽ നേ​ടി​യ​തി​നു​ശേ​ഷം ഇൗ​യി​ന​ത്തി​ൽ ഇ​ന്ത്യ മെ​ഡ​ൽ നേ​ടു​ന്ന​തും ആ​ദ്യം.

ചൈ​ന​യു​ടെ ഹൗ ​ഷീ​ഹു​യി ആ​ണ്​ 210 കി​ലോ (94 കി. +116 ​കി.) ഉ​യ​ർ​ത്തി മൂ​ന്നു വി​ഭാ​ഗ​ത്തി​ലും (സ്​​നാ​ച്ച്, ക്ലീ​ൻ ആ​ൻ​ഡ്​ ജ​ർ​ക്, മൊ​ത്തം) ഒ​ളി​മ്പി​ക്​ റെ​ക്കോ​ഡു​മാ​യി സ്വ​ർ​ണം നേ​ടി​യ​ത്. ഇ​​ന്തോ​നേ​ഷ്യ​യു​ടെ ആ​യി​ഷ വി​ൻ​ഡി കാ​ൻ​റി​ക 194 കി​ലോ (84 കി. +110 ​കി.) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ആ​ദ്യ വി​ഭാ​ഗ​മാ​യ സ്​​നാ​ച്ചി​ൽ ആ​ദ്യ ശ്ര​മ​ത്തി​ൽ 84 കി​േ​ലാ​യും ര​ണ്ടാം ശ്ര​മ​ത്തി​ൽ 87 കി​ലോ​യും ഉ​യ​ർ​ത്തി​യ ചാ​നു അ​വ​സാ​ന ശ്ര​മ​ത്തി​ൽ 89 കി​ലോ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ൽ ചാ​നു​വി​‍െൻറ ക​രി​യ​റി​ലെ മി​ക​ച്ച ഭാ​രം 88 കി​ലോ ആ​യി​രു​ന്നു. 96 കി​ലോ​യു​ടെ ലോ​ക റെ​ക്കോ​ഡു​ള്ള ഷീ​ഹു​യി 94 കി​ലോ ഉ​യ​ർ​ത്തി മു​ന്നി​ലെ​ത്തി. ത​‍െൻറ ഇ​ഷ്​​ട​വി​ഭാ​ഗ​മാ​യ ക്ലീ​ൻ ആ​ൻ​ഡ്​​ ജ​ർ​ക്കി​ൽ ആ​ദ്യ ര​ണ്ടു ശ്ര​മ​ങ്ങ​ളി​ൽ 110, 115 കി. ​വീ​ത​മു​യ​ർ​ത്തി​യ ചാ​നു അ​വ​സാ​ന ശ്ര​മ​ത്തി​ൽ 117 കി​ലോ​ക്ക്​ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ൽ 119 കി​ലോ​യു​ടെ ലോ​ക​റെ​ക്കോ​ഡ്​ ചാ​നു​വി​‍െൻറ പേ​രി​ലാ​ണ്. 116 കി​ലോ​യു​മാ​യി ഈ ​വി​ഭാ​ഗ​ത്തി​ലും ലീ​ഡ്​ നേ​ടി​യ ഷീ​ഹു​യി സ്വ​ർ​ണം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

2016 ഒ​ളി​മ്പി​ക്​​സി​ൽ തി​ള​ങ്ങാ​നാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലും സ്വ​ർ​ണം ​േന​ടി​യി​രു​ന്നു. കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ​ വെ​ള്ളി​യും ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ​ വെ​ങ്ക​ല​വും നേ​ടി​യി​ട്ടു​ണ്ട്.

മെ​ഡ​ൽ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന അ​െ​മ്പ​യ്​​ത്തി​ലും ഷൂ​ട്ടി​ങ്ങി​ലും ശ​നി​യാ​ഴ്​​ച ഇ​ന്ത്യ​ക്ക്​ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഹോ​ക്കി​യി​ൽ പു​രു​ഷ​ന്മാ​ർ ആ​ദ്യ ക​ളി ജ​യി​ച്ച​പ്പോ​ൾ വ​നി​ത​ക​ൾ തോ​റ്റു. ബാ​ഡ്​​മി​ൻ​റ​ൺ സിം​ഗ്​​ൾ​സി​ൽ ബി. ​സാ​യ്​​പ്ര​ണീ​ത്​ തോ​റ്റ​പ്പോ​ൾ ഡ​ബ്​​ൾ​സി​ൽ സാ​ത്വി​ക്​ സാ​യ്​​രാ​ജ്​-​ചി​രാ​ഗ്​ ഷെ​ട്ടി ജോ​ടി ജ​യ​ത്തോ​ടെ തു​ട​ങ്ങി. ടെ​ന്നി​സി​ൽ സു​മി​ത്​ നെ​ഗാ​ളും ജ​യി​ച്ചു. ബോ​ക്​​സി​ങ്ങി​ൽ പ​രി​ക്കേ​റ്റ വി​കാ​സ്​ കൃ​ഷ​ൻ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ടേ​ബ്​​ൾ ടെ​ന്നി​സി​ൽ മാ​ണി​ക്​ ബാ​ത്ര ജ​യി​ച്ച​പ്പോ​ൾ ഡ​ബ്​​ൾ​സി​ൽ ബാ​ത്ര​യും ശ​ര​ത്​ ക​മ​ലു​മ​ട​ങ്ങി​യ സ​ഖ്യം തോ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saikhom mirabai chanuweightliftingtokyo olympics 2021Olympics 2021
News Summary - Mirabai Chanu wins India's first medal at Tokyo Olympics
Next Story