Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightവേഗ രാജാവായി മാർഷൽ...

വേഗ രാജാവായി മാർഷൽ ജേക്കബ്​സ്​; 100 മീറ്റർ സ്വർണം ഇറ്റാലിയൻ താരത്തിന്​

text_fields
bookmark_border
Marcel Jacobs
cancel

ടോക്യോ: ഇറ്റലിയുടെ മാർഷൽ ജേക്കബ്​സ്​ ലോകത്തെ വേഗരാജാവ്​. 9.80 സെക്കന്‍റിൽ 100 മീറ്റർ ഫിനിഷ്​ ചെയ്​താണ്​ മാർഷൽ ജേക്കബ്​സ്​ ടോക്യോ ഒളിമ്പിക്​സിലെ സുവർണ താരമായത്​. 9.84 സെക്കൻഡിൽ ഫിനിഷ്​ ചെയ്​ത അമേരിക്കയുടെ ഫ്രെഡ്​ കേർളിക്കാണ്​ വെള്ളി. കാനഡയു​െട ആൻട്രെ ഡെ ഗ്രാസ്യക്കാണ്​ വെങ്കലത്തിൽ മുത്തമിട്ടു. 1992ന്​ ശേഷം ആദ്യമായാണ്​ ഒരു യൂറോപ്യൻ താരം ഒളിമ്പിക്​സ്​ 100 മീറ്ററിൽ സ്വർണം നേടുന്നത്​.

വനിതകളുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടി ആധിപത്യമുറപ്പിച്ച ജമൈക്കക്ക് പുരുഷ വിഭാഗത്തിൽ വൻ വീഴചപറ്റിയതായിരുന്നു​ ഫൈനലിനൊരുങ്ങും മുമ്പുള്ള കൗതുക സംഭവം. സെമി​ഫൈനൽ കടമ്പ കടക്കാൻ ജമൈക്കൻ താരങ്ങൾക്കായില്ല.

2004ന്​ ശേഷം ജമൈക്കൻ താരങ്ങളില്ലാത്ത ആദ്യ 100 മീറ്റർ ഫൈനലിനാണ്​ അരങ്ങൊരുങ്ങിയത്​. സെമി ഫൈനലിൽ ജമൈക്കയുടെ യൊഹാൻ ​േബ്ലയ്​ക്​ ആറാമതായാണ്​ ഫിനിഷ്​ ചെയ്​തത്​. അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരവും ചാമ്പ്യനാകുമെന്ന്​ പ്രവചിക്കപ്പെടുകയും ചെയ്​തിരുന്ന ട്രെയ്​വർ ബ്രോംവെലിന്​ ഫൈനലിന്​ യോഗ്യത നേടാനാകാത്തത്​​ ഏവരെയും ഞെട്ടിച്ചിരുന്നു.

അതേ സമയം എല്ലാവരെയും അമ്പരപ്പിച്ച്​ ചൈനയുടെ സൂബിങ്​ഷിയാൻ 9.83 മിനിറ്റിന്‍റെ ഏഷ്യൻ റെക്കോർഡോടെ ഫൈനലിലേക്ക്​ കടന്നു. ഫൈനലിലുള്ള ഏക ഏഷ്യൻ താരവും ബിങ്​ഷിയാനാണ്. ​ 2012 ലണ്ടൻ ഒളിമ്പിക്​സിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്​ കുറിച്ച 9.63 സെക്കന്‍റാണ്​ ഒളിമ്പിക്​ റെക്കോർഡ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021Marcel Jacobs
News Summary - Marcel Jacobs wins 100 meter gold
Next Story