Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഗോലോഘട്ടിലെ കിക്ക്​...

ഗോലോഘട്ടിലെ കിക്ക്​ ബോക്​സർ

text_fields
bookmark_border
ഗോലോഘട്ടിലെ കിക്ക്​ ബോക്​സർ
cancel

ടോ​ക്യോ: കി​ക്ക്​ ബോ​ക്​​സ​റാ​യി​രു​ന്ന ല​വ്​​ലീ​ന ബോ​ർ​ഗോ​ഹെ​യ്​​നി​ലെ ബോ​ക്​​സി​ങ്​ താ​ര​ത്തെ ക​ണ്ടെ​ത്തി​യ സാ​യ്​ കോ​ച്ച്​ പ​ഡം ബോ​റോ ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ന്​ ഒ​രു ദി​വ​സം മു​​േ​മ്പ പ​റ​ഞ്ഞു: 'വോ ​ആ​രാം​സേ ജീ​തേ​ഗി, കൊ​യി ടെ​ൻ​ഷ​ൻ ന​ഹീ ഹൈ (​അ​വ​ൾ അ​നാ​യാ​സം ജ​യി​ക്കും, ഒ​രു ടെ​ൻ​ഷ​നും വേ​ണ്ട)'. കോ​ച്ചി​െൻറ വി​ശ്വാ​സം ല​വ്​​ലീ​ന തെ​റ്റി​ച്ച​തു​മി​ല്ല.

അ​സ​മി​ലെ ഗോ​ലോ​ഘ​ട്ട്​ ജി​ല്ല​യി​ലെ ബാ​റോ മു​ഖി​യ ​​ഗ്രാ​മ​ത്തി​ലാ​ണ്​ ല​വ്​​ലീ​ന ജ​നി​ച്ച​ത്. ല​വ്​​ലീ​ന​യു​ടെ നേ​ട്ട​മ​റി​ഞ്ഞ​തോ​ടെ ആ​യി​ര​ത്തോ​ളം പേ​ർ മാ​ത്രം വ​സി​ക്കു​ന്ന ഗ്രാ​മം ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​​േ​മ്പാ​ൾ ​ഗ്രാ​മം മു​ഴു​വ​ൻ ബോ​ർ​ഗോ​ഹെ​യ്​​ൻ വീ​ടി​നു മു​ന്നി​ലെ​ത്തി​യി​രു​ന്നു. 'അ​വ​ളു​ടെ സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ച്ചി​രി​ക്കു​ന്നു. അ​വ​ൾ ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം​ത​ന്നെ കൊ​ണ്ടു​വ​രും' -ആ​ർ​പ്പു​വി​ളി​ക​ൾ​ക്കി​ട​യി​ൽ ല​വ്​​ലീ​ന​യു​ടെ പി​താ​വ്​ ടി​കെ​ൻ ബോ​ർ​ഗോ​ഹെ​യ്​​ൻ പ​റ​ഞ്ഞു.

ല​വ്​​ലീ​ന​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​മാ​രാ​യ ലി​ച്ച​യും ലി​മ​യും കി​ക്ക്​ ബോ​ക്​​സ​ർ​മാ​രാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും ല​വ്​​ലീ​ന​ക്കും അ​തി​ൽ​ത​ന്നെ​യാ​യി​രു​ന്നു ക​മ്പം. 2012ൽ ​പ്ര​ദേ​ശ​ത്തെ സ്​​കൂ​ളി​ൽ സാ​യ്​ സം​ഘ​ടി​പ്പി​ച്ച ബോ​ക്​​സി​ങ്​ ട്ര​യ​ൽ​സാ​ണ്​ വ​ഴി​ത്തി​രി​വാ​യ​ത്. ബോ​റോ ആ​യി​രു​ന്നു ട്ര​യ​ൽ​സി​ന്​ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന​ത്. കു​ട്ടി​യു​ടെ പ്ര​തി​ഭ തി​രി​ച്ച​റി​ഞ്ഞ ​അ​ദ്ദേ​ഹം കി​ക്ക്​ ബോ​ക്​​സി​ങ്ങ​ല്ല, ബോ​ക്​​സി​ങ്ങാ​ണ്​ ​ല​വ്​​ലീ​ന​യു​ടെ ലോ​ക​മെ​ന്ന്​ അ​വ​ളെ​യും കു​ടും​ബ​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്തി. പി​ന്നെ​യു​ള്ള​തെ​ല്ലാം ച​രി​ത്രം. ബോ​ക്​​സി​ങ് റി​ങ്ങി​ലേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ച്ച​തോ​ടെ ഉ​യ​ർ​ച്ച​യു​ടെ പ​ടി​ക​ൾ താ​ണ്ടി​യ താ​ര​മി​താ ഇ​പ്പോ​ൾ ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ എ​ന്ന സ​മ്മോ​ഹ​ന​നേ​ട്ട​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്നു. ഇ​തി​ഹാ​സ​താ​രം മേ​രി കോം 29ാം ​വ​യ​സ്സി​ലാ​ണ്​ ഒ​ളി​മ്പി​ക്​​സി​ൽ വെ​ങ്ക​ലം നേ​ടി​യ​തെ​ങ്കി​ൽ ല​വ്​​ലീ​ന 23ാം വ​യ​സ്സി​ൽ​ത​ന്നെ ആ ​നേ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. തീ​ർ​ച്ച​യാ​യും ഇ​നി​യു​മേ​റെ മെ​ഡ​ലു​ക​ൾ ഈ ​അ​ഞ്ച​ടി പ​ത്തി​ഞ്ചു​കാ​രി​യെ കാ​ത്തി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KickboxerLovlina
News Summary - Kickboxer from Gologhat
Next Story