Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right400 മീറ്റർ ഹർഡിൽസിൽ ...

400 മീറ്റർ ഹർഡിൽസിൽ ഫൈനൽ കാണാതെ മലയാളി താരം ജാബിർ പുറത്ത്

text_fields
bookmark_border
400 മീറ്റർ ഹർഡിൽസിൽ  ഫൈനൽ കാണാതെ മലയാളി താരം ജാബിർ പുറത്ത്
cancel

ടേ​ാക്യോ: ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ നിരാശ സമ്മാനിച്ച്​ പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിർ പുറത്ത്​. അഞ്ചാം ഹീറ്റ്​സിൽ മത്സരിച്ച്​ ജാബിറിന്​ 33ാം സ്ഥാനമാണ്​ ലഭിച്ചത്​. 36 താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്​. 50.77 സെക്കൻഡിലാണ്​ ജാബിർ ഫിനിഷ്​ ചെയ്​തത്​.

കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ ജാബിറിന്​ അനായാസം ഫൈനലിലേക്ക്​​ മുന്നേറാൻ സാധിക്കുമായിരുന്നു. പുരുഷ വിഭാഗം 3000 മീറ്റർ സ്​റ്റേപ്പിൾ ചേസിൽ ഇന്ത്യക്കായി മത്സരിച്ച അവിനാഷ്​ സാബ്​ലേക്കും ഫൈനലിലേക്ക്​ മുന്നേറാനായില്ല.

അതേസമയം, ഇന്ത്യക്ക്​ മെഡൽ പ്രതീക്ഷയുമായി ബാഡ്​മിന്‍റൺ താരം പി.വി.സിന്ധു സെമിയിലേക്ക്​ മുന്നേറി. ജപ്പാൻ താരം യമാഗുച്ചിയെ തോൽപ്പിച്ചാണ്​ സിന്ധുവിന്‍റെ സെമി പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021
News Summary - Jabir out of 400m hurdles
Next Story