Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഹോക്കിയിൽ വീണ്ടും...

ഹോക്കിയിൽ വീണ്ടും തോറ്റ്​ വനിതകൾ

text_fields
bookmark_border
ഹോക്കിയിൽ വീണ്ടും തോറ്റ്​ വനിതകൾ
cancel
camera_alt

ജ​ർ​മ​നി​യു​ടെ നൈ​ക്​ ലോ​റ​ൻ​സി​െൻറ മു​ന്നേ​റ്റം ത​ട​യാ​ൻ ശ്രമിക്കുന്ന ഇ​ന്ത്യ​ൻ താരങ്ങൾ

ടോ​ക്യോ: ഹോ​ക്കി ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സി​നോ​ട്​ വ​ൻ തോ​ൽ​വി ​ഏ​റ്റു​വാ​ങ്ങി​യ വ​നി​ത​ക​ൾ​ക്ക്​ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ര​ക്ഷ​യി​ല്ല. പൂ​ൾ എ​യി​ൽ മ​റ്റൊ​രു വ​മ്പ​ന്മാ​രാ​യ ജ​​ർ​മ​നി​യും ഇ​ന്ത്യ​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചു. തു​ട​ർ തോ​ൽ​വി​ക​ളോ​ടെ ഇ​ന്ത്യ​യു​ടെ നോ​ക്കൗ​ട്ട്​ പ്ര​തീ​ക്ഷ​ക്ക്​ മ​ങ്ങ​ലേ​റ്റു. പൂ​ൾ എ​യി​ൽ പോ​യ​ൻ​റ്​ ഇ​ല്ലാ​തെ അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ. നെ​ത​ർ​ല​ൻ​ഡ്​​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ്​ ടീ​മു​ക​ളാ​ണ്​ ആ​ദ്യ നാ​ലി​ലു​ള്ള​ത്. ബ്രി​ട്ട​നെ​തി​രെ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഇ​ന്ത്യ​ൻ വ​നി​ത ടീ​മി​െൻറ അ​ടു​ത്ത മ​ത്സ​രം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ന്ന്​ പാ​ഠം പ​ഠി​ച്ച്​ ജ​ർ​മ​നി​ക്കെ​തി​രെ ഇ​റ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ന്​ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നെ​ത്തി​യെ​ങ്കി​ലും ഒ​ന്നും മു​ത​ലാ​ക്കാ​നാ​യി​ല്ല. ജ​ർ​മ​ൻ ക്യാ​പ്​​റ്റ​ൻ നി​കി ലോ​റെ​ൻ​സ് (12), അ​ന്ന സ്​​കോ​ർ​ഡ​ർ (35) എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ​ത്. ഗു​ർ​ജി​ത്​ കൗ​ർ പെ​നാ​ൽ​റ്റി പു​റ​ത്താ​ക്കി​യ​ത​ട​ക്കം ജ​ർ​മ​നി​യോ​ടൊ​പ്പ​മെ​ത്താ​നു​ള്ള പ​ല സു​വ​ർ​ണാ​വ​സ​ര​ങ്ങ​ളും ഇ​ന്ത്യ തു​ല​ച്ചു. റി​യോ ഒ​ളി​മ്പി​ക്​​സി​ലെ വെ​ങ്ക​ല മെ​ഡ​ലു​കാ​രാ​ണ്​ ജ​ർ​മ​നി. ​

ആ​സ്​​ട്രേ​ലി​യ​യോ​ട്​ 7-1​െൻ​റ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ഇ​ന്ന്​ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ്​​പെ​യി​നി​നെ​തി​രെ ക​ള​ത്തി​ൽ. റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​​യേ​ക്കാ​ൾ താ​ഴെ​യു​ള്ള സം​ഘ​ത്തി​നെ​തി​രെ ജ​യി​ച്ച്​ ആ​ത്മ​വി​ശ്വാ​സം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ്​ മ​ൻ​പ്രീ​തും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ആ​ദ്യം അ​ങ്കം ജ​യി​ച്ചാ​ണ്​ ഇ​ന്ത്യ ഒ​ളി​മ്പി​ക്​​സ്​ മേ​ള​ക്ക്​ തു​ട​ക്കം കു​റി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ആ ​ഫോം ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രാ​യ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. പൂ​ൾ എ​യി​ൽ നി​ല​വി​ൽ നാ​ലാ​മ​താ​ണ്​ ഇ​ന്ത്യ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​യോ​ട്​ സ​മ​നി​ല വ​ഴ​ങ്ങി​യും പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡി​നോ​ട്​ തോ​ൽ​ക്കു​ക​യും ചെ​യ്​​ത സ്​​പെ​യി​ൻ ഒ​രു പോ​യ​ൻ​റു​മാ​യി അ​ഞ്ചാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyOlympics 2021
Next Story