Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right​ഒളിമ്പിക്​സ്​...

​ഒളിമ്പിക്​സ്​ ട്രാക്കിൽ ഇന്ത്യക്ക്​ നിരാശ മാത്രം; ആദ്യ ദിനത്തിൽ മത്സരിച്ചവരെല്ലാം പുറത്തായി

text_fields
bookmark_border
​ഒളിമ്പിക്​സ്​ ട്രാക്കിൽ ഇന്ത്യക്ക്​ നിരാശ മാത്രം; ആദ്യ ദിനത്തിൽ മത്സരിച്ചവരെല്ലാം പുറത്തായി
cancel

ടോക്യോ: ട്രാക്കിൽ ഇന്ത്യക്ക്​ നിരാശ മാത്രം. ഒളിമ്പിക്​സിൽ അത്​ലറ്റിക്​സി​െൻറ ആദ്യ ദിനം ട്രാക്കിലിറങ്ങിയ ഇന്ത്യൻ താരങ്ങളെല്ലാം പുറത്തായി. 3000 മീ. സ്​റ്റീപ്​ൾചേസിൽ സ്വന്തം പേരിലുള്ള ദേശീയ റെ​ക്കോഡ്​ ഭേദിച്ച അവിനാശ്​ സാബ്​ലെയും സീസണിലെ തങ്ങളുടെ മികച്ച സമയം കണ്ടെത്തിയ 4x400 മീ. മിക്​സഡ്​ റിലേ ടീമും മാത്രമാണ്​ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചത്​. എങ്കിലും ഫൈനലിലേക്ക്​ യോഗ്യത നേടാനായില്ല. 100 മീറ്ററിൽ ദ്യുതി ചന്ദും 400 മീ. ഹർഡ്​ൽസിൽ മലയാളി അത്​ലറ്റ്​ എം.പി. ജാബിറും നിരാശജനകമായ പ്രകടനമാണ്​ പുറത്തെടുത്തത്​.

ടോക്യോ ഒളിമ്പിക്​ സ്​റ്റേഡിയത്തിൽ അഞ്ചാം ഹീറ്റ്​സിൽ ഒളിമ്പിക്​സിൽ അരങ്ങേറ്റം കുറിച്ച മലപ്പുറത്തുകാരൻ ജാബിർ 50.77 സെക്കൻഡിൽ അവസാനമായാണ്​ ഫിനിഷ്​ ചെയ്​തത്​. 36 പേരിൽ 33ാമതായിരുന്നു ജാബിറി​െൻറ സ്ഥാനം. ത​െൻറ മികച്ച സമയമായ 49.13 സെക്കൻഡി​െൻറ അടുത്തെങ്ങുമെത്താൻ 25കാരനായില്ല. അഞ്ചു​ ഹീറ്റ്​സുകളിലെയും ആദ്യ നാലു സ്ഥാനക്കാരും അടുത്ത നാലു മികച്ച സമയമുള്ളവരുമാണ്​ സെമിഫൈനലിലേക്ക്​ മുന്നേറുക.

4x400 മീ. മിക്​സഡ്​ റിലേ ടീം 3:19.93 സെക്കൻഡിൽ ഫിനിഷ്​ ചെയ്​തെങ്കിലും രണ്ടാം ഹീറ്റ്​സിൽ അവസാന സ്ഥാനത്താണ്​ ഫിനിഷ്​ ചെയ്​തത്​. മത്സരിച്ച 13 ടീമുകളിൽ ഏറ്റവും അവസാനവും. മലയാളിതാരം വൈ. മുഹമ്മദ്​ അനസ്​, രേവതി വീരമണി, ശുഭ വെങ്കടേഷൻ, ആരോക്യ രാജീവ്​ എന്നിവരാണ്​ ഇന്ത്യക്കായി ബാറ്റണേന്തിയത്​.100 മീറ്ററിൽ 11.54 സെക്കൻഡിൽ അഞ്ചാം ഹീറ്റ്​സിൽ ഏഴാമതായി ഫിനിഷ്​ ചെയ്​ത ദ്യുതി 54 പേരിൽ 45ാമതായിരുന്നു. ത​െൻറ പേരിലുള്ള ദേശീയ റെക്കോഡായ 11.17 സെക്കൻഡിന്​ ഏറെ പിറകിലായി ദയനീയ പ്രകടനമായിരുന്നു 25കാരിയുടേത്​.

3000 മീ. സ്​റ്റീപ്​ൾചേസിൽ 8:18.12 സെക്കൻഡിൽ ​സ്വന്തം ദേശീയ റെക്കോഡ്​ (8:20.20) തിരുത്തിയ സാബ്​ലെക്ക്​ നിർഭാഗ്യംകൊണ്ടാണ്​ ഫൈനൽ നഷ്​ടമായത്​. രണ്ടാം ഹീറ്റ്​സിൽ ഏഴാമതായാണ്​ സാബ്​ലെ ഫിനിഷ്​ ചെയ്​തത്​. മൂന്നു ഹീറ്റ്​സിലെയും ആദ്യ മൂന്നു സ്ഥാനക്കാരും അടുത്ത ആറു മികച്ച സമയമുള്ളവരുമാണ്​ ഫൈനലിലേക്ക്​ മുന്നേറുക. മൂന്നാം ഹീറ്റ്​സിലെ ആദ്യ മൂന്നു സ്ഥാനക്കാരും സാബ്​ലെയെക്കാൾ മോശം സമയത്തിലാണ്​ ഫിനിഷ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo OlympicsOlympics 2021
News Summary - india sad day in olympic track
Next Story