Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകചാമ്പ്യന്മാർക്ക്​ മുന്നിൽ വീണ്​ ഇന്ത്യ; ബെൽജിയം ഫൈനലിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightലോകചാമ്പ്യന്മാർക്ക്​...

ലോകചാമ്പ്യന്മാർക്ക്​ മുന്നിൽ വീണ്​ ഇന്ത്യ; ബെൽജിയം ഫൈനലിൽ

text_fields
bookmark_border

ടോകിയോ: ലോക ചാമ്പ്യന്മാ​ർക്കെതിരെ രാജോചിതമായി പൊരുതി ഇന്ത്യ വീണു. ടോകിയോ ഒളിമ്പിക്​സ്​ പുരുഷ ഹോക്കി സെമിയിൽ ഒരു ഘട്ടത്തിൽ ലീഡ്​ പിടിച്ച ശേഷം അവസാന രണ്ടു ക്വാർട്ടറുകളിൽ സൂപർ താരം അലക്​സാണ്ടർ ഹെൻഡ്രിക്​സ്​ നേടിയ ഹാട്രിക്​ മികവിൽ 4-2ന്‍റെ തോൽവി സമ്മതിക്കുകയായിരുന്നു. ഇതോടെ, ഇന്ത്യക്ക്​ മെഡലുറപ്പിക്കാൻ ഇനി മൂന്നാം സ്​ഥാനക്കാർക്കായുള്ള പോരാട്ടം ജയിക്കണം. ആസ്​ട്രേലിയ- ജർമനി രണ്ടാം സെമിയിൽ പരാജയപ്പെട്ടവരാകും എതിരാളികൾ. ബെൽജിയത്തിന്​ ഇത്​ തുടർച്ചയായ രണ്ടാം ഒളിമ്പിക്​ ​ഹോക്കി ഫൈനലാണ്​.

ധ്യാൻചന്ദും ധൻരാജും ഷാഹിദ്​ മുഹമ്മദും കളമൊഴിഞ്ഞ ഇന്ത്യൻ ഹോക്കിയെ വീണ്ടും രാജപീഠമേറ്റാൻ ഇറങ്ങിയ ശ്രീജേഷും സംഘവും തുടക്കം മുതൽ മനോഹര ഗെയിമുമായി വിജയം പ്രതീക്ഷിച്ചിരുന്നു. 49 വർഷത്തിനിടെ ആദ്യമായാണ്​ ഇന്ത്യ ഒളിമ്പിക്​ സെമി കാണുന്നത്​. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ആസ്​ട്രേലിയയോട്​ ഒന്നിനെതിരെ ഏഴുഗോളിന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ നീലക്കുപ്പായക്കാർ പിന്നീട്​ നടത്തിയത്​ സമാനതകളില്ലാത്ത കുതിപ്പ്​.

മറുവശത്ത്​, ടോകിയോ ഒളിമ്പിക്​സിന്‍റെ ഗോൾവേട്ടക്കാരൻ അലക്​സാണ്ടർ ഹെൻഡ്രിക്​സിന്‍റെ കരുത്തിൽ അതിവേഗ നീക്കങ്ങളുമായി ആരെയും വീഴ്​ത്താൻ കെൽപുള്ള ലോക ചാമ്പ്യന്മാരാക​ട്ടെ, പൊന്നിൻ തിളക്കവുമായേ മടങ്ങൂവെന്ന പ്രതിജ്​ഞയിലും. ടോക്കിയോ ഒളിമ്പിക്​സിൽ ഇതുവരെ തോൽവി അറിയാത്ത ടീം ക്വാർട്ടറിലെ ഇന്ത്യൻ എതിരാളിയായിരുന്ന ​ബ്രിട്ടനെതിരെ സമനില വഴങ്ങിയ​തുമാത്രമായിരുന്നു​ പറയാവുന്ന വീഴ്​ച.

കളിയുടെ തുടക്കം മുതൽ ചടുലതയും കളിമികവും സമംചേർത്ത്​ ഇന്ത്യയാണ്​ ഒരു പണത്തൂക്കം മുന്നിൽനിന്നത്​. ആദ്യ മിനിറ്റിലേ സമ്മർദവുമായി തുടങ്ങിയ ഇന്ത്യക്കായി മൻദീപ്​ സിങ്​ ഗോളിനടുത്തെത്തിയെങ്കിലും എതിർ ​പ്രതിരോധ മതിലിൽ തട്ടി മടങ്ങി. രണ്ടാം മിനിറ്റിൽ ലക്ഷ്യം കണ്ടത്​​ ശരിക്കും തുടങ്ങിയത്​ ബെൽജിയം. പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച്​ ലോയിക്​ ലൂയിപാർടായിരുന്നു സ്​കോറർ. ലീഡിന്‍റെ ആനുകൂല്യത്തിൽ ഇന്ത്യൻ ഗോൾമുഖത്ത്​ അപായമണി മുഴക്കിയ ബെൽജിയത്തെ പിടിച്ച്​ ഏഴാം മിനിറ്റിൽ സമനില ഗോളെത്തി. തുടർച്ചയായി ലഭിച്ച പെനാൽറ്റി കോർണറുകളിൽ രണ്ടാമ​ത്തേത്​ ഗോളാക്കി ഹർമൻപ്രീത്​ സിങ്ങായിരുന്നു ഇന്ത്യയെ ഒപ്പമെത്തിച്ചത്​. തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യ ലീഡും പിടിച്ചു. വലതറ്റത്തുനിന്ന്​ അമിത്​ റോഹിദാസ്​ നീട്ടിനൽകിയ പാസ്​ സ്വീകരിച്ച മൻദീപ്​ സിങ്​ പന്ത്​ നിയന്ത്രണത്തിലാക്കി അതിവേഗം പോസ്റ്റ്​ ലക്ഷ്യമാക്കി പായിക്കുകയായിരുന്നു. ആദ്യ 10 മിനിറ്റിൽ രണ്ടു ഗോൾ വീണതോടെ പരുങ്ങിയ ബെൽജിയം പോസ്റ്റിൽ വീണ്ടും ഗോളടിക്കാൻ അവസരമായി പെനാൽറ്റി ലഭിച്ചെങ്കിലും രൂപീന്ദർ പാൽ സിങ് എടുത്ത ഷോട്ട്​ ​ഗോളി വിൻസെന്‍റ്​ വാനാഷ്​ തടുത്തിട്ടു.

കളിയുടെ രണ്ടാം ക്വാർട്ടറിൽ ബെൽജിയം സമനില പിടിച്ചു. തുടർച്ചയായ മൂന്നു പെനാൽറ്റിക്കുശേഷം വീണ്ടും ലഭിച്ചത്​ അടുഅലക്​സാണ്ടർ ഹെൻഡ്രിക്​സ്​ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇരു ടീമും പ്രതിരോധത്തിലേക്ക്​ വലിഞ്ഞത്​ കളി മന്ദതയിലാക്കി. മൂന്നാം ക്വാർട്ടറിൽ ഇരുവശത്തും കാര്യമായ അവസരങ്ങളും പിറന്നില്ല. അവസാന പാദത്തിലേക്കു കടന്നതോടെ മുറുകിയ കളിയിൽ കളംനിറഞ്ഞത്​ ലോക ചാമ്പ്യ​ന്മാർ. മൂന്നു തുടർ പെനാൽറ്റികളിൽ അവസാനത്തേത്​ ഗോളാക്കി മാറ്റി ഹെൻഡ്രിക്​സ്​ ബെൽജിയത്തിന്​ ലീഡ്​ നൽകി. സ്​കോർ 3-2. അതുകഴിഞ്ഞ്​ വീണ്ടും ലഭിച്ച മൂന്നു പെനാൽറ്റികളിൽ അവസാനത്തേത്​ ഹെൻഡ്രിക്​സ്​ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ സ്​കോർ പിന്നെയും ഉയർന്നു. പെനാൽറ്റി പ്രതിരോധിക്കുന്നതിലെ മഹാവീഴ്​ചകളാണ്​ ചരിത്ര നേട്ടത്തിനരികിൽനിന്ന ടീമിനെ മഹാതോൽവിയിലേക്ക്​ തള്ളിയിട്ടത്​. അവസാന വിസിൽ മുഴങ്ങുന്നതിന്​ നിമിഷങ്ങൾ മുമ്പ്​ ജോൺ ​ഡോമെനാണ്​ ബെൽജിയം പട്ടിക തികച്ചത്​.

ആദ്യ കളിയിൽ ന്യൂസിലൻഡിനെ വീഴ്​ത്തി ടോകിയോ ഒളിമ്പിക്​സിൽ അരങ്ങേറിയ ഇന്ത്യ ജർമനി, സ്​പെയിൻ, അർജന്‍റീന, ജപ്പാൻ എന്നീ കരുത്തരെ വീഴ്​ത്തിയാണ്​ ക്വാർട്ടർ കടന്നത്​. അവസാന എട്ടിൽ ബ്രിട്ടനെയും അവർ തുരത്തി. അതേ മികവ്​ പക്ഷേ, ബെൽജിയത്തിനെതിരെ പുറത്തെടുക്കാനാകാതെ വന്നത്​ വിനയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Belgiumokyo OlympicsIndia beaten
News Summary - India beaten by Belgium in Tokyo Olympic Hockey
Next Story