Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightവനിത ഹോക്കി ടീമിന്​...

വനിത ഹോക്കി ടീമിന്​ വീടും കാറും വാഗ്​ദാനം ചെയ്​ത്​ ഗുജറാത്തി​ രത്​ന വ്യാപാരി

text_fields
bookmark_border
india womens hockey
cancel

ന്യൂഡൽഹി: സ്വന്തം ജീവനക്കാർക്ക്​ വാരിക്കോരി സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകി ശ്രദ്ധേയനായ വ്യക്തിയാണ്​ ഗുജറാത്തിലെ രത്​ന വ്യാപാരി സാവ്​ജി ദോകിയ. ഇപ്പോൾ ഒളിമ്പിക്​സ്​ ഹോക്കിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച്​ സെമിയിലെത്തിയ ഇന്ത്യൻ വനിത ടീം അംഗങ്ങൾക്ക്​ വീടുവെക്കാൻ 11 ലക്ഷം രൂപ നൽകുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ അദ്ദേഹം. ​

രാജ്യത്തിനായി മെഡൽ നേടിയാൽ വീട​ുള്ള മറ്റ്​ ടീം അംഗങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപ വിലവരുന്ന പുതു പുത്തൻ കാർ സമ്മാനിക്കുമെന്നും എച്ച്​.കെ ഗ്രൂപ്പ്​ വാഗ്​ദാനം ചെയ്​തു. ദോകിയയുടെ അമേരിക്കയിലുള്ള സഹോദരനും ലക്ഷം രൂപ വീതം നൽകി ടീമിനെ ആദരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കരുത്തരായ ആസ്​ട്രേലിയയെ 1-0ത്തിന്​ തറപറ്റിച്ചായിരുന്നു ഇന്ത്യ സെമിഫൈനലിലെത്തിയത്​. എന്നാൽ ബുധനാഴ്ച നടന്ന സെമിയിൽ ഇന്ത്യയെ 2-1ന്​ തോൽപിച്ച്​ അർജന്‍റീന മെഡൽ ഉറപ്പിക്കുകയായിരുന്നു. വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഇന്ത്യ ബ്രിട്ടനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Savji DholakiaIndian Women's HockeyDiamond Merchanttokyo olympics 2021
News Summary - Gujarat Diamond Merchant Promises Houses, Cars For Women's Hockey Team
Next Story