Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഅ​മ്പെയ്​ത്ത്​:...

അ​മ്പെയ്​ത്ത്​: റാങ്കിങ്​ റൗണ്ടിൽ ദീപിക ഒമ്പതാമത്​; പു​രു​ഷ​ന്മാ​രി​ൽ നി​രാ​ശ

text_fields
bookmark_border
deepika kumari, archery
cancel

ടോ​ക്യോ: വ​നി​ത അ​െ​മ്പ​യ്​​ത്ത്​ വ്യ​ക്​​തി​ഗ​ത റാ​ങ്കി​ങ്​ റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ദീ​പി​ക കു​മാ​രി ഒ​മ്പ​താ​മ​ത്. 663 പോ​യ​ൻ​റ്​ നേ​ടി​യാ​ണ്​ ദീ​പി​ക കു​മാ​രി ആ​ദ്യ റൗ​ണ്ടി​ൽ മു​ന്നേ​റി​യ​ത്. കൊ​റി​യ​യു​ടെ 20 കാ​രി ആ​ൻ സാ​നാ​ണ്​ ഒ​ളി​മ്പി​ക്​​സ്​ റെ​ക്കോ​ർ​ഡ്​ പോ​യ​ൻ​റു​മാ​യി (680) ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. വ്യ​ക്​​തി​ഗ​ത റാ​ങ്കി​ങ്ങി​ൽ 1996ൽ ​യു​ക്രൈ​യ്​​നി​‍െൻറ ലി​ന ഗെ​രാ​സി​മെ​ൻ​കോ​യു​ടെ റെ​​ക്കോ​ർ​ഡാ​ണ് (673 പോ​യ​ൻ​റ്) കൊ​റി​യ​ൻ താ​രം ത​ക​ർ​ത്ത​ത്. റാ​ങ്കി​ങ്​ റൗ​ണ്ടി​ൽ 56ാംമ​തെ​ത്തി​യ ഭൂ​ട്ടാ​‍െൻറ ക​ർ​മ​യാ​ണ്​ അ​ടു​ത്ത റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​‍െൻറ എ​തി​രാ​ളി.

പ​രു​ഷ അ​െ​മ്പ​യ്​​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു. മെ​ഡ​ലു​റ​പ്പി​ച്ച മു​ൻ​നി​ര താ​ര​ങ്ങ​ൾ റാ​ങ്കി​ങ്​ റൗ​ണ്ടി​ൽ ആ​ദ്യ 30തി​ൽ പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല. പ്ര​വീ​ൺ ജാ​ദ​വ്​ 656 പോ​യ​ൻ​റ്​ നേ​ടി​യ​പ്പോ​ൾ അ​താ​നു ദാ​സ്​ 653 പോ​യ​ൻ​റു​മാ​യി​ 35ാം സ്​​ഥാ​ന​ത്താ​ണ്. 652 പോ​യ​ൻ​റ്​ നേ​ടി​യ ത​രു​ൺ ദീ​പ്​ റാ​യ്​ റാ​ങ്കി​ങ്ങി​ലെ​ത്തി​യി​ല്ല. സീ​ഡി​ലേ​ക്കെ​ത്താ​താ​യ​തോ​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ടു​ത്ത പോ​രാ​ട്ടം നേ​രി​ടേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:archerydeepika kumariolympics 2021
News Summary - Deepika Kumari Finishes Ninth In Women's Individual Ranking
Next Story