Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഒളിമ്പിക്​സ്​ മെഡൽ...

ഒളിമ്പിക്​സ്​ മെഡൽ നേടി; ലവ്​ലീനയുടെ വീട്ടിലേക്ക്​ റോഡായി

text_fields
bookmark_border
lovlina
cancel

ഗുവാഹത്തി: ഒളിമ്പിക്​സ്​ വ​നി​ത ബോ​ക്​​സി​ങ്ങി​ൽ ലവ്​ലീന ബോ​ർ​ഗോ​ഹെ​യ്​​ൻ ​ വെങ്കലം നേടിയതിന്​ പിന്നാലെ താരത്തിന്‍റെ വീട്ടിലേക്ക്​ റോഡായി. താരത്തെ ഗ്രാമത്തിലേക്ക്​ സ്വാഗതം ചെയ്യുന്നതിനായാണ്​ റോഡ്​ വെട്ടിയത്​. 69 കിലോ വിഭാഗത്തിൽ ഫൈനൽ സ്വപ്​നം കണ്ടിറങ്ങിയ ലവ് ലീന നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ർ​മ​നെ​ലിയോട്​ ​സെമിയിൽ പരാജയപ്പെ​ട്ടെങ്കിലും വെങ്കലം നേടി അഭിമാനമാകുകയായിരുന്നു.

''ഈ റോഡ്​ ലവ്​ലീനക്കായാണ്​ നിർമിക്കുന്നത്​. അവർ അസമിന്‍റെ അഭിമാനമാണ്​. കഴിഞ്ഞ അഞ്ചുദിവസമായി ഞങ്ങൾ റോഡുവെട്ടുന്ന തിരക്കിലാണ്​. നാളെ തീരുമെന്നാണ്​ കരുതുന്നത്​'' - റോഡ്​ നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന റാം ബഹദൂർ പ്രധാൻ പറഞ്ഞു.​ വർഷങ്ങൾക്ക്​ ശേഷമാണ്​ ഇതുവഴി റോഡ്​ സ്ഥാപിക്കുന്നതെന്നും അതിന്​ കാരണമായത് ലവ്​ലീനയാണെന്നും ഗ്രാമവാസി എ.എൻ.ഐയോട്​ ​പ്രതികരിച്ചു.

ഒളിമ്പിക്​സ്​ ബോക്​സിങ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണ്​ ലവ്​ലീനയു​േടത്​​. മു​മ്പ്​ മെ​ഡ​ൽ നേ​ടി​യ വി​​ജേ​ന്ദ​ർ സി​ങ്ങും (2008) എം.​സി. മേ​രി​കോ​മും (2012) മാ​റി​ല​ണി​ഞ്ഞ​ത്​ വെ​ങ്ക​ല​മാ​യി​രു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി​യു​ടെ നാ​ഡി​ൻ അ​പെ​റ്റ്​​സി​​നെ​യും ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ചെ​ൻ നി​യെ​ൻ ചി​ന്നി​നെ​യു​മാ​ണ്​ ല​വ്​​ലീ​ന തോ​ൽ​പി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021Lovlina Borgohain
News Summary - Construction work underway on road to boxer Lovlina Borgohain's residence in Golaghat district
Next Story